നിങ്ങള്‍ നേരിട്ട പ്രതിസന്ധികളും നിങ്ങളെ ശക്തരാകും! ശ്രദ്ധേയമായി ഭാവന പങ്കുവെച്ച വാക്കുകള്‍
മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയങ്കരിയായ താരമാണ് നടി ഭാവന. മോളിവുഡില്‍ ഇപ്പോഴില്ലെങ്കിലും കന്നഡ സിനിമാ രംഗത്താണ് നടി സജീവമായിരിക്കുന്നത്. സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് ഭാവന. തന്റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം നടി പങ്കുവെക്കാറുണ്ട്. അതേസമയം ഭാവനയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം സ്‌റ്റേറി സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

ഗാന്ധിജയന്തി ദിനത്തില്‍ മഹാത്മാ ഗാന്ധിയുടെ മഹത് വചനങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് നടി എത്തിയിരിക്കുന്നത്. "ശക്തി വിജയത്തില്‍ നിന്നും മാത്രം വരുന്നതല്ല. നിങ്ങള്‍ നേരിട്ട പ്രതിസന്ധികളും നിങ്ങളെ ശക്തനാക്കും. വെല്ലുവിളികളിലൂടെ കടന്നുപോകുമ്പോള്‍ കീഴടങ്ങേണ്ടതില്ല എന്ന് തീരുമാനിക്കുമ്പോഴാണ് നമ്മള്‍ ശക്തരാകുന്നത് എന്ന ഗാന്ധിജിയുടെ വാക്കുകളാണ് ഭാവന പങ്കുവെച്ചിരിക്കുന്നത്.
അതേസമയം വിവാഹ ശേഷം കേരളം വിട്ട താരം ബാംഗ്ലൂരിലായിരുന്നു സ്ഥിര താമസമാക്കിയിരുന്നത്. അടുത്ത സുഹൃത്തായിരുന്ന നവീനായിരുന്നു ഭാവനയെ ജീവിതസഖിയാക്കിയത്. വിവാഹത്തിന് പിന്നാലെ കന്നഡ സിനിമയിലായിരുന്നു ഭാവന കൂടുതല്‍ സജീവമായിരുന്നത്. മലയാളത്തില്‍ പൃഥ്വിരാജിനൊപ്പം ആദംജോണ്‍ എന്ന ചിത്രത്തിലാണ് നടി എറ്റവുമൊടുവിലായി അഭിനയിച്ചത്. വിവാഹ ശേഷം കന്നഡത്തില്‍ കൈനിറയെ ചിത്രങ്ങളുമായിട്ടാണ് താരം മുന്നേറികൊണ്ടിരിക്കുന്നത്.
ഒരുകാലത്ത് മലയാളത്തിലെ ഭാഗ്യ നായിക കൂടിയായിരുന്നു ഭാവന. സൂപ്പര്‍ താരങ്ങളുടെ നായികയായെല്ലാം നിരവധി ചിത്രങ്ങളിലാണ് നടി അഭിനയിച്ചിരുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെല്ലാം തിളങ്ങിയ താരമാണ് ഭാവന. കന്നഡത്തില്‍ 96ന്റെ റീമേക്കായ 99യായിരുന്നു നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയത്. 99ന് പിന്നാലെ ബജ്‌റംഗി 2, ഇന്‍സ്‌പെക്ടര്‍ വിക്രം തുടങ്ങിയ സിനിമകളും ഭാവനയുടെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങളാണ്.
നമ്മള്‍ എന്ന ചിത്രത്തിലൂടെ മോളിവുഡില്‍ എത്തിയ താരം പിന്നീട് തെന്നിന്ത്യയിലെ മിക്ക ഭാഷകളിലും തിളങ്ങിയിരുന്നു. അടുത്തിടെയായിരുന്നു തന്റെ 34ാം പിറന്നാള്‍ ഭാവന ആഘോഷിച്ചത്. നടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സഹതാരങ്ങളും ആരാധകരും ഒന്നടങ്കം സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. മലയാളത്തില്‍ ഏറെക്കാലം മുന്‍നിര നായികയായി തിളങ്ങിയ താരമാണ് ഭാവന. മലയാളത്തിലെ മുന്‍തിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പം എല്ലാം നടി പ്രവര്‍ത്തിച്ചിരുന്നു.


Click it and Unblock the Notifications