ടാറ്റൂ കുത്തി നടി ദുര്‍ഗ കൃഷ്ണ! വീഡിയോയും ചിത്രങ്ങളും പങ്കുവെച്ച് താരം
വിമാനം എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് നടി ദുര്‍ഗ കൃഷ്ണ. വിമാനത്തിന് പുറമെ ജയസൂര്യയുടെ പ്രേതം 2, കുട്ടിമാമ, ലവ് ആക്ഷന്‍ ഡ്രാമ തുടങ്ങിയ സിനിമകളിലും ദുര്‍ഗ അഭിനയിച്ചിരുന്നു. സിനിമകള്‍ക്ക് പുറമെ നര്‍ത്തകിയായും മോഡലിംഗ് രംഗത്തുമൊക്കെ നടി തിളങ്ങിയിരുന്നു. സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് ദുര്‍ഗ. അടുത്തിടെ നടി പങ്കുവെച്ച ഗ്ലാമറസ് ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു.

നടിയുടെ പുതിയ ലുക്കിനെ പ്രശംസിച്ചും വിമര്‍ശിച്ചുമെല്ലാം നിരവധി പേരാണ് എത്തിയിരുന്നത്. പരിഹാസ കമന്റുകള്‍ക്കെല്ലാം വായടപ്പിക്കുന്ന മറുപടിയാണ് ദുര്‍ഗ മുന്‍പ് നല്‍കിയിരുന്നത്. അതേസമയം ദുര്‍ഗ കൃഷ്ണയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഇത്തവണ ശരീരത്തില്‍ ടാറ്റൂ കുത്തുന്ന വീഡിയോയും ചിത്രവുമാണ് നടി പങ്കുവെച്ചിരിക്കുന്നത്.
വിയര്‍ യുവര്‍ ഹേര്‍ട്ട് ഓണ്‍ യുവര്‍ സ്‌കിന്‍ ഇന്‍ ദിസ് ലൈഫ് എന്ന ക്യാപ്ഷനോടെയാണ് ടാറ്റു ചെയ്ത ചിത്രം ദുര്‍ഗ കൃഷ്ണ പോസ്റ്റ് ചെയ്തിരിക്കുന്നത്. ടാറ്റു ചിത്രങ്ങള്‍ക്കൊപ്പം അതിന്റെ മേക്കിങ് വീഡിയോയും നടി പങ്കുവെച്ചിരുന്നു. ഒപ്പം ടാറ്റൂ ചെയ്തവര്‍ക്കുളള നന്ദിയും ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ദുര്‍ഗ അറിയിക്കുന്നുണ്ട്. ദുര്‍ഗയുടെ പുതിയ പോസ്റ്റിന് താഴെ കമന്റുകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്.
അടുത്തിടെ മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന റാം എന്ന ചിത്രത്തിലും നടി അഭിനയിച്ചിരുന്നു. മുന്‍പ് മോഹന്‍ലാലിനൊപ്പമുളള ദുര്‍ഗ കൃഷ്ണയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. കഴിഞ്ഞ വര്‍ഷം ലവ് ആക്ഷന്‍ ഡ്രാമയായിരുന്നു ദുര്‍ഗ കൃഷ്ണയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ചിത്രത്തില്‍ നയന്‍താരയുടെ സുഹൃത്തിന്റെ വേഷത്തിലാണ് നടി അഭിനയിച്ചിരുന്നത്. ലവ് ആക്ഷന്‍ ഡ്രാമയ്ക്ക് പിന്നാലെ വൃത്തം, കിംഗ് ഫിഷ്, റാം, കണ്‍ഫെഷന്‍സ് ഓഫ് കുക്കൂ എന്നീ ചിത്രങ്ങളും നടിയുടെതായി വരാനിരിക്കുന്ന ചിത്രങ്ങളാണ്.
ദുര്‍ഗയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്


Click it and Unblock the Notifications