വിവാഹവേഷത്തില്‍ രണ്ടാമതും മണവാട്ടിയായി നടി ഡിംപിള്‍ റോസ്

മലയാള പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഡിംപിള്‍ റോസ്. വിവാഹശേഷം അഭിനയജീവിതത്തില്‍ നിന്നും ചെറിയൊരു ഇടവേളയെടുത്ത താരത്തിന്റെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ ആരാധകര്‍ എപ്പോഴും താത്പര്യം പ്രകടിപ്പിക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ യൂട്യൂബ് ചാനലിലൂടെ തന്റെ കുടുംബവിശേഷങ്ങള്‍ ഡിംപിള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. മകന്റെ ജനനവും തുടര്‍ന്നുള്ള സംഭവങ്ങളും അടുത്തിടെ ഡിംപിള്‍ ആരാധകരുമായി പങ്കുവെച്ചത്.

ഇപ്പോഴിതാ തന്റെ അഞ്ചാം വിവാഹവാര്‍ഷികം വ്യത്യസ്തമായി ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് ഡിംപിള്‍. ഭര്‍ത്താവ് ആന്‍സണും മകന്‍ പാച്ചുവിനോടും ഒപ്പം ആഘോഷിക്കുന്ന ആദ്യ വിവാഹവാര്‍ഷികം എന്ന നിലയില്‍ ഏറെ പ്രത്യേകതകള്‍ ഈ വാര്‍ഷികത്തിനുണ്ടെന്ന് ഡിംപിള്‍ റോസ് പറയുന്നു.

Dimple Rose

തന്റെ വിവാഹവസ്ത്രങ്ങള്‍ ഒരിക്കല്‍ കൂടി ധരിച്ച് പുതിയ പാറ്റേണില്‍ മേക്കപ്പ് ചെയ്ത് ഫോട്ടോഷൂട്ട് നടത്തിയാണ് വിവാഹത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഡിംപിള്‍ പുതുക്കുന്നത്. അതിനായി ഒരു മേക്കപ്പ് സ്റ്റുഡിയോയില്‍ പോയി മേക്കപ്പും ചെയ്യുന്നു. വിവാഹത്തിന് ധരിക്കാത്ത പുതിയ ഫാഷനിലുള്ള ആഭരണങ്ങളാണ് ഡിംപിള്‍ തിരഞ്ഞെടുക്കുന്നത്. ക്രിസ്ത്യന്‍ വിവാഹങ്ങളുടെ ഹൈലൈറ്റായ ക്രീം നിറത്തിലുള്ള സാരിയും പിന്നീട് ചുവപ്പു നിറത്തിലുള്ള മന്ത്രകോടിയും ധരിച്ചാണ് ഡിംപിള്‍ മേക്കപ്പ് ചെയ്യുന്നത്.

ഏപ്രില്‍ 26-നാണ് ഡിംപിളിന്റെ വിവാഹവാര്‍ഷികം. അഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം ഭര്‍ത്താവിനും മകനുമൊപ്പം വിവാഹവാര്‍ഷികം ആഘോഷിക്കുന്നതിന്റെ ത്രില്ലിലാണ് ഡിംപിള്‍. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം വിവാഹവാര്‍ഷികം ആഘോഷിക്കുമ്പോള്‍ അന്നത്തെ മേക്കപ്പും മറ്റും നല്ല രീതിയില്‍ മാറിയിട്ടുണ്ടാകുമെന്ന ചിന്തയില്‍ നിന്നാണ് ഒരു പരീക്ഷണത്തിന് ശ്രമിക്കുന്നതെന്ന് വീഡിയോയില്‍ ഡിംപിള്‍ പറയുന്നുണ്ട്.

ഡിംപിളിന്റെ മേക്ക് ഓവര്‍ വളരെ നന്നായിട്ടുണ്ടെന്നേും അന്നത്തെ കല്യാണഫോട്ടോ കൂടി കൊടുത്തിരുന്നുവെങ്കില്‍ കുറച്ചുകൂടി നന്നായിരുന്നേനേ എന്ന് ചില ആരാധകര്‍ അഭിപ്രായപ്പെടുന്നു. ഡിംപിള്‍ സാരിയില്‍ സൂപ്പറാണെന്നാണ് മറ്റു ചിലരുടെ കമന്റ്.

