For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സെറ്റിൽ എത്തുന്നവർ സമീപിക്കാറുണ്ട്! മോശം അനുഭവം വെളിപ്പെടുത്തി ലവ് ആക്ഷൻ ഡ്രാമ നടി

  |

  കാസ്റ്റിങ് കൗച്ച്, മീടൂ എന്നിവ ഇന്ത്യ സിനിമയിൽ വൻ ചലന സൃഷ്ടിച്ച സംഭവങ്ങളായിരുന്നു. സിനിമയിൽ നിന്ന് തങ്ങൾ നേരിടേണ്ടി വന്ന ഞെട്ടിപ്പിക്കുന്ന സംഭവങ്ങളായിരുന്നു താരങ്ങൾ വെളിപ്പെടുത്തിയത്. നടിമാർക്ക് പിന്തുണയുമായി സിനിമയ്ക്ക് അകത്തും നിന്നും പുറത്തു നിന്നും ആളുകൾ രംഗത്തെത്തിയിരുന്നു. ഇപ്പോഴിത മറ്റൊരു അനുഭവം വെളിപ്പെടുത്തി നടി ധന്യ ബാലകൃഷ്ണ.

  സിനിമ മേഖലയിലുള്ളവർക്ക് നേരെയല്ല. മറ്റ് പുറത്തു നിന്നുള്ളവർക്ക് നേരെയാണ് താരം വിരൽ ചൂണ്ടി രംഗത്തെത്തിയിരിക്കുന്നത് . ഓൺലുക്കേഴ്സിനു നൽകിയ അഭിമുഖത്തിലാണ് താര സിനിമ സെറ്റുകളിൽ നിന്ന് നേരിടേണ്ടി വന്ന ഈ ദുരവസ്ഥയെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്.

  സിനിമയിൽ എത്തി ഇത്രയും വർഷങ്ങളായിട്ടും ഒരു തരത്തിലുള്ള മോശമായ അനുഭവം തനിയ്ക്ക് ഉണ്ടായിട്ടില്ലെന്ന് നടി അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ മറിച്ചൊരു സംഭവം വെളിപ്പെടുത്തുകയാണ് താരം. ഷൂട്ടിങ് കാണാനും അല്ലാതേയുമൊക്കെ സെറ്റിൽ വരുന്ന ചിലർ ദുരുദ്ദേശത്തോട സമീപിക്കാറുണ്ട്. എന്നാൽ അപ്പോൾ തന്നെ താൻ അവരോട് തൽപര്യമില്ലെന്ന് പറയുകയും ചെയ്യാറുണ്ട്.

  ഇത്തരത്തുലുള്ള എന്തെങ്കിലും അനുഭവങ്ങൾ ഉണ്ടാവുകയാണെങ്കിൽ പെൺകുട്ടികൾ അതേ തുറന്നു പറയാനുള്ള ധൈര്യം കാണിക്കണം. ഒരിക്കലും മറച്ചു വയ്ക്കരുത്. നോ പറയേണ്ടിടത്ത് നോ എന്ന് തന്നെ പറയണം. അത്തരം സാഹചര്യത്തില്‍ ആരും കൂടെ ഉണ്ടാവില്ല എന്ന ധാരണ തെറ്റാണ്. ആ സമയത്ത് ആരെങ്കിലുമൊക്കെ നമ്മുടെ കൂടെയുണ്ടാകും .. തെറ്റ് നടക്കാന്‍ അനുവദിക്കാതെ ഇരിക്കുക എന്നത് നമ്മുടെ കൂടി ഉത്തരവാദിത്വം ആണ്. നടി പറഞ്ഞു.

  സൂര്യയുടെ സൂപ്പർ ഹിറ്റ് ചിത്രമായ എഴാം അറിവ് എന്ന ചിത്രത്തിലൂടെ സിനിമ രംഗത്ത് ചുവട് വെച്ച താരമാണ് ധന്. പിന്നീട് തമിഴ്, തെലുങ്ക്, കന്നട പ്രേക്ഷകരുടെ പ്രിയ താരമായി മാറുകയായിരുന്നു ധ്യാൻ ശ്രീനിവാസൻ ചിത്രമായ ലവ് ആക്ഷൻ ഡ്രാമയിലൂടെ മലയാളത്തിലും തന്റെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ് പൂഴിക്കടകൻ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ നായികയായി ചുവട് വെയ്ക്കാൻ ഒരുങ്ങുകയാണ്.

  മറച്ച് വെക്കുംതോറും കൗതുകം കൂടും! അതാണ് പീഡനമാകുന്നത്, അശ്ലീല കമന്റുകൾക്ക് മറുപടിയുമായി നടി

  ജയസൂര്യ ചെമ്പൻ വിനോദ് ടീം ഒന്നിക്കുന്ന ചിത്രമായ പൂഴിക്കടകനിലൂടെയാണ് ധന്യ നായികയായി അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ ചിത്രം തന്നെ മോളിവുഡിലെ മികച്ച താരങ്ങളോടൊപ്പമാണ്.വാഗതനായ ഗിരീഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനും ഉണ്ണി മലയിലും ചേർന്നാണ്. ഷ്യാല്‍ സതീഷും ഹരി പ്രസാദ് കോളേരിയും ചേര്‍ന്ന് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നു. ഇവാബ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാം, നൗഫല്‍ എന്നിവര്‍ ചേര്‍ന്നാണ് ‘പൂഴിക്കടകന്‍' നിര്‍മ്മിക്കുന്നത്.

  Read more about: actress നടി
  English summary
  actress dhanya balakrishna says about bad experience in film set
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X