ദുര്‍ഗ കൃഷ്ണയോട് വെറുപ്പിക്കാതെ ഇരിക്കാവോ എന്ന് പ്രേക്ഷകന്‍, നടിയുടെ മറുപടി വൈറല്‍

By Midhun Raj

വിമാനം എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് നടി ദുര്‍ഗ കൃഷ്ണ. അരങ്ങേറ്റ ചിത്രത്തിന് പിന്നാലെ നായികയായും സഹനടിയായുമെല്ലാം മോളിവുഡില്‍ എത്തിയിരുന്നു താരം. ലവ് ആക്ഷന്‍ ഡ്രാമ, പ്രേതം 2 പോലുളള വിജയ ചിത്രങ്ങളിലും ദുര്‍ഗ ഭാഗമായി. അടുത്തിടെയാണ് നടിയുടെ വിവാഹം നടന്നത്. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ കാമുകന്‍ അര്‍ജുന്‍ രവീന്ദ്രനാണ് ദുര്‍ഗയെ ജീവിത സഖിയാക്കിയത്. ഇവരുടെ വിവാഹ ചിത്രങ്ങളും വീഡിയോസുമെല്ലാം സോഷ്യല്‍ മീഡിയയയില്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു.

durga

വിവാഹ ശേഷവും സമൂഹ മാധ്യമങ്ങളില്‍ വീണ്ടും ആക്ടീവായിരുന്നു ദുര്‍ഗ. എറ്റവും പുതിയ വിശേഷങ്ങളെല്ലാം തന്‌റെ പേജിലൂടെ നടി പങ്കുവെക്കാറുണ്ട്. അടുത്തിടെ ചാനല്‍ പരിപാടികളിലും അര്‍ജുനോടൊപ്പം അതിഥിയായി ദുര്‍ഗ പങ്കെടുത്തിരുന്നു. അഭിനേത്രി എന്നതിലുപരി നര്‍ത്തകിയായും തിളങ്ങിയിരുന്നു താരം. അതേസമയം ഇന്‍സ്റ്റഗ്രാമില്‍ നടന്ന ചോദ്യോത്തര വേളയില്‍ അലസോരപ്പെടുത്തുന്ന ഒരു ചോദ്യത്തിന് ദുര്‍ഗ നല്‍കിയ മറുപടി വൈറലായിരുന്നു.

ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി നടി അക്ഷര ഗൗഡ, പുത്തന്‍ ചിത്രങ്ങള്‍ കാണാം

വെറുപ്പിക്കാതെ ഇരിക്കാവോ എന്നാണ് ഒരാള്‍ ദുര്‍ഗയോട് അഭ്യര്‍ത്ഥിച്ച് എത്തിയത്. ഇതിന് മറുപടിയായി അണ്‍ഫോളോ ചെയ്തോളൂ എന്ന മറുപടിയാണ് ദുര്‍ഗ നല്‍കിയത്. അതേസമയം കൃഷ്ണശങ്കര്‍ നായകനാവുന്ന കുടുക്ക് 2025 ആണ് ദുര്‍ഗ കൃഷ്ണയുടെ പുതിയ ചിത്രം. സിനിമയിലെ തെയ്തക എന്ന പാട്ടിന് കൃഷ്ണശങ്കറിനൊപ്പം ചെയ്ത ഡാന്‍സ് വീഡിയോ ദുര്‍ഗ പങ്കുവെച്ചിരുന്നു. കുടുക്കിന് പുറമെ മോഹന്‍ലാല്‍ ജീത്തു ജോസഫ് ടീമിന്‌റെ പുതിയ ചിത്രം റാമിലും പ്രധാന വേഷത്തില്‍ ദുര്‍ഗ എത്തുന്നുണ്ട്.

Recommended Video

ദുർഗ കൃഷ്ണ കാമുകനോടൊപ്പം. വീഡിയോ കാണാം | FilmiBeat Malayalam

കോഴിക്കോട് സ്വദേശിയാണ് ദുര്‍ഗ കൃഷ്ണ. ഇപ്പോള്‍ ഏറണാകുളത്താണ് സ്ഥിര താമസമാക്കിയിരിക്കുന്നത്. മുന്‍പ് മോഡലിംഗ് ചിത്രങ്ങളും ദുര്‍ഗ കൃഷ്ണ തന്‌റെ പേജില്‍ പങ്കുവെച്ചിരുന്നു. അന്ന് വിമര്‍ശനങ്ങളുണ്ടായെങ്കിലും അതിനെല്ലാം വായടപ്പിക്കുന്ന മറുപടിയാണ് നടി നല്‍കിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X