Dimple Rose

വിവാഹശേഷം അഭിനയരംഗത്തുനിന്നും പിന്‍വാങ്ങിയ ഡിംപിളിന്റെ യൂട്യൂബ് ചാനലിന് വലിയ തോതില്‍ പ്രേക്ഷകരുണ്ട്. മകനോടൊപ്പമുള്ള ആദ്യ വിഷു ആഘോഷിക്കുന്നതിന്റെ വീഡിയോയും കഴിഞ്ഞ ദിവസം ഡിംപിള്‍ പോസ്റ്റ് ചെയ്തിരുന്നു.

വിവാഹം കഴിഞ്ഞ് ഏറെ നാളുകള്‍ക്ക് ശേഷമാണ് നടി അമ്മയാകുന്നത്. കഴിഞ്ഞ വര്‍ഷം രണ്ട് ഇരട്ട ആണ്‍കുട്ടികള്‍ക്ക് ജന്മം കൊടുത്തെങ്കിലും അതില്‍ ഒരാളെ നഷ്ടപ്പെടുകയായിരുന്നു. സങ്കീര്‍ണ്ണത നിറഞ്ഞൊരു പ്രസവമാണ് തന്റേതെന്ന് നടി സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഒരിക്കലും പ്രതീക്ഷിക്കാത്തത് പോലെ ഇരട്ടകളില്‍ ഒരു കുഞ്ഞിനെ നഷ്ടപ്പെട്ടതായും, ജനിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഇരട്ടകളില്‍ ഒരാള്‍ മരിച്ച് പോയെന്നും അവനെ ഒരു നോക്ക് പോലും തനിക്ക് കാണാന്‍ സാധിച്ചിട്ടില്ലെന്നും നടി വെളിപ്പെടുത്തിയിരുന്നു. ഒപ്പം അന്ന് നടന്ന സംഭവങ്ങള്‍ എന്താണെന്നും വീഡിയോകളിലൂടെ ഡിംപിള്‍ റോസ് വ്യക്തമാക്കുന്നുണ്ട്.

പ്രസവത്തിന് ശേഷം തനിക്കുണ്ടായ പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനെക്കുറിച്ചും നടി വീഡിയോകള്‍ ചെയ്തിരുന്നു. പ്രസവശേഷമുള്ള ഡയറ്റ്, വെയിറ്റ് ലോസ് ഡയറ്റ് തുടങ്ങി സ്ത്രീകള്‍ക്ക് പ്രയോജനപ്രദമായ നിരവധി കാര്യങ്ങള്‍ ഡിംപിള്‍ തുടര്‍ന്നും വീഡിയോകളിലൂടെ പങ്കുവെച്ചിരുന്നു. മകന് പൂര്‍ണ്ണ ആരോഗ്യം കൈവന്നതിനുശേഷമുള്ള വീഡിയോകളും ഡിംപിള്‍ ചെയ്തിട്ടുണ്ട്. മകനെ പുറംലോകത്തിന് പരിചയപ്പെടുത്തി ചെയ്ത ഡിംപിളിന്റെ വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Recommended Video

അല്ലിയുടെ ആഗ്രഹം സാധിക്കാൻ ഇത് വരെ കഴിഞ്ഞിട്ടില്ല. പൃഥ്വിരാജ് പറയുന്നു

ഡിംപിളിന്റെ സഹോദരന്‍ ഡോണ്‍ ടോണി സീരിയല്‍ നടി മേഘ്‌ന വിന്‍സെന്റിനെയാണ് വിവാഹം ചെയ്തിരുന്നത്. പിന്നീട് ഇവര്‍ വേര്‍പിരിഞ്ഞു. ഡോണ്‍ പിന്നീട് ഡിവൈനെ വിവാഹം കഴിച്ചു. ഇരുവര്‍ക്കും ഒരു മകനുണ്ട്. ഇപ്പോള്‍ ഡിംപിളിനു കൂടി ഒരു മകന്‍ പിറന്നതോടെ കുടുംബത്തില്‍ സന്തോഷം ഇരട്ടിച്ചിരിക്കുകയാണ്. ഡിവൈനും ഡിംപിളിന്റെ അമ്മയും യൂട്യൂബിലൂടെ വീഡിയോകള്‍ അവതരിപ്പിക്കാറുണ്ട്. കുടുംബവുമൊത്ത് ചെയ്യുന്ന മിക്ക വീഡിയോകളും യൂട്യൂബില്‍ ട്രെന്‍ഡിങ്ങാകാറുമുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X