മീ ടൂവിന് ശേഷം അടുത്ത ബന്ധുക്കൾ പോലും മിണ്ടിയിരുന്നില്ല, എന്നെ മുറിയിൽ അടച്ചു, ദിവ്യ പറയുന്നു...

മീടൂ മൂവ്മെന്റെിനെ കുറിച്ചുളള മോഹൻലാലിന്റെ വാക്കുകൾ തന്നെ ഞെട്ടിപ്പിച്ചുവെന്ന് നടി ദിവ്യ ഗോപിനാഥ്.

ഈ കൊല്ലം( 2018) ഇന്ത്യൻ സിനിമ ഏറെ ചർച്ച ചെയ്ത ഒരു വിഷയമായിരുന്നു മീടൂ. സിനിമ മേഖലയിലൽ നിന്ന് വനിത പ്രവർത്തകർക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളായിരുന്നു മീടൂവിലൂടെ തുറന്നടിച്ചത്. ഹോളിവുഡിൽ നിന്നാണ് ആരംഭിച്ചതെങ്കിലും പിന്നീട് ഇന്ത്യൻ സിനിമ ലോകത്ത് സജീവമാകുകയായിരുന്നു. ഹിന്ദി, തമിഴ്, മലയാളം എന്നിങ്ങനെ തെന്നിന്ത്യൻ താരങ്ങൾ കേട്ടൽ ഞെട്ടിപ്പിക്കുന്ന വ്യക്തികളെ കുറിച്ചുള്ള പലകഥകളും തുറന്നടിച്ചിരുന്നു.

ഏറ്റവും കൂടുതൽ മീടൂ ആരോപണങ്ങൾ ഉയർന്നു വന്നത് ബോളിവുഡിൽ നിന്നായിരുന്നു. തമിഴ് സിനിമ ലോകവും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ലായിരുന്നു. എന്നാൽ ഇവർക്ക് മികച്ച പിന്തുണയാണ് സിനിമ മേഖലയിൽ നിന്ന് നൽകിയത്. മലയാളത്തിലും മീടൂ ആരോപണങ്ങൾ ഉയർന്നു വന്നിരുന്ന. മീടൂ ആരോപണം സിനിമയിൽ വൻ ചലനങ്ങൾ ഉണ്ടാക്കുകയും ചെയ്തിരുന്നു. മീടുവിനെ ഫഷനെന്ന് പറഞ്ഞ മോഹൻലാലിന്റെ വാക്കുകൾ എരി തീയിൽ എണ്ണ ഒഴിക്കും പോലെയായിരുന്നു. വൻ വിവാദം സൃഷ്ടിച്ചിരുന്നു. ഇപ്പോഴിത കാഴ്ച നിവ് ഇൻഡീ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു ദിവ്യ ഗോപിനാഥ്.

മോഹൻലാൽ ഞെട്ടിപ്പിച്ചു

മോഹൻലാൽ ഞെട്ടിപ്പിച്ചു

മീടൂവിനെ കുറിച്ചുളള മോഹൻലാലിന്റെ വാക്കുകൾ തന്നെ ഞെട്ടിപ്പിച്ചുവെന്ന് നടി ദിവ്യ ഗോപിനാഥ്. ഒരു വിദേശ മാധ്യമത്തിനു നൽകിയ അഭിമുഖതത്തിലാണ് മീടുവിനെ ഫാഷനെന്ന് മോഹൻലാൽ വിശേഷിപ്പിച്ചത്.ഒരിക്കലും ലാലേട്ടനിൽ നിന്ന് ഇത്തരം വാക്കുകൾ പ്രതീക്ഷിച്ചിരുന്നില്ലെന്നും നടി പറഞ്ഞു.

 തനിയ്ക്ക് മാത്രം സംഭവിച്ചതല്ല

തനിയ്ക്ക് മാത്രം സംഭവിച്ചതല്ല

തന്റെ മീ ടൂ വെളിപ്പെടുത്തലിനു ശേഷം വീടനുമുന്നിൽ മാധ്യമപ്രവർത്തകരും മറ്റും തടിച്ചു കൂടിയിരുന്നു. ഇതിനെ തുടർന്ന് മകളുടെ സുരക്ഷ കണക്കിലെടുത്ത് രാഷ്ട്രീയ പ്രവർത്തക കൂടിയായ അമ്മ എന്നെ ഒരു മുറിയ്ക്കളളിൽ അടച്ചിട്ടു.അടുത്ത ബന്ധുക്കൾ പോലും സംസാരിക്കാതെയായി. ആദ്യമൊക്കെ തനിയ്ക്ക് മാത്രമാണ് ഇങ്ങനെ നേരിടേണ്ടി വന്നിരുന്നതെന്ന് കരുതിയെങ്കിലും പിന്നീട് നിരവധി പേർക്ക് ഇത്തരത്തിലുളള അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് മനസ്സിലാക്കിയെന്നും ദിവ്യ പറഞ്ഞു.

ഭയപ്പെട്ട് നിന്നിട്ട് കാര്യമില്ല

ഭയപ്പെട്ട് നിന്നിട്ട് കാര്യമില്ല

ഇത്തരത്തിലുളള സംഭവങ്ങൾക്ക് മുന്നിൽ ഭയപ്പെട്ട് നിന്നിട്ട് കാര്യമില്ല, എന്നാൽ ഈ സംഭവത്തിന്റെ പേരിൽ ഒറ്റപ്പെടില്ലെന്ന് ഉറപ്പുണ്ടായിരുന്നുവെന്നും ദിവ്യ പറഞ്ഞു. ദിവ്യയ്ക്ക് പൂർണ്ണ പിന്തുണയായിരുന്നു എല്ലാവരും നൽകിയത്. കൂടാതെ ദിവ്യയെ പിന്തുണച്ച് അഭിനേതാവും നിർമ്മാതാവുമായ പ്രകാശ് ബാരെ സംസാരിച്ചിരുന്നു,

ദീലിപിനും മോഹൻലാലിനു നിശബ്ദ വിമർശനം

ദീലിപിനും മോഹൻലാലിനു നിശബ്ദ വിമർശനം

നിർമ്മാതാവുമായ പ്രകാശ് ബാരെയായിരുന്നു ദിലീപിനേയും മോഹൻലാലിനേയും നിശബ്ദമായി വിമർശിച്ചത്. മീടൂവിനെ മോഹൻലാൽ എങ്ങനെയാണ് പരിഹസിച്ചത്, താനുൾപ്പെടുന്ന മറ്റുള്ളവർക്കത്‌ എങ്ങനെ കാണാൻ കഴിയുമെന്നും പ്രകാശ് ബാരെ അത്ഭുതപ്പെടുന്നു. മറ്റൊരു നടൻ നടിയെ ആക്രമിച്ച കേസിൽപ്പെട്ട് കിടക്കുന്നു. ഇതിനു ശേഷം ഇയാൾ ആദ്യമായി അഭിനയിക്കുന്ന ചിത്രത്തിന്റെ പേര് നീതി (പിന്നീട് മാറ്റി). ഈ ലോകം മാറി മറിയുമ്പോൾ തങ്ങൾ ചെയ്ത പ്രവർത്തി ശരിയെന്ന് വിശ്വസിച്ച് ദ്വീപിൽ ജീവിക്കും പോലെ കഴിയാൻ സാധിക്കുന്നുവെന്ന്ബാരെ ചോദിക്കുന്നു.

 മീടു ഫാഷനായി മാറുന്നു

മീടു ഫാഷനായി മാറുന്നു

ഒരു ഗൾഫ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ മീടുവിനെ ഫാഷാനയി വിശേഷിപ്പിച്ചത്. മിടൂ വിനെ ഒരു മൂവ്മെന്റായി കാണേണ്ട കാര്യമില്ലെന്നും ഇപ്പോൾ അതൊരു ഫാഷനായി മാറിയിരിക്കുകയാണെന്നും മോഹൻലാൽ പറഞ്ഞിത്. മീടൂവിനെ കുറിച്ച് കൂടുതലായി ആരാഞ്ഞ മാധ്യമ പ്രവർത്തകയോട് താൻ ഇത് അനുഭവിച്ചതല്ലെന്നും അതിനാൽ തന്നെ ഇതിനെ കുറിച്ച് എങ്ങനെയാണ് അഭിപ്രായം പറയുക എന്നും താരം ചോദിച്ചിരുന്നു. ഇത് വീണ്ടും മലയാള സിനിമയിൽ വീണ്ടും വിവാദത്തിന് വഴിത്തിരിവായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X