»   » ഭക്ഷണവും മരുന്നും തന്നില്ല, മാനസികമായി പീഡിപ്പിച്ചു, അമ്മ വേഷത്തില്‍ തിളങ്ങിയ നടി അനുഭവിച്ചത്

ഭക്ഷണവും മരുന്നും തന്നില്ല, മാനസികമായി പീഡിപ്പിച്ചു, അമ്മ വേഷത്തില്‍ തിളങ്ങിയ നടി അനുഭവിച്ചത്

Posted By: Nihara
Subscribe to Filmibeat Malayalam

സമൂഹ മനസാക്ഷിയെപ്പോലും ഞെട്ടിക്കുന്ന കാര്യങ്ങളാണ് അമ്മ വേഷത്തില്‍ തിളങ്ങിയ നടിയുടെ ജീവിതത്തില്‍ സംഭവിച്ചത്. നിരവധി സിനിമകളിലൂടെ അമ്മയായും അയല്‍പക്കത്തെ കുശുമ്പി തള്ളയായും പ്രേക്ഷകരുടെ മനം കവര്‍ന്ന മീനാ ഗണേഷിനാണ് ദയനീയമായ അനുഭവം നേരിടേണ്ടി വന്നത്. എല്ലാമൊരു തെറ്റിദ്ധാരണയുടെ പുറത്തായിരുന്നുവെന്ന് ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് മനസ്സിലായതോടെ കാര്യങ്ങള്‍ ശരിയായി.

മകള്‍ക്ക് മാത്രമായി സ്വത്ത് നല്‍കിയെന്നാരോപിച്ച് മകനാണ് നടിയോട് ഇത്തരത്തില്‍ പെരുമാറിയത്. പോലീസിന്റെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ അമ്മയുടെ സംരക്ഷണം മകള്‍ ഏറ്റെടുത്തു. വീടും സ്ഥലവും ആറു മാസത്തിനകം വില്‍പ്പന നടത്തി ഇരുമക്കള്‍ക്കുമായി വീതിച്ചു നല്‍കാനും നിര്‍ദേശിച്ചു.

അരങ്ങേറിയത് സിനിമയെ വെല്ലുന്ന കാര്യങ്ങള്‍

സിനിമയെ വെല്ലുന്ന കാര്യങ്ങളാണ് മീനാ ഗണേഷിന്റെ ജീവിതത്തില്‍ അരങ്ങേറിയത്. കഷ്ടപ്പാടും ദാരിദ്രവും നിറഞ്ഞ വീട്ടിലെ പ്രതിനിധിയായി വെള്ളിത്തിരയില്‍ തകര്‍ത്തഭിനയിച്ച നടിയുടെ യഥാര്‍ത്ഥ ജീവിതത്തിലും അത്തരത്തിലൊരു കാര്യം ആവര്‍ത്തിച്ചത് വളരെയധികം വേദനയുണ്ടാക്കിയ കാര്യമാണ്. പ്രേക്ഷകര്‍ ഒന്നടങ്കം ഞെട്ടലോടെയാണ് ഈ വാര്‍ത്ത അറിഞ്ഞത്.

ഭക്ഷണവും മരുന്നും നല്‍കിയിരുന്നില്ലെന്ന പരാതി

മകനില്‍ നിന്നും ഗാര്‍ഹിക പീഡനം ഏല്‍ക്കേണ്ടി വന്നെന്ന് ആരോപിച്ച് ചൊവ്വാഴ്ചയാണ് നടി ഷൊര്‍ണ്ണൂര്‍ പോലീസിനെ സമീപിച്ചത്. സമയത്ത് ഭക്ഷണവും മരുന്നും പോലും നല്‍കിയിരുന്നില്ലെന്നും മാനസികമായി പീഡിപ്പിച്ചുവെന്നുമാണ് മീനാ ഗണേഷിന്റെ പരാതി.

തെറ്റിദ്ധാരണയുടെ പുറത്ത്

സ്വത്ത് മകള്‍ക്ക് മാത്രമായി നല്‍കിയെന്ന് തെറ്റിദ്ധാരണയുടെ പുറത്താണ് ഇങ്ങനെ ചെയ്തതെന്ന് നടി മാധ്യമങ്ങളോട് പറഞ്ഞു. ശാരീരിക അവശതകള്‍ അനുഭവിക്കുന്ന തനിക്ക് ഭക്ഷണവും മരുന്നും നല്‍കിയില്ലെന്നും മകളെ ഫോണില്‍ വിളിക്കാനും സമ്മതിച്ചില്ല. ഇതിനാലാണ് പരാതിപ്പെടാന്‍ തീരുമാനിച്ചതെന്ന് നടി പറഞ്ഞു.

ചര്‍ച്ച ചെയ്ത് പരിഹരിച്ചു

സംഭവവുമായി ബന്ധപ്പെട്ട് മകനേയും മകളേയും സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ ഷൊര്‍ണ്ണൂര്‍ പോലീസ് ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിച്ചു.

ആരോപണം അടിസ്ഥാന രഹിതം

സംഭവവുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നാണ് മകന്‍ പ്രതികരിച്ചത്.

English summary
Actress complianed against domestic violence.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X