മേഘ്‌ന വിന്‍സെന്‍റിനെക്കുറിച്ച് ഡോണിന്‍റെ സഹോദരി ഡിംപിള്‍! ഡിവോഴ്‌സിനെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ!
മേഘ്‌ന വിന്‍സെന്റിന്റെ വിവാഹമോചനത്തെക്കുറിച്ചുള്ള വാര്‍ത്ത അടുത്തിടെയായിരുന്നു വൈറലായി മാറിയത്. അഭിനേത്രിയായ ഡിംപിള്‍ റോസിന്റെ സഹോദരനായ ഡോണിനെയായിരുന്നു താരം വിവാഹം ചെയ്തത്. ഇരുവരും വേര്‍പിരിഞ്ഞ് ജീവിക്കുകയാണെന്നും, ഡോണ്‍ വിവാഹത്തിനുള്ള തയ്യാറെടുപ്പിലാണെന്നുമൊക്കെയായിരുന്നു പ്രചാരണങ്ങള്‍. ഈ സംഭവം വ്യാപകമായി പ്രചരിച്ചതോടെയാണ് പ്രതികരണവുമായി ഡോണ്‍ എത്തിയത്. നിയമപ്രകാരമായി തങ്ങള്‍ വേര്‍പിരിഞ്ഞുവെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
യൂട്യൂബ് ചാനലുമായി സജീവമാണ് മേഘ്‌ന. വിവാഹമോചനത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിക്കുമ്പോഴും നിശബ്ദത പാലിക്കുകയായിരുന്നു താരം . യൂട്യൂബ് ചാനലിന്റെ റീച്ചിനെക്കുറിച്ചും പ്രേക്ഷകര്‍ നല്‍കിയ പിന്തുണയെക്കുറിച്ചുമൊക്കെ പറഞ്ഞായിരുന്നു താരമെത്തിയത്. മേഘ്‌നയും ഡിംപിളും അടുത്ത സുഹൃത്തുക്കളായിരുന്നു. ഡോണും മേഘ്‌നയും വേര്‍പിരിഞ്ഞതിനെക്കുറിച്ച് ഡിംപിള്‍ പ്രതികരിച്ചുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ഇതേക്കുറിച്ചുള്ള വിശദീകരണവുമായെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.

ഡിംപിളിന്‍റെ കമന്‍റ്
ചേട്ടന്റെ വിവാഹമോചനത്തെക്കുറിച്ച് സഹോദരി പ്രതികരിച്ചുവെന്ന തലക്കെട്ടിലായിരുന്നു പ്രമുഖ യൂട്യൂബ് ചാനലിന്റെ വാര്‍ത്ത. സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ വൈറലായി മാറിയിരുന്നു. ഇതിനിടയിലാണ് കമന്റുമായി ഡിംപിള്‍ എത്തിയത്. ഒരു മാധ്യമത്തിനും താന്‍ പ്രതികരണമോ, അഭിമുഖമോ നല്‍കിയിട്ടില്ലെന്ന് ഡിംപിള്‍ പറയുന്നു. വിവാഹമോചനത്തിന്റെ കാരണങ്ങളെക്കുറിച്ച് വ്യക്തമായി അറിയാം. ആ സൗഹൃദത്തെക്കുറിച്ച് തനിക്ക് പശ്ചാത്തപമൊന്നുമില്ലെന്നുമായിരുന്നു ഡിംപിള്‍ കമന്റ് ചെയ്തത്.

ഡോണിന്റെ പ്രതികരണം
ഒരുവര്‍ഷത്തെ ആയുസ്സേ തങ്ങളുടെ വിവാഹബന്ധത്തിനുണ്ടായിരുന്നുള്ളൂവെന്ന് ഡോണ്‍ പ്രതികരിച്ചിരുന്നു. പരസ്പരസമ്മതത്തോടെ പ്രശ്‌നങ്ങളെല്ലാം പറഞ്ഞുതീര്‍ത്താണ് വേര്‍പിരിഞ്ഞത്. 2018 മുതല്‍ തങ്ങള്‍ പിരിഞ്ഞ് താമസിക്കുകയാണെന്നും ഒരു വര്‍ഷത്തിന് ശേഷം നിയമപ്രകാരമായി പിരിയുകയും ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ഈ സംഭവം എവിടെ നിന്ന് പൊങ്ങി വന്നുവെന്ന് അറിയില്ലെന്നും ഇത്തരം ചര്‍ച്ചകള്‍ക്ക് പറ്റിയ സമയമല്ല ഇതെന്നും ഡോണ്‍ പറഞ്ഞിരുന്നു.

ജീജ പറഞ്ഞത്
ഡോണും കുടുംബവുമായി അടുത്ത ബന്ധമുള്ളയാളായ അഭിനേത്രി ജീജയും ഇവരെക്കുറിച്ച് പറഞ്ഞിരുന്നു. മേഘ്‌നയുമായും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു. ഡോണിന്റെ അമ്മ ദൈവതുല്യയായ സ്ത്രീയാണെന്നും പൊന്നുപോലെയാണ് അവര്‍ മക്കളെ വളര്‍ത്തിയതെന്നും അവര്‍ പറഞ്ഞിരുന്നു. ഡോണിനെ ചെറുപ്പം മുതല്‍ അറിയാമെന്നും നല്ല സ്വഭാവിത്തിനുടമയാണെന്നും ഇവരെ പിരിച്ചത് ആരാണോ, അവരെയാണ് താന്‍ കുറ്റം പറയുകയെന്നും ജീജ തുറന്നടിച്ചിരുന്നു.
Recommended Video

മേഘ്‌ന സജീവം
അടുത്തിടെയായിരുന്നു മേഘ്‌ന യൂട്യൂബ് ചാനല്‍ തുടങ്ങിയത്. സീരിയലിലെപ്പോലെ കരഞ്ഞിരിക്കാനൊന്നും താനില്ലെന്ന് തെളിയിക്കുകയായിരുന്നു താരം. പാചകവും ഡാന്‍സും വര്‍ത്തമാനങ്ങളുമൊക്കെയായാണ് താരമെത്തുന്നത്. വലിയൊരു ഇടവേളയ്ക്ക് ശേഷമെത്തുമ്പോള്‍ ഇത്രയുമധികം പിന്തുണ പ്രതീക്ഷിച്ചില്ലെന്നും ഒരുപാട് സന്തോഷമുണ്ടെന്നും താരം പറഞ്ഞിരുന്നു. വ്യക്തിജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തെ ശക്തമായി നേരിടാന്‍ കഴിഞ്ഞതായും താരം പ്രതികരിച്ചിരുന്നു.


Click it and Unblock the Notifications