നിങ്ങളെ ഭ്രാന്ത് പിടിപ്പിക്കുന്ന കാര്യങ്ങള്‍ ഇനിയുമുണ്ട്! വിമര്‍ശകര്‍ക്ക് മറുപടിയുമായി ദുര്‍ഗ കൃഷ്ണ
വിമാനം എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച താരമാണ് നടി ദുര്‍ഗാ കൃഷ്ണ. വിമാനത്തിന് പിന്നാലെ ജയസൂര്യയുടെ പ്രേതം 2, ലവ് ആക്ഷന്‍ ഡ്രാമ, കുട്ടിമാമ തുടങ്ങിയ സിനിമകളിലും ദുര്‍ഗ കൃഷ്ണ അഭിനയിച്ചിരുന്നു. ഈ സിനിമകള്‍ക്ക് പിന്നാലെ മോഹന്‍ലാലിന്റെ റാം എന്ന പുതിയ ചിത്രത്തിലും നടി എത്തുന്നുണ്ട്. അഭിനേത്രി എന്നതിലുപരി നൃത്തരംഗത്തും മോഡലിംഗ് രംഗത്തുമെല്ലാം തിളങ്ങിയ താരമാണ് ദുര്‍ഗ.
കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് നടിയുടെതായി പുറത്തിറങ്ങിയ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. കയ്യില്‍ എരിയുന്ന സിഗരറ്റുമായി ഗ്ലാമറസ് വേഷത്തില്‍ എത്തിയ ദുര്‍ഗയുടെ മേക്കോവര്‍ കണ്ട് ആരാധകര്‍ ഒന്നടങ്കം ഞെട്ടിയിരുന്നു. അതുവരെ നാടന്‍ ലുക്കില്‍ എത്തിയ താരത്തിന്റെ പെട്ടെന്നുളള രൂപമാറ്റം കണ്ടപ്പോഴാണ് പ്രേക്ഷകര്‍ അമ്പരന്നുപോയത്.

ബോള്‍ഡ് ലുക്കില്‍ എത്തിയ നടിയുടെ ചിത്രങ്ങള്‍ക്ക് ദി ബോസ് ബിച് എന്നാണ് പേരിട്ടിരുന്നത്. നടിയുടെ ചിത്രങ്ങളെ പിന്തുണച്ചും വിമര്‍ശിച്ചും നേരത്തെ നിരവധി പേരായിരുന്നു രംഗത്തെത്തിയിരുന്നത്. അതേസമയം തന്റെ പുതിയ ചിത്രങ്ങളെ കുറിച്ച് പറഞ്ഞ് കഴിഞ്ഞ ദിവസങ്ങളില്‍ ദുര്‍ഗയും എത്തിയിരുന്നു. "ഒരു സാധാരണ കേരള പെണ്‍കുട്ടിയാണ് ദുര്‍ഗ്ഗ കൃഷ്ണ. നര്‍ത്തകിയാണ്.

സാരിയും സല്‍വാറും ധരിക്കുന്നതാണ് അവള്‍ക്കിഷ്ടം. ഈ ചിത്രം ഒരു നിഗൂഡ മാന്ത്രികതയാണ് എന്ന് പറഞ്ഞുകൊണ്ടാണ് ദുര്‍ഗ്ഗ ഫോട്ടോയെ വിശദീകരിച്ചത്. സിഗരറ്റ് വലിക്കുന്ന ഈ ഫോട്ടോഷൂട്ട് നടത്താന്‍ എനിക്ക് എന്നെ തന്നെ സ്വയം ബോധ്യപ്പെടുത്താന്‍ സമയമെടുത്തു. ഒരു അഭിനേത്രി എന്ന നിലയില്‍ വെല്ലുവിളികള്‍ സ്വീകരിക്കാനും അതിര്‍ വരമ്പുകള്‍ ബേധിച്ച് മുന്നോട്ട് പോകാനും ഇഷ്ടപ്പെടുന്ന, ധൈര്യമുള്ള വ്യക്തിയാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു എന്ന് ദുര്‍ഗ കൃഷ്ണ വ്യക്തമാക്കിയിരുന്നു.

അതേസമയം ഇതിന് താഴെ നിരവധി പേരായിരുന്നു വിമര്‍ശനവുമായി എത്തിയിരുന്നത്. ഈ കൊറോണ കാലത്ത് ഇതിന്റെ ആവശ്യമുണ്ടായിരുന്നോ എ്‌ന്നൊക്കെ ചോദിച്ച് ആരാധകര്‍ ദുര്‍ഗയുടെ പോസ്റ്റിന് താഴെയായി എത്തിയിരുന്നു. ഇപ്പോഴിതാ വിമര്‍ശകര്‍ക്കെല്ലാം മറുപടിയുമായി ദുര്‍ഗ കൃഷ്ണ വീണ്ടും എത്തിയിരിക്കുകയാണ്. തന്റെ ഗ്ലാമറസ് ലുക്കിനെ വിമര്‍ശിക്കുന്നവരോട് കടുത്ത ഭാഷയിലാണ് താരം പ്രതികരിക്കുന്നത്.

പ്രിയപ്പെട്ട ഹേറ്റേഴ്‌സ്, നിങ്ങളെ ഭ്രാന്ത് പിടിപ്പിക്കുന്ന ഒരുപാട് കാര്യങ്ങള്‍ ഇനിയുമുണ്ട്. ക്ഷമയോടെ കാത്തിരിക്കുക. പുതിയ ഫോട്ടോ സീരിസില്‍ നിന്നുളള മറ്റൊരു ചിത്രം പങ്കുവെച്ചുകൊണ്ട് ദുര്‍ഗ പറഞ്ഞു. ഇത്തരത്തിലുളള ചിത്രങ്ങള്‍ ഇനിയും അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്ന സൂചനകളാണ് ദുര്‍ഗ പുതിയ പോസ്റ്റിലൂടെ നല്‍കിയിരിക്കുന്നത്.

സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകാറുളള താരമാണ് ദുര്‍ഗ കൃഷ്ണ. മുന്‍പും തന്റെ മോഡലിംഗ് ചിത്രങ്ങള്‍ ദുര്‍ഗ കൃഷ്ണ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവെച്ചിരുന്നു. മലയാളത്തില്‍ ഗൗതമി നായര്‍ സംവിധാനം ചെയ്ത വൃത്തം, അനൂപ് മേനോന്‍ സംവിധാനം ചെയ്ത കിംഗ് ഫിഷ് തുടങ്ങിയ സിനിമകളിലും നടി എത്തുന്നുണ്ട്. മുന്‍പ് മോഹന്‍ലാലിനൊപ്പമുളള ദുര്‍ഗ കൃഷ്ണയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു.


Click it and Unblock the Notifications