For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ചാര്‍മി ഇപ്പോള്‍ കൂടുതല്‍ ഹോട്ട്

  By Soorya Chandran
  |

  ജീന്‍സിന്റെ ഒരു കുട്ടി നിക്കര്‍, തുറന്നിട്ട ഷര്‍ട്ട്, കറുത്ത ഇന്നര്‍ ടോപ്പ്... യുവാക്കളുടെ ഞരമ്പുകളില്‍ രക്തയോട്ടം കൂട്ടുന്ന ഹോട്ട് ലുക്കുമായി ചാര്‍മി കൗര്‍ വീണ്ടും എത്തുകയാണ്.

  തെലുങ്ക് സിനിമയിലെ ഹോട്ടെസ്റ്റ് ലുക്ക് എന്നാണ് ചാര്‍മിയുടെ പുതിയ ഫോട്ടോയെ മാധ്യമങ്ങള്‍ വാഴ്ത്തുന്നത്. ദുര്‍ബല ഹൃദയങ്ങളില്‍ പൊട്ടിത്തെറിയുണ്ടാക്കുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ കമന്റ്. അഴകളവുകള്‍ പ്രദര്‍ശിപ്പിക്കുന്ന ചര്‍മിയുടെ പുതിയ ചിത്രങ്ങള്‍ ഗ്ലാമറിന്റെ പുതിയ സന്ദേശമാണ് ടോളിവുഡില്‍ പ്രചരിപ്പിക്കുന്നത്.

  മദാലസ രൂപമായിരുന്ന ചാര്‍ളിയുടെ ശരീരം ഇപ്പോള്‍ കുറച്ചുകൂടി ഒതുങ്ങിയിട്ടുണ്ട്. ജിമ്മിലെ കഠിനാധ്യാനത്തിലെ ഫലമാണിതെന്നാണ് ചാര്‍മി തന്നെ പറയുന്നത്.

  ടോളിവുഡിലെ ഹോട്ട് താരം ചാര്‍മിയുടെ വിശേഷങ്ങള്‍ അറിയാം.

  ചാര്‍മി ഇപ്പോള്‍ കൂടുതല്‍ ഹോട്ട്

  മുംബൈയില്‍ ആണ് ചാര്‍മിയുടെ ജനനം. പഞ്ചാബി സിഖ് കുടുംബത്തില്‍. പക്ഷേ വെള്ളിത്തിരയില്‍ തിളങ്ങുന്നത് ഇങ്ങ് തെക്കേ ഇന്ത്യയില്‍

  ചാര്‍മി ഇപ്പോള്‍ കൂടുതല്‍ ഹോട്ട്

  തെന്നിന്ത്യന്‍ ഭാഷകളില്‍ എല്ലാം തന്നെ ചാര്‍മി ഒരു കൈ നോക്കിയിട്ടുണ്ട്. മലയാളം, കന്നട,തമിഴ് , തെലുങ്ക് സിനിമകളില്‍ പ്രമുഖര്‍ക്കൊപ്പം നായികാ വേഷം ചെയ്യാന്‍ ചാര്‍മിക്ക് കഴിഞ്ഞു.

  ചാര്‍മി ഇപ്പോള്‍ കൂടുതല്‍ ഹോട്ട്

  2002 ല്‍ നീ തോട് കാവലി എന്ന തെലുങ്ക് സിനിമയിലൂടെയായിരുന്നു ചാര്‍മിയുടെ രംഗ പ്രവേശനം. വെറും 13-ാം വയസ്സില്‍. അന്ന് ചെയതത് ഒരു അമ്മ വേഷവും. പടം പൊട്ടി പാളീസായെങ്കിലും ചാര്‍മിയെ സിനിമക്കാര്‍ ശ്രദ്ധിച്ചു.

  ചാര്‍മി ഇപ്പോള്‍ കൂടുതല്‍ ഹോട്ട്

  കരിയറിന്റെ ആദ്യ കാലഘട്ടം ചാര്‍മിക്ക് പരാജയങ്ങളുടെ മാത്രം കാലമായിരുന്നു. ബോക്‌സ് ഓഫീസില്‍ ചലനം സൃഷ്ടിക്കാന്‍ ഒറ്റ സിനിമക്ക് പോലും ആയില്ല.

  ചാര്‍മി ഇപ്പോള്‍ കൂടുതല്‍ ഹോട്ട്

  ശ്രീകാന്തിനൊപ്പം ചെയ്ത നീകെ മനസിച്ചാനു ആയിരുന്നു ചാര്‍മിക്ക് തെലുങ്ക് സിനിമയില്‍ രണ്ടാം വരവിന് അവസരമൊരുക്കിയ ചിത്രം. പക്ഷേ അതും പരാജയമായിരുന്നു.

  ചാര്‍മി ഇപ്പോള്‍ കൂടുതല്‍ ഹോട്ട്

  2004 ല്‍ പുറത്തിറങ്ങിയ ഗൗരി എന്ന ചിത്രമാണ് ചാര്‍മിക്ക് ടോളിവുഡില്‍ വലിയ ബ്രേക്ക് നല്‍കിയത്. സുമാന്ത് ആയിരുന്നു നായകന്‍. പിന്നീട് ചാര്‍മിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.

  ചാര്‍മി ഇപ്പോള്‍ കൂടുതല്‍ ഹോട്ട്

  ചാര്‍മി ശാസ്ത്രീയമായി നൃത്തം അഭ്യസിച്ചിട്ടില്ല. എന്നാല്‍ 2006 ല്‍ പുറത്തിറങ്ങിയ പൗര്‍ണമി എന്ന ചിത്രത്തില്‍ ഭരത നാട്യവും കുച്ചിപ്പുടിയും അവതരിപ്പിച്ച് ആസ്വാദകരുടെ നെഞ്ചിലേറുകാിരുന്നു ചാര്‍മി.

  ചാര്‍മി ഇപ്പോള്‍ കൂടുതല്‍ ഹോട്ട്

  2007 ല്‍ പുറത്തിറങ്ങിയ മന്ത്ര എന്ന സിനിമ ആ വര്‍ഷത്തെ മികച്ച നായികക്കുള്ള നന്ദി അവാര്‍ഡിന് ചാര്‍മിയെ അര്‍ഹയാക്കി.

  ചാര്‍മി ഇപ്പോള്‍ കൂടുതല്‍ ഹോട്ട്


  മലയാളത്തില്‍ മൂന്ന് സിനിമകളിലാണ് ചാര്‍മി നായികാ വേഷത്തില്‍ എത്തിയത്. വിനയന്റെ കാട്ടുചെമ്പകം ആയിരുന്നു ആദ്യ സിനിമ. ദിലീപിനൊപ്പം ആഗതനിലും മമ്മൂട്ടിക്കൊപ്പം താപ്പാനയിലും ചാര്‍മി നായികാവേഷത്തില്‍ എത്തി.

  ചാര്‍മി ഇപ്പോള്‍ കൂടുതല്‍ ഹോട്ട്

  എവര്‍ ഗ്രീന്‍ സൂപ്പര്‍ സ്റ്റാര്‍ അമിതാഭ് ബച്ചനൊടൊപ്പം അഭിനയിക്കാനുള്ള ഭാഗ്യവും ഇതിനിടെ ചാര്‍മിയെ തേടിയെത്തി. ബൂഢാ ഹോഗാ തേരാ ബാപ്പ് എന്ന ചിത്രത്തിലായിരുന്നു ഇത്.

  English summary
  Posing in jeans hot pants and leaving that shirt unbuttoned, the queen of all those hottest poses in Tollywood is here now.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more