സിനിമ തിരഞ്ഞെടുക്കുന്നതില്‍ വീഴ്ച പറ്റിയിട്ടുണ്ട്! സ്വന്തം ചിത്രം രണ്ട് തവണ കാണാറുണ്ടെന്നും ദുര്‍ഗ
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ അഭിനേത്രികളിലൊരാളാണ് ദുര്‍ഗ കൃഷ്ണ. വിമാനമെന്ന ചിത്രത്തിലൂടെയായിരുന്നു ഈ താരം തുടക്കം കുറിച്ചത്. പ്രേതം 2, ലവ് ആക്ഷന്‍ ഡ്രാമ തുടങ്ങിയ സിനിമകളിലും ദുര്‍ഗ അഭിനയിച്ചിരുന്നു. വൃത്തം, കിങ് ഫിഷ്, റാം തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിക്കുന്നുണ്ട്. മലയാള സിനിമയിലെ ഇപ്പോഴത്തെ നായികമാരെക്കുറിച്ചും തന്റെ സിനിമകള്‍ രണ്ട് തവണ കാണുന്നതിനെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞ് ദുര്‍ഗ എത്തിയിരുന്നു. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം മനസ്സ് തുറന്നത്.
പണ്ടത്തെപ്പോലെയല്ല ഇന്നത്തെ നായികമാരുടെ അവസ്ഥയെന്ന് താരം പറയുന്നു. പുതിയ നായികമാർക്കാണ് ഇപ്പോൾ പരിഗണന. നായികമാർ ഒരുപാടു വർഷം നിൽക്കാത്തതിന്റെ ഒരു കാരണം അതാവാം. പുതിയ നായിക വന്ന് സ്വന്തമായൊരിടം സൃഷ്‌ടിച്ച് എന്തെങ്കിലുമൊക്കെ ഡിമാൻഡ് ചെയ്യാറാകുമ്പോഴേക്കും അടുത്ത നായിക എത്തും. നായികമാർ ഡിമാൻഡ് ചെയ്‌താൽ ആ നായിക വേണ്ട പുതിയ ആളെ നോക്കാമെന്ന് തീരുമാനിക്കുകയാണ് പതിവ്. അങ്ങനെ ചെയ്യുന്നത് ചില പ്രോജക്‌ടുകളിൽ കണ്ടിട്ടുണ്ട്.
നടന്മാരുടെ കാര്യം അങ്ങനെയല്ല. ഒരു നായകൻ അല്ലെങ്കിൽ മറ്റൊരു നായകൻ നിർബന്ധമാണ്. എന്നാൽ നായികയുടെ കാര്യത്തിൽ അത്തരം നിർബന്ധമില്ല. ഒരുപാട് നായികമാർ വന്നുകൊണ്ടിരിക്കുന്നതിനാൽ ശ്രദ്ധിച്ചില്ലെങ്കിൽ നമ്മുടെ സ്ഥാനം നഷ്‌ടപ്പെടും. എല്ലാ താരങ്ങളും ഇത് നേരിടുന്നുണ്ട്.
Recommended Video
സീനിയർ ആർട്ടിസ്റ്റുകൾ പോലും ഏറെ സ്ട്രഗിൾ ചെയ്യുന്നു. എന്റെ ആദ്യ ചിത്രത്തിൽ മറ്റൊരു നായികയെയാണ് ആദ്യം സമീപിച്ചതെന്ന് നിർമ്മാതാവ് തന്നെ പറഞ്ഞിട്ടുണ്ട്. അവരുടെ ഡേറ്റും പ്രതിഫലവും പ്രശ്‌നമായി വന്നു. അങ്ങനെയാണ് പുതിയ ആളെ നോക്കാമെന്ന് തീരുമാനിച്ചതത്രേ. ഇങ്ങനെയാണ് ഓരോ നായികമാരും എത്തുന്നതെന്നും ദുര്‍ഗ പറയുന്നു.

അധികം സിനിമകളൊന്നും ചെയ്‌തിട്ടില്ല. സിനിമ തിരഞ്ഞെടുക്കുന്നതിൽ എനിക്ക് പാളിച്ച സംഭവിച്ചിട്ടുണ്ട്. ചില സിനിമകൾ ചെയ്‌ത ശേഷമാണ് അതിന്റെ പോരായ്‌മ മനസിലാക്കാൻ കഴിയുക. തെറ്റുകളിൽ നിന്നാണ് നമ്മൾ പാഠങ്ങൾ പഠിക്കുന്നത്. കമ്മിറ്റ് ചെയ്‌തശേഷം വേണ്ടിയിരുന്നില്ലെന്ന് തോന്നിയ സിനിമകളുമുണ്ട്. ദുർഗ തന്നെ ആ കഥാപാത്രം ചെയ്യണമെന്ന് പറയുന്ന രീതിയിലേക്ക് താനെത്തിയിട്ടില്ലെന്നും നടി പറയുന്നു.
ഇപ്പോൾ സാങ്കേതികമായി കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി. ഓരോ ഷോട്ടും മാറുന്നത് കൃത്യമായി അറിയാനും ഓരോ ആർട്ടിസ്റ്റുകളുടെയും പ്രകടനം കൂടുതൽ ശ്രദ്ധിക്കാനും ആരംഭിച്ചു. ഞാനഭിനയിക്കുന്ന സിനിമകൾ രണ്ടു പ്രാവശ്യം കാണാറുണ്ട്. ആദ്യ പ്രാവശ്യം ആസ്വദിച്ച് കാണാൻ പറ്റില്ല. ഞാനതിന്റെ ഓരോ ഭാഗങ്ങളായിരിക്കും ശ്രദ്ധിക്കുക. രണ്ടാം പ്രാവശ്യമാണ് ആസ്വദിച്ച് കാണുന്നത്.


Click it and Unblock the Notifications