ശ്രീലങ്കന്‍ ദിനങ്ങളുടെ ചിത്രങ്ങളുമായി ഭാവന, വൈറലായി നടിയുടെ ഫോട്ടോസ്
മലയാളത്തില്‍ ഇല്ലെങ്കിലും നടി ഭാവനയുടെ പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ കാത്തിരിക്കാറുണ്ട്. വിവാഹ ശേഷം കന്നഡ ഇന്‍ഡസ്ട്രിയിലാണ് ഭാവന കൂടുതല്‍ സജീവമായിരുന്നത്. സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി ശ്രദ്ധേയ സിനിമകളില്‍ അഭിനയിച്ചു താരം. മലയാളത്തില്‍ പൃഥ്വിരാജിന്റെ ആദം ജോണിലാണ് ഭാവന ഒടുവില്‍ അഭിനയിച്ചത്. ചിത്രത്തില്‍ സഹനടിയായിട്ടാണ് നടി എത്തിയത്. അതേസമയം മോളിവുഡിലേക്കുളള ഭാവനയുടെ തിരിച്ചുവരവിനായി വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് നടി.

തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോസുമെല്ലാം പങ്കുവെച്ച് ഭാവന എത്താറുണ്ട്. അതേസമയം ഭാവനയുടെതായി വന്ന പുതിയ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ശ്രീലങ്കയില്‍ പോയപ്പോള്‍ എടുത്ത ചിത്രങ്ങളാണ് നടി തന്‌റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരിക്കുന്നത്. ശ്രീലങ്കയെ ഇഷ്ടപ്പെടുന്നുവെന്നും ശ്രീലങ്കന്‍ ദിനങ്ങളെ ഈ ചിത്രങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നുവെന്നും ഹാഷ്ടാഗുകളിലൂടെ നടി പറയുന്നു.
ഗ്ലാമറസായി നടി മാളവിക മോഹനന്‍, പുതിയ ചിത്രങ്ങള്‍ കാണാം
ഭാവനയുടെ പുതിയ ചിത്രത്തിന് താഴെ കമന്റുകളുമായി നിരവധി പേരാണ് എത്തിയത്. സുഹൃത്തും നടിയുമായ ഷഫ്‌ന അടക്കമുളളവര്‍ ഭാവനയുടെ ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നു. അതേസമയം കന്നഡത്തില്‍ 96ന്റെ റീമേക്കായ 99 ആണ് നടിയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയത്. ഗോള്‍ഡന്‍ സ്റ്റാര്‍ ഗണേഷായിരുന്നു ചിത്രത്തില്‍ നായകനായത്.
99ന് പിന്നാലെ ഇന്‍സ്‌പെക്ടര്‍ വിക്രം, ഭജ്‌റംഗി 2, ഗോവിന്ദ ഗോവിന്ദ, ശ്രീകൃഷ്ണ അറ്റ് ജിമെയില്‍.കോം തുടങ്ങിയവയാണ് ഭാവനയുടെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രങ്ങള്‍. മലയാളം, കന്നഡ ഭാഷകള്‍ക്ക് പുറമെ തമിഴ്, തെലുങ്ക് സിനിമകളിലും ഭാവന അഭിനയിച്ചിരുന്നു. കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെ തുടങ്ങിയ നടി തുടര്‍ന്ന് സൂപ്പര്‍ താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം നായികയായി അഭിനയിച്ചു.


Click it and Unblock the Notifications