കാമുകന്‌റെ പേര് പറഞ്ഞ് നടി ദുര്‍ഗ കൃഷ്ണ, നാല് വര്‍ഷമായി പ്രണയത്തിലാണെന്ന് താരം

By Midhun Raj

വിമാനം എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് നടി ദുര്‍ഗ കൃഷ്ണ. ജാനകി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ നടി അഭിനയിച്ചത്. വിമാനത്തിന് പിന്നാലെ കുട്ടിമാമ, ലവ് ആക്ഷന്‍ ഡ്രാമ തുടങ്ങിയ സിനിമകളും ദുര്‍ഗയുടെതായി പുറത്തിറങ്ങി. സിനിമാ ത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള നടിയുടെ പോസ്റ്റുകളെല്ലാം ശ്രദ്ധേയമാവാറുണ്ട്. അടുത്തിടെ നടിയുടെതായി പുറത്തിറങ്ങിയ ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരുന്നു.

ഗ്ലാമറസ് ലുക്കിലുളള നടിയുടെ ചിത്രങ്ങളായിരുന്നു മുന്‍പ് ആരാധകര്‍ ഏറ്റെടുത്തത്. നായികയായും സഹനടിയായുമൊക്കെയാണ് ദുര്‍ഗ കൃഷ്ണ മലയാളത്തില്‍ സജീവമായത്. മോഹന്‍ലാലിന്‌റെ പുതിയ ചിത്രം റാമില്‍ നടിയും അഭിനയിക്കുന്നുണ്ട്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം കോവിഡ് കാരണമാണ് മാറ്റിവെച്ചത്. കൂടാതെ വൃത്തം, കിംഗ് ഫിഷ്, കണ്‍ഫെഷന്‍സ് ഓഫ് കുക്കു തുടങ്ങിയവയും നടിയുടെ പുതിയ ചിത്രങ്ങളാണ്.

അഭിനേത്രി എന്നതിലുപരി

അഭിനേത്രി എന്നതിലുപരി ക്ലാസിക്കല്‍ ഡാന്‍സറായും തിളങ്ങിയിരുന്നു താരം. അതേസമയം ലോക്ഡൗണ്‍ സമയത്ത് ദുര്‍ഗ പങ്കുവെച്ചിരുന്ന ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം കണ്ടുമുട്ടിയ ആളെ വാരിപ്പുണരുന്ന ചിത്രമായിരുന്നു ദുര്‍ഗ കൃഷ്ണ അന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

ഇപ്പോഴിതാ

ഇപ്പോഴിതാ അത് തന്റെ കാമുകനാണെന്ന് തുറന്നുപറയുകയാണ് നടി. ഇന്‍സ്റ്റഗ്രാം ചോദ്യോത്തര വേളയില്‍ പ്രണയത്തെ കുറിച്ചുളള ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു താരം. അര്‍ജുന്‍ രവീന്ദ്രന്‍ എന്നാണ് ദുര്‍ഗയുടെ കാമുകന്‌റെ പേര്. കഴിഞ്ഞ നാല് വര്‍ഷങ്ങളായി ഇരുവരും പ്രണയത്തിലാണെന്ന് ദുര്‍ഗ പറയുന്നു.

ദുര്‍ഗയെ പോലെ

ദുര്‍ഗയെ പോലെ തന്നെ സിനിമാ മേഖലയുമായി ബന്ധമുളള വ്യക്തിയാണ് അര്‍ജുനും. മുന്‍പ് ദുര്‍ഗ പങ്കുവെച്ചിരുന്ന ചിത്രങ്ങളിലെല്ലാം അര്‍ജുനെയും ടാഗ് ചെയ്തിരുന്നു നടി. നിര്‍മ്മാതാവ്, സംരംഭകന്‍, വാഹനപ്രേമി, യാത്രികന്‍, ക്രിക്കറ്റ് സ്‌നേഹി എന്നിങ്ങനെയാണ് അര്‍ജുന്‍ രവീന്ദ്രന്റെ ഇന്‍സ്റ്റഗ്രാം ബയോ. മുന്‍പ് മോഹന്‍ലാലിനൊപ്പമുളള ദുര്‍ഗ കൃഷ്ണയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായിരുന്നു.

ലാലേട്ടന്‌റെ കടുത്ത ആരാധികായാണ്

ലാലേട്ടന്‌റെ കടുത്ത ആരാധികയാണ് താനെന്ന് മുന്‍പ് നടി തുറന്നുപറഞ്ഞിരുന്നു. പിന്നാലെയാണ് മോഹന്‍ലാലിന്‌റെ റാമില്‍ നടിയും പ്രധാന വേഷത്തില്‍ എത്തിയത്. സമൂഹ മാധ്യമങ്ങളില്‍ ഇന്‍സ്റ്റഗ്രാമിലാണ് ദുര്‍ഗ കൃഷ്ണ കുടൂതല്‍ ആക്ടീവാകാറുളളത്. ലവ് ആക്ഷന്‍ ഡ്രാമയില്‍ നയന്‍താരയുടെ സുഹൃത്തിന്റെ വേഷത്തിലായിരുന്നു ദുര്‍ഗ അഭിനയിച്ചത്. ചെറിയ റോളായിരുന്നെങ്കിലും നടിയുടെ വേഷം ശ്രദ്ധിക്കപ്പെട്ടു.

Recommended Video

കാത്തിരിക്കുന്നത് മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ബ്രഹ്മാണ്ഡ സിനിമകള്‍ | Oneindia Malayalam
സിനിമകള്‍ക്കൊപ്പം മോഡലിംഗ് രംഗത്തും

സിനിമകള്‍ക്കൊപ്പം മോഡലിംഗ് രംഗത്തും തിളങ്ങിയിരുന്നു താരം. റാമില്‍ മോഹന്‍ലാലിന്‌റെ സഹോദരിയുടെ വേഷത്തിലാണ് നടി എത്തുന്നതെന്ന് മുന്‍പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മോഹന്‍ലാലിന്‌റെ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ തൃഷയാണ് നായിക. ഇന്ദ്രജിത്ത്, സിദ്ധിഖ്, സായികുമാര്‍, സുരേഷ് ചന്ദ്ര മേനോന്‍, ആദില്‍ ഹുസൈന്‍, വിനയ് ഫോര്‍ട്ട്, ലിയോണ ലിഷോയ് തുടങ്ങിയവര്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു.

Read more about: durga krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X