നടി ഛായാസിങ് വരനെ തേടുന്നു

തനിക്കു വേണ്ടി നല്ലൊരു വരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അവര്‍. അനുയോജ്യനായ ഒരാളെ കണ്ടുപിടിച്ചാല്‍ ഈ വര്‍ഷം തന്നെ വിവാഹം നടക്കുമെന്നും ഛായ പറയുന്നു.
തിരുടാ തിരുടി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേയ്ക്കു കടന്നു വന്ന നടിയ്ക്ക് ഏറെ വെല്ലുവിളി നിറഞ്ഞ ഒരു വേഷം ചെയ്യാനാണ് ആഗ്രഹം. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ ഭാഷ തനിക്കൊരു പ്രശ്‌നമല്ലെന്നും ഛായ പറയുന്നു. മുല്ലവള്ളിയും തേന്‍മാവും എന്ന ചിത്രത്തിന് പുറമേ 2005ല്‍ പുറത്തിറങ്ങിയ 'പൊലീസി'ലും ഛായ അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications