ട്രെയിനില്‍ വെച്ചുളള ചുംബനം, പ്രണയം തുറന്നുപറഞ്ഞ നിമിഷത്തെ കുറിച്ച് ദുര്‍ഗ കൃഷ്ണ
വിമാനം എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് നടി ദുര്‍ഗ കൃഷ്ണ, വിമാനത്തിന് പിന്നാലെ പ്രേതം 2, ലവ് ആക്ഷന്‍ ഡ്രാമ ഉള്‍പ്പെടെയുളള സിനിമകളിലും നടി അഭിനയിച്ചിരുന്നു. അഭിനേത്രി എന്നതിലുപരി മോഡലിംഗ് രംഗത്തും തിളങ്ങിയിരുന്നു താരം. അതേസമയം അടുത്തിടെയാണ് കാമുകന്‍ അര്‍ജുന്‍ രവീന്ദ്രനുമായുളള ദുര്‍ഗയുടെ വിവാഹം കഴിഞ്ഞത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരും ജീവിതത്തിലും ഒന്നിച്ചത്.

ദുര്‍ഗയുടