'അവൾ ഞങ്ങളെ വിട്ടുപോയി, വളരെ ചെറുപ്പമായിരുന്നു, പ്രാർത്ഥനകൾ വേണം'; ചാർമിളയുടെ സഹോദരി അന്തരിച്ചു!

ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞ് നിന്നിരുന്ന നടിയായിരുന്നു ചാർമിള. പിന്നീട് പല കാരണങ്ങളാൽ സാന്നിധ്യം കുറഞ്ഞു. നടിയുടെ വിവാഹവും കുടുംബ ജീവിതവുമെല്ലാം മലയാളികൾക്ക് സുപചരിതമാണ്. മകൻ പിറന്ന ശേഷം ചെന്നൈ വിട്ടുള്ള യാത്ര കുറച്ചു.

ചാർമിള എന്ന് പറയുമ്പോൾ പ്രേക്ഷകർക്ക് എന്നും കാബൂളിവാലയിലേയും കേളിയിലേയും ധനത്തിലുമെല്ലാം കണ്ട മുഖമാണ് ആദ്യം ഓർമ വരിക. ദുൽഖർ സൽമാൻ പ്രധാന വേഷത്തിലെത്തിയ വിക്രമാദിത്യൻ എന്ന സിനമിയിൽ ഉണ്ണി മുകുന്ദന്റെ അമ്മയായി അഭിനയിച്ചിരുന്നു ചാർമിള.

Actress Charmila, Actress Charmila family, Actress Charmila news, Actress Charmila sister, Actress Charmila films, നടി ചാർമിള, നടി ചാർമിള കുടുംബം, നടി ചാർമിള വാർത്തകൾ, നടി ചാർമിള സഹോദരി, നടി ചാർമിള ചിത്രങ്ങൾ

ഇപ്പോഴും സിനിമകളിലും സീരിയലുകളിലുമെല്ലാം സഹനടിയായി താരം അഭിനയിക്കുന്നുണ്ട്. സോഷ്യൽമീഡിയയിൽ സജീവമായ താരം പങ്കുവെച്ച ഏറ്റവും പുതിയ കുറിപ്പാണ് വൈറലാകുന്നത്.

തന്റെ ഏക സ​ഹോദരി ആ‍ഞ്ചലീനയുടെ മരണവാർത്തയാണ് ചാർമിള സോഷ്യൽമീഡിയ വഴി അറിയിച്ചത്. 'എന്റെ സഹോദരി ആ‍ഞ്ചലീന അന്തരിച്ചു.... അവളുടെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കണേ...' ചാർമിള കുറിച്ചു.

സഹോദരിയുടെ ചിത്രങ്ങളും ചാർമിള പങ്കുവെച്ചിട്ടുണ്ട്. എന്നാൽ എന്താണ് സഹോദരിയുടെ മരണകാരണമെന്ന് ചാർമിള വെളിപ്പെടുത്തിയിട്ടില്ല. നടിയുടെ പോസ്റ്റ് വൈറലായതോടെ നിരവധി പേർ ആശ്വാസ വാക്കുകളുമായി എത്തി.

വളരെ നേരത്തെ മരണം വന്ന് കൂട്ടികൊണ്ടുപോയപോലെ തോന്നി എന്നാണ് ചിലർ കമന്റായി കുറിച്ചത്. 'വളരെ ചെറുപ്പമാണല്ലോ എന്നോർക്കുമ്പോൾ സങ്കടം തോന്നുന്നു, നിങ്ങളുടെ കുടുംബത്തിന്റെ ദുഖത്തിൽ ഞങ്ങളും പങ്കുചേരുന്നു' എന്നിങ്ങനെയെല്ലാം ആരാധകർ കുറിച്ചിട്ടുണ്ട്.

ചാർമിളയ്ക്ക് കൂടപ്പിറപ്പ് എന്ന് പറയാൻ ആകെ ഉണ്ടായിരുന്ന ഒരാളായിരുന്നു ആ‍ഞ്ചലീന. കുടുംബമാണ് എന്നും തന്റെ കരുത്തെന്ന് പലപ്പോഴായി ചാർമിള പറഞ്ഞിട്ടുണ്ട്. നാൽപത്തിയെട്ടുകാരിയായ ചാർമിള ജനിച്ചതും വളർന്നതുമെല്ലാം ചെന്നൈയിലാണ്.

അച്ഛൻ മനോഹരൻ ബാങ്ക് ഉദ്യോ​ഗസ്ഥനായിരുന്നു. ക്രിസ്ത്യൻ കുടുംബമാണ് ചാർമിളയുടേത്. എല്ലാവിധ സ്വാതന്ത്ര്യവും കൊടുത്താണ് ചാർമിളയേയും അനിയത്തി ആഞ്ചലീനയേയും പിതാവ് വളർത്തിയത്.

Actress Charmila, Actress Charmila family, Actress Charmila news, Actress Charmila sister, Actress Charmila films, നടി ചാർമിള, നടി ചാർമിള കുടുംബം, നടി ചാർമിള വാർത്തകൾ, നടി ചാർമിള സഹോദരി, നടി ചാർമിള ചിത്രങ്ങൾ

അതിനാൽ തന്നെയാണ് ചാർമിള വളരെ ചെറുപ്പത്തിൽ തന്നെ നായികയായി തെന്നിന്ത്യയിൽ ശോഭിച്ചത്. തമിഴിലൂടെയാണ് ചാർമിളയുടെ തുടക്കം ശേഷം നേരെ മലയാളത്തിലേക്ക് എത്തി. തനി നാടൻ പെൺകൊടിയായി മോഹൻലാലിന്റെ നായി​കയായി. അന്ന് ചാർമിളയെ കണ്ട് ക്രഷ് തോന്നാത്ത ചെറുപ്പക്കാരുണ്ടായിരുന്നില്ല.

ധനം സിനിമ ശ്രദ്ധിക്കപ്പെട്ടതോടെ ചാർമിളയ്ക്കും തിരക്കായി. സ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് ധനം എന്ന സിനിമയില്‍ അഭിനയിക്കാന്‍ ചാര്‍മിള എത്തിയത്. പഠിക്കുന്ന കുട്ടിയായതിനാൽ അച്ഛന്‍ ആദ്യം ചില തടസങ്ങള്‍ പറഞ്ഞെങ്കിലും പിന്നീട് സമ്മതിച്ചു.

പഠനത്തില്‍ പിന്നാക്കം പോകരുത് എന്ന് മാത്രമായിരുന്നു അച്ഛന്റെ ഉപദേശം. അവധികാലത്ത് അഭിനയിക്കാന്‍ ആയിരുന്നു പഠിക്കുന്ന സമയത്ത് അച്ഛന്‍ ചാർമിളയ്ക്ക് നൽകിയ നിർദേശം. ധനം, കേളി എന്നിവയെല്ലാം സ്‌കൂള്‍ അവധിക്കിടെ താരം അഭിനയിച്ച സിനിമകളാണ്.

മോഹന്‍ലാല്‍ നായകനായ അങ്കിള്‍ ബണ്ണില്‍ അഭിനയിക്കുമ്പോള്‍ ചാര്‍മിളയ്ക്ക് പരീക്ഷാ സമയമായിരുന്നു. ഷൂട്ടിങ് സെറ്റിലിരുന്ന് പഠിച്ചതെല്ലാം ചാർമിള പലപ്പോഴായി പങ്കുവെച്ചിട്ടുണ്ട്. കെ.ബാലാജി വഴിയാണ് ചാര്‍മിള സിനിമയിലെത്തിയത്.

നടിയുടെ പിതാവിന്റെ സുഹൃത്തായിരുന്നു ബാലാജിയും ശിവാജി ഗണേശനുമെല്ലാം. 'ദൈവം എനിക്ക് അഭിനയിക്കാനുള്ള കഴിവ് തന്നു. ആ കഴിവ് മുതലാക്കാനായില്ല. വിവാഹ ജീവിതത്തിന് പിറകെ പോയത് തെറ്റായ തീരുമാനമായിരുന്നെന്ന് ഇപ്പോൾ തോന്നുന്നു. ദൈവമാണ് എല്ലാം തീരുമാനിക്കുന്നത്. ദൈവം അറിയാതെ ഒന്നും സംഭവിക്കില്ല.'

'കുറച്ച് പേർക്ക് നല്ലത് സംഭവിക്കും. മറ്റ് കുറച്ച് പേർക്ക് ചീത്ത കാര്യങ്ങളും. എനിക്ക് വിവാഹ ജീവിതത്തിൽ രാശിയില്ല. അതാണ് യാഥാർഥ്യം. അതെനിക്ക് വിധിച്ചിട്ടില്ല. അതാണ് സത്യം. വിവാഹജീവിതത്തിൽ ഒരു തവണ ചുവട് പിഴച്ചു. അത് മനസിലാക്കാതെ വീണ്ടും വിവാഹം കഴിച്ചു. അതാണ് തെറ്റായിപ്പോയത്' എന്നാണ് തകർച്ചകളെ കുറിച്ച് സംസാരിക്കവെ ചാർമിള ഒരിക്കൽ പറഞ്ഞത്.

Read more about: charmila
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X