അങ്ങനെ ഒരു ബന്ധം ഉണ്ടായത് എന്റെ മാത്രം തെറ്റാണ്, അദ്ദേഹത്തിന്റെ മറവി അദ്ദേഹത്തെ രക്ഷിക്കട്ടെ

നടി ചാര്‍മിളയ്ക ആക്ഷന്‍ താരമായ ബാബു ആന്റണിയുമായുള്ള പ്രണയവുമൊക്കെ ആരാധകര്‍ക്കറിയാം. ഇപ്പോള്‍ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ലാല്‍ ജോസ് സംവിധാനം ചെയ്ത വിക്രമാദിത്യന്‍ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തിയിരിക്ക

By Sanviya

നടി ചാര്‍മിളയ്ക്ക് ആക്ഷന്‍ താരമായ ബാബു ആന്റണിയുമായുള്ള പ്രണയവുമൊക്കെ ആരാധകര്‍ക്കറിയാം. ഇപ്പോള്‍ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ലാല്‍ ജോസ് സംവിധാനം ചെയ്ത വിക്രമാദിത്യന്‍ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തിയിരിക്കുകയാണ് ചാര്‍മിള. എന്നാല്‍ തിരിച്ചു വരവില്‍ തന്റെ പഴയകാലത്തെ കുറിച്ച് ഓര്‍ക്കാനൊന്നും നടിക്ക് താത്പര്യമില്ല. അതെല്ലാം കഴിഞ്ഞു പോയ രംഗങ്ങളാണെന്ന ചാര്‍മിള പറയുന്നു.

അങ്ങനെ ഒരു ബന്ധം ഉണ്ടായത് എന്റെ മാത്രം തെറ്റാണ്. അദ്ദേഹം ഇപ്പോള്‍ ഭാര്യയുടെയും മക്കളുടെയും കൂടെ ജീവിക്കുന്നു. ഞാന്‍ കാരണം അദ്ദേഹത്തിനോ ഭാര്യയ്‌ക്കോ കുട്ടികള്‍ക്കോ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന നിര്‍ബന്ധമുണ്ട്. അദ്ദേഹത്തിന്റെ മറവി അദ്ദേഹത്തെ രക്ഷിക്കട്ടെ എന്ന് ചാര്‍മിള പറയുന്നു. വനിത മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ പഴയ പ്രണയത്തെ കുറിച്ച് വീണ്ടും പറഞ്ഞത്.

സുഹൃത്തുക്കളാണ്

സുഹൃത്തുക്കളാണ്

ഞങ്ങള്‍ നല്ല സുഹൃത്തുക്കളായാണ് പിരിഞ്ഞത്. കുറച്ച് നാള്‍ മുമ്പ് താര സംഘടനയായ അമ്മയുടെ ഒരു യോഗത്തില്‍ വച്ച് ബാബു ആന്റണിയെ കണ്ടുവെന്നും വീട്ടു വിശേഷങ്ങളൊക്കെ പറഞ്ഞാണ് പിരിഞ്ഞതെന്നും ചാര്‍മിള അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ചാര്‍മിള-വിവാഹം

ചാര്‍മിള-വിവാഹം

2006ലായിരുന്നു ചാര്‍മിളയും ചെന്നൈ സ്വദേശിയായ രാജേഷും വിവാഹിതരാകുന്നത്. എന്നാല്‍ വിവാഹ ജീവിതത്തിലെ അഭിപ്രായ വ്യത്യാസങ്ങള്‍ കാരണം 2015ല്‍ ഇരുവരും വിവാഹമോചിതരായി.

ചാര്‍മിള സിനിമയിലേക്ക്

ചാര്‍മിള സിനിമയിലേക്ക്

സിബി മലയില്‍ സംവിധാനം ചെയ്ത ധനം എന്ന ചിത്രത്തിലൂടെയാണ് ചാര്‍മിള അഭിനയരംഗത്ത് എത്തുന്നത്. തെലുങ്ക്, തമിഴ് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.

മംഗല്യപ്പട്ടില്‍

മംഗല്യപ്പട്ടില്‍

ലാല്‍ ജോസ് സംവിധാനം ചെയ്ത വിക്രമാധിത്യന്‍ എന്ന ചിത്രത്തിലൂടെയാണ് ചാര്‍മിള വീണ്ടും അഭിനയത്തിലേക്ക് വീണ്ടും തിരിച്ചു വന്നത്. ഇപ്പോള്‍ മഴവില്‍ മനോരമയില്‍ മംഗല്യപ്പട്ട് എന്ന സീരിയലില്‍ അഭിനയിക്കുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X