ദിവ്യ ഉണ്ണിയ്ക്ക് പെൺകുഞ്ഞ് പിറന്നു, മകളുടെ ചിത്രം പങ്കുവെച്ച് താരം...
ഒരുകാലത്ത് മോളിവുഡിന്റെ സ്ഥിരം മുഖമായിരുന്നു നടി ദിവ്യ ഉണ്ണി. സിനിമയിൽ നിന്ന് വിട്ട് നിൽക്കുന്നുവെങ്കിലും സമൂഹമാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ് ദിവ്യ. തന്റെ പുതിയ നൃത്ത വിശേഷങ്ങളും കുടുംബത്തിലെ ചെറിയ സന്തോഷങ്ങളും താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിത തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷം പങ്കുവെയ്ക്കുകയാണ് താരം.

ഈ കഴിഞ്ഞ ജനുവരി 14 ന് ദിവ്യയുടെ കുടുംബത്തിലേയ്ക്ക് ഒരു കുഞ്ഞ് അതിഥി എത്തിയത് ഇപ്പോഴിത കുഞ്ഞിനെ പ്രേക്ഷകർക്കായി പരിചയപ്പെടുത്തുകയാണ് താരം. താനൊരു കുഞ്ഞ് രാജകുമാരിയ്ക്ക് ജന്മം നൽകിയെന്നും, ഐശ്വര്യ എന്നാണ് കുഞ്ഞിന്റെ പേരെന്നും ദിവ്യ ഫേസ്ബുക്കിൽ കുറിച്ചു. ദിവ്യയുടെ മാറോട് ചേർന്ന് കിടക്കുന്ന കിടക്കുന്ന കുഞ്ഞിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് സന്തോഷ വാർത്ത പ്രേക്ഷകരുമായി പങ്കുവെച്ചത്. ചിത്രം പകർത്തിയിരിക്കുന്നത് ഭർത്താവ് അരുൺ കുമാറാണ്.
2018 ഫെബ്രുവരിയിലായിരുന്നു ദിവ്യയുടേയും അരുണിന്റേയും വിവാഹം. അമേരിക്കയിൽ എൻജിനിയറാണ് അരുൺ. കുടുംബത്തോടൊപ്പം ഹൂസ്റ്റണിലാണ് താമസം. ആദ്യ വിവാഹത്തിൽ അർജുൻ, മീനാക്ഷി എന്നിങ്ങനെ രണ്ട് മക്കളുണ്ട്. ഇരുവരും ദിവ്യയോടൊപ്പമാണുള്ളത്.
ദിവ്യ ഉണ്ണിയുടെ ഫേസ്ബുക്ക് പോസ്റ്റ്


Click it and Unblock the Notifications