പരിഹസിക്കാനെത്തിയ യുവാവിന് വായടപ്പിക്കുന്ന മറുപടിയുമായി ദുര്‍ഗ കൃഷ്ണ! വൈറല്‍ വീഡിയോ
വിമാനം എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയായ താരമാണ് നടി ദുര്‍ഗാ കൃഷ്ണ. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട താരം പ്രേതം 2, ലവ് ആക്ഷന്‍ ഡ്രാമ, കുട്ടിമാമ തുടങ്ങിയ സിനിമകളിലും തുടര്‍ന്ന് അഭിനയിച്ചിരുന്നു. അടുത്തിടെ മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന റാം എന്ന ചിത്രത്തിലും നടി അഭിനയിച്ചിരുന്നു. അഭിനേത്രി എന്നതിലുപരി നര്‍ത്തകിയായും മോഡലായുമൊക്കെ തിളങ്ങിയിരുന്നു ദുര്‍ഗ കൃഷ്ണ. അടുത്തിടെ ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് സോഷ്യല്‍ മീഡിയയിലും തരംഗമായി മാറിയിരുന്നു താരം.

അതേസമയം സമൂഹ മാധ്യമത്തിലൂടെ പരിഹസിക്കാനെത്തിയ ഒരാള്‍ക്ക് നടി നല്‍കിയ മറുപടി വൈറലായി മാറിയിരുന്നു. ദുര്‍ഗ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയ്ക്ക് താഴെയായിരുന്നു യുവാവ് മോശം കമന്റുമായി എത്തിയത്. ദുര്‍ഗചേച്ചി ഒന്നുപോടി, വല്ല പണിക്കും പോടി എന്നായിരുന്നു ജബീര്‍ എന്ന അക്കൗണ്ടില്‍ നിന്നുളള കമന്റ്. പിന്നാലെ കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടെ പങ്കുവെച്ചുകൊണ്ടായിരുന്നു ദുര്‍ഗ കൃഷ്ണയുടെ മറുപടി.
തന്റെ വീട്ടിലാരെങ്കിലും കൊണ്ടവെച്ചിട്ടുണ്ടോ അവിടെ പണി എന്നായിരുന്നു വീഡിയോ സന്ദേശത്തിലൂടെ ദുര്‍ഗയുടെ മറുപടി. പിന്നാലെ ഈ വീഡിയോ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി നടി പങ്കുവെക്കുകയും ചെയ്തിരുന്നു. അതേസമയം സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകാറുളള താരമാണ് ദുര്‍ഗ കൃഷ്ണ. മുന്‍പും തന്റെ മോഡലിംഗ് ചിത്രങ്ങള്‍ ദുര്‍ഗ കൃഷ്ണ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവെച്ചിരുന്നു. മലയാളത്തില്‍ ഗൗതമി നായര്‍ സംവിധാനം ചെയ്ത വൃത്തം, അനൂപ് മേനോന്‍ സംവിധാനം ചെയ്ത കിംഗ് ഫിഷ് തുടങ്ങിയ സിനിമകളിലും നടി എത്തുന്നുണ്ട്.
മുന്‍പ് മോഹന്‍ലാലിനൊപ്പമുളള ദുര്‍ഗ കൃഷ്ണയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. കഴിഞ്ഞ വര്‍ഷം ലവ് ആക്ഷന്‍ ഡ്രാമയായിരുന്നു നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ചിത്രത്തില്‍ നയന്‍താരയുടെ സുഹൃത്തിന്റെ വേഷത്തിലാണ് നടി അഭിനയിച്ചിരുന്നത്. ആദ്യ ചിത്രമായ വിമാനത്തിലെ ജാനകി എന്ന കഥാപാത്രവും നടിയുടെതായി ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രദീപ് നായര്‍ സംവിധാനം ചെയ്ത സിനിമയില്‍ അലന്‍സിയര്‍, സൈജു കുറുപ്പ്, ലെന, സുധീര്‍ കരമന, തുടങ്ങിയവരും മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.


Click it and Unblock the Notifications