ദേവയാനിയും മക്കളും
തമിഴകത്തെത്തിയാല്‍ തമിഴ് പെണ്‍കുട്ടി, കേരളത്തിലെത്തിയാല്‍ തനി മലയാളി...ചുരുക്കം ചില നടിമാര്‍ക്ക് മാത്രമുള്ള ഈ ക്വാളിറ്റി ദേവയാനിയ്ക്കുമുണ്ട്. തൊണ്ണൂറുകളില്‍ തമിഴിലും മലയാളത്തുലും ഒരുപോലെ ശ്രദ്ധ പിടിച്ച പറ്റിയ ദേവയാനി ഇപ്പോഴും പരസ്യങ്ങളിലൂടെയും തമിഴ് സീരിയലുകളിലൂടെയും സജീവമാണ്.
നടനും സംവിധായകനുമായ രാജ് കുമരനെയാണ് ദേവയാനി വിവാഹം ചെയ്തത്. 2001 ല്‍ വിവാഹം കഴിഞ്ഞതിന് ശേഷവും ദേവയാനി സിനിമയില്‍ സജീവമായിരുന്നു. ഇതാണ് ദേവയാനിയുടെയും രാജ് കുരന്റെയും മക്കള്‍. ഇനിയയും പ്രിയങ്കയും.

ബംഗാളി സിനിമകളിലൂടെ വെള്ളിത്തിരയിലെത്തിയ ദേവയാനി തമിഴിന് മുമ്പേ കിന്നരിപ്പുഴയോരം എന്ന ചിത്രത്തിലൂടെ മലയാളത്തിലാണ് സാന്നിധ്യം അറിയിച്ചത്. പിന്നീട് ത്രി മാന്‍ ആര്‍മി, കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം, മഹാത്മ, സുന്ദര പുരുഷന്‍, ബാലേട്ടന്‍, നരേന്‍, ഒരുനാള്‍ വരും തുടങ്ങി ഒത്തിരി മലയാള സിനിമകളില്‍ വേഷമിട്ടു.
തമിഴ് സിനിമകളിലാണ് ദേവയാനി തിളങ്ങിയത്. നാല് സിനിമകളാണ് ദേവയാനിയുടെ ഭര്‍ത്താവ് സംവിധാനം ചെയ്തത്. ആ നാല് ചിത്രങ്ങളിലും ദേവയാനി അഭിനയിച്ചിട്ടുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത.


Click it and Unblock the Notifications