വസ്ത്രം വലിച്ച് കീറി, സംവിധായകനെതിരെ നടി കേസ് കൊടുത്തു
ചിത്രീകരണത്തിനിടെ സമ്മതമില്ലാതെ നായികയുടെ വസ്ത്രം വലിച്ച് കീറിയതിന്റെ പേരില്‍ സംവിധായകനെതിരെ നടി കേസ് കൊടുത്തു. ഒര്‍ജിനാലിറ്റിയ്ക്ക് വേണ്ടിയാണ് സമ്മതമില്ലാതെ നായികയുടെ വസ്ത്രം വലിച്ച് കീറിയത്.
ദൈവം സാക്ഷി ചിത്രത്തിന്റെ സംവിധായകന്‍ സ്‌നേഹജിത്തിന്റെ പേരിലാണ് നടി കേസ് കൊടുത്തത്. ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നതും സ്‌നേഹ ജിത്ത് തന്നെയാണ്. മെയ് എട്ടിനാണ് സംഭവം. പടിഞ്ഞാറെ കോടികുളത്ത് വച്ചായിരുന്നു ഷൂട്ടിങ്.

തിരക്കഥയില്‍ വസ്ത്രം വലിച്ച് കീറുന്ന ഒരു രംഗത്തെ കുറിച്ച് പറഞ്ഞിരുന്നില്ലെന്നും ചിത്രീകരണ സ്ഥലത്ത് വച്ച് വസ്ത്രം വലിച്ച് കീറി അപമാനിച്ചു എന്ന് ആരോപിച്ചാണ് നടി പോലീസില്‍ പരാതി കൊടുത്തിരിക്കുന്നത്.
malayalam film malayalam cinema malayalam movie news shooting location director മലയാളം സിനിമ ചിത്രീകരണം ലൊക്കേഷന്‍


Click it and Unblock the Notifications