»   » ഊഴത്തില്‍ പൃഥ്വിരാജിന്റെ നായികയാരാണെന്നോ?

ഊഴത്തില്‍ പൃഥ്വിരാജിന്റെ നായികയാരാണെന്നോ?

Posted By:
Subscribe to Filmibeat Malayalam

മെമ്മറീസിന്റെ സൂപ്പര്‍ഹിറ്റിന് ശേഷം ജീത്തു ജോസഫും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഊഴം. മാര്‍ച്ചില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ച് ഓണത്തിന് തിയേറ്ററില്‍ എത്തിക്കുന്ന രീതിയിലാണ് ചിത്രീകരണമെന്ന് സംവിധായകന്‍ ജീത്തു ജോസഫ് അടുത്തിടെ പറഞ്ഞിരുന്നു.

പ്രതികാരത്തിന്റെ കഥ പറയുന്ന ചിത്രമാണ് ഊഴം. ഇപ്പോഴിതാ ചിത്രത്തില്‍ പൃഥ്വിയുടെ നായികയെയും കണ്ടത്തി കഴിഞ്ഞു. ദിവ്യ പിള്ളയാണത്രേ ചിത്രത്തിലെ നായിക. ഛായാഗ്രാഹകന്‍ ശ്യാംദത്താണ് ചിത്രത്തിലേക്ക് ദിവ്യയെ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ഊഴത്തില്‍ പൃഥ്വിരാജിന്റെ നായികയാരാണെന്നോ?

ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിന് ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഊഴം. പൃഥ്വിരാജാണ് നായകന്‍.

ഊഴത്തില്‍ പൃഥ്വിരാജിന്റെ നായികയാരാണെന്നോ?

പാവാട എന്ന ചിത്രത്തിന് ശേഷം പൃഥ്വി ജെയിംസ് ആന്റ് ആലീസ് എന്ന ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ ചിത്രം പൂര്‍ത്തിയായതിന് ശേഷമാണ് പുതിയ ചിത്രമായ ഊഴത്തിലേക്ക് കടക്കുക.

ഊഴത്തില്‍ പൃഥ്വിരാജിന്റെ നായികയാരാണെന്നോ?

ദിവ്യ പിള്ളയാണ് ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായിക വേഷം അവതരിപ്പിക്കുന്നത്.

ഊഴത്തില്‍ പൃഥ്വിരാജിന്റെ നായികയാരാണെന്നോ?

വിനീത് കുമാര്‍ സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ നായകനായ അയാള്‍ ഞാനല്ല എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തിയ നടിയാണ് ദിവ്യ പിള്ള.

English summary
Actress Divya Pillai in Jeethu Joseph next film Oozham.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam