ഇപ്പോൾ ജീവിതത്തെ പ്രണയിക്കുന്നു!! ഏറ്റവും വലിയ ആഗ്രഹം അതാണ്, സ്വപ്നം വെളിപ്പെടുത്തി ദേവി അജിത്ത്

2000 മുതലാണ് ദേവി അജിത് സിനിമയിൽ സജീവമായത്.

മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് ദേവി അജിത്ത്. നടി എന്നതിൽ ഉപരി മികച്ച നർത്തികി കൂടിയാണെന്ന് ദേവി അജിത്ത് വളരെ മുൻപ് തന്നെ തെളിയിച്ചിരുന്നു. ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമായ ദേവി അജിത്. എന്നാൽ താരത്തിന്റെ ചില വെളിപ്പെടുത്തലുകൾ വൻ ഞെട്ടൽ പ്രേക്ഷകരുടെ ഇടയിൽ സൃഷ്ടിച്ചിരുന്നു.

devi

2000 മുതലാണ് ദേവി അജിത് സിനിമയിൽ സജീവമായത്. തമിഴിലും മലയാളത്തിലുമായി മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. 2000 ൽ ബിജു മോനോൻ സംയുക്ത വർമ്മ എന്നിരെ കേന്ദ്രകഥാപാത്രത്തിലെത്തിയ മഴ എന്ന സിനിമയിലൂടെയായിരുന്നു തുടക്കം. പിന്നീട് മലയാളത്തിലും തമിഴിലുമായി മികച്ച അമ്മ വേഷത്തിൽ താരം പ്രത്യക്ഷപ്പെട്ടിരുന്നു.

ഇപ്പോഴിത ദേവി അജിത് തന്റെ ഏറ്റവും വലിയ ആഗ്രഹം വെളിപ്പെടുത്തിരിക്കുകയാണ്. മികച്ച അഭിനേത്രിയും നിർമ്മാതാവുമാകാനാണ് തന്റെ ആഗ്രഹമെന്നും ദേവി അജിത്ത് പറഞ്ഞു. 22ാം വയസ്സിൽ വിധവയായ ആളാണ് താൻ. ഒരുപാട് ഗോസിപ്പുകൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഇതൊക്കെ വളരെ പോസ്റ്റീവ് ആയി മാത്രമേ താൻ എടുത്തിട്ടുളളൂ. ഇപ്പോൾ താൻ ജീവിക്കുന്നതു പോലും തന്റെ മക്കൾക്ക് വേണ്ടിയിട്ടാണ്. ഇപ്പോൾ എന്റെ മക്കളുടെ പ്രിയപ്പെട്ട അമ്മയാണ്. ഭാരിച്ച കടക്കണിയിൽ അകപ്പെട്ടപ്പോൾ കുറെ നാൾ വിദേശത്ത് ജോലി ചെയ്തുവെന്നും താരം വെളിപ്പെടുത്തി.

ഇപ്പോൾ ജീവിതത്തെ ഒരുപാട് പ്രണയിക്കുന്ന ആളാണ് താൻ. വരും വർഷങ്ങളിൽ ജീവിതത്തിൽ കൂടുതൽ മാറ്റങ്ങളുണ്ടാകും. 22 വയസ്സുള്ളപ്പോൾ ദ് കാർ എന്ന ചിത്രം നിർമ്മിച്ച് ആളാണ് ഞാൻ. ഈ അനുഭവങ്ങൾ തന്നെ ഏറെ പഠിപ്പിച്ചുവെന്നും താരം വ്യക്തമാക്കി. ഇപ്പോൾ തന്റെ പ്രചോദനവും റോൾ മോഡലും നിർമ്മാതാവായ സാന്ദ്ര തോമസ്സാണ്. വളരെ ചെറുപ്പത്തിൽ തന്നെ അവർ വലിയ അനുഭവ സമ്പത്തുളള നിർമ്മാതാവായി മാറിയെന്നും താരം പറഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X