സഹോദരന്റെ വേര്‍പാടില്‍ ഹൃദയം തകര്‍ന്ന് ബിന്ദു പണിക്കര്‍; കണ്ണീരോടെ വിട

പ്രിയസഹോദരന്റെ അപ്രതീക്ഷിത വേര്‍പാടില്‍ ഹൃദയം നുറുങ്ങി നടി ബിന്ദു പണിക്കരും കുടുംബാംഗങ്ങളും. ബൈക്കില്‍ സഞ്ചരിക്കവേ അജ്ഞാത വാഹനമിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന ബിന്ദു പണിക്കരുടെ സഹോദരന്‍ എം. ബാബുരാജ് കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കേ ഞായറാഴ്ച രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. അന്തിമോപചാര ചടങ്ങുകള്‍ക്ക് ശേഷം ചേരാനെല്ലൂര്‍ വിഷ്ണുപുരം ശ്മശാനത്തില്‍ സംസ്‌കാരം നടത്തി.

കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ജീവനക്കാരനായിരുന്ന ബാബുരാജിനെ രാത്രി ജോലി കഴിഞ്ഞുവരവേ വരാപ്പുഴ പാലത്തില്‍ വെച്ച് അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ബാബുരാജിനെ ചേരാനെല്ലൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഞായറാഴ്ച രാത്രിയോടെ നില വഷളാവുകയും തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു. വടകര ദാമോദരപ്പണിക്കരുടെയും നീനാമ്മയുടെയും മകനാണ്. ആര്‍ട്ടിസ്റ്റ് അജയനാണ് സഹോദരന്‍. കൊച്ചി തുറമുഖ തൊഴിലാളി യൂണിയന്‍ ഓര്‍ഗനൈസിങ് സെക്രട്ടറിയും എച്ച്.എം.എസ് മുന്‍ ജില്ലാ സെക്രട്ടറിയുമാണ്. ഭാര്യ സ്മിത പി.നായര്‍.(സംഗീതാധ്യാപിക). മകന്‍ ശബരീനാഥ്.

bindu panicker

പ്രിയ സഹോദരന് യാത്രാമൊഴിയേകാന്‍ ബിന്ദു പണിക്കരും ഭര്‍ത്താവും നടനുമായ സായികുമാര്‍, മകള്‍ കല്യാണി എന്നിവരും എത്തിയിരുന്നു. ഏറെ ദുഃഖിതയായി കാണപ്പെട്ട ബിന്ദു പണിക്കര്‍ സഹോദരന് അന്തിമോപചാരം അര്‍പ്പിച്ചപ്പോള്‍ പൊട്ടിക്കരയുകയായിരുന്നു. സിനിമാലോകത്തു നിന്നും നിരവധി പേര്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

മകള്‍ കല്യാണിയുമായും ഏറെ ആത്മന്ധമുണ്ടായിരുന്ന സഹോദരന് തന്റെ അച്ഛന്റെ സ്ഥാനമാണ് ബിന്ദു നല്‍കിയിരുന്നത്. തന്റെ ജീവന്റെ പകുതിയാണ് ഇപ്പോള്‍ തന്നെ വിട്ടകന്നിരിക്കുന്നത്. ആദ്യ ഭര്‍ത്താവിന്റെ മരണശേഷം തന്നേയും മകളേയും കാത്തുസംരക്ഷിച്ച ജ്യേഷ്ഠനെക്കുറിച്ച് ബിന്ദു പണിക്കര്‍ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

സംവിധായകനായ ബിജു വി. നായരായിരുന്നു ബിന്ദു പണിക്കരുടെ ആദ്യ ഭര്‍ത്താവ്. അദ്ദേഹത്തിന്റെ മരണശേഷം 2009-ലാണ് നടന്‍ സായികുമാറിനെ ബിന്ദു പണിക്കര്‍ വിവാഹം ചെയ്തത്. ഇരുവരും നിരവധി ചിത്രങ്ങളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

സമൂഹമാധ്യമങ്ങളില്‍ സജീവമായ മകള്‍ കല്യാണിയും സിനിമാപ്രവേശനത്തിനായി കാത്തിരിക്കുകയാണ്. കല്യാണിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും കുടുംബചിത്രങ്ങളും എല്ലാം മിക്കപ്പോഴും സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ്ങാകാറുണ്ട്. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള നൃത്തവീഡിയോകള്‍ക്കും വലിയ സ്വീകാര്യത ലഭിക്കാറുണ്ട്.

അച്ഛനും അമ്മയും സിനിമയില്‍ സജീവമായിട്ടുള്ളവരാണെങ്കിലും കല്യാണിക്ക് അഭിനയത്തേക്കാള്‍ പ്രിയം ഷെഫ് എന്ന ജോലിയോടാണ്. പല അഭിമുഖങ്ങളിലും കല്യാണി അത് തുറന്നുപറയുകയും ചെയ്തിട്ടുണ്ട്. താന്‍ ഒരു ഭക്ഷണപ്രിയയാണെന്നും അതിനാല്‍ വിവിധ തരത്തിലുള്ള ഭക്ഷണം ഉണ്ടാക്കി കഴിക്കാനാണ് ഏറെ ഇഷ്ടമെന്നും അങ്ങനെയാണ് ഷെഫ് ആകണമെന്ന ആഗ്രഹം ഉടലെടുത്തതെന്നും കല്യാണി പറയുന്നു. അച്ഛനും അമ്മയും അഭിനയിക്കാന്‍ നിര്‍ബന്ധിച്ചാല്‍ ചിലപ്പോള്‍ അഭിനയിക്കാന്‍ സാധ്യതയുണ്ടെന്നും കല്യാണി അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്.

സായ്കുമാറിന്റെ ആദ്യഭാര്യയായിരുന്ന പ്രസന്നകുമാരി രണ്ടാം ഭാര്യ ബിന്ദു പണിക്കര്‍ക്കെതിരെ രംഗത്തെത്തിയത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ബിന്ദു പണിക്കര്‍ തന്റെ ജീവിതം തകര്‍ത്തു എന്നായിരുന്നു താരത്തിന്റെ മുന്‍ഭാര്യ പ്രസന്ന അന്ന് ആരോപിച്ചത്. എന്നാല്‍ ഈ ആരോപണത്തെ ബിന്ദുവും സായ്കുമാറും നിഷേധിച്ചിരുന്നു. തനിക്ക് എല്ലാം ബിന്ദുവാണെന്നായിരുന്നു സായ്കുമാര്‍ പറഞ്ഞത്.

1986-ലായിരുന്നു അഭിനേത്രിയും ഗായികയുമായ പ്രസന്നകുമാരിയെ സായികുമാര്‍ വിവാഹം ചെയ്തത്. ഈ ദാമ്പത്യബന്ധത്തിലെ മകളാണ് വൈഷ്ണവി സായികുമാര്‍. സായ്കുമാറും പ്രസന്ന കുമാരിയും വേര്‍പിരിഞ്ഞു. അതിനുശേഷമാണ് നടി ബിന്ദു പണിക്കരെ വിവാഹം കഴിച്ചത്. 1997-ലാണ് സംവിധായകന്‍ ബിജു വി. നായര്‍ ബിന്ദു പണിക്കരെ വിവാഹം കഴിച്ചത്. 2003-ല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ബിജു വി.നായര്‍ മരിച്ചു. ബിന്ദുവിന്റേയും ബിജുവിന്റേയും മകളാണ് കല്യാണി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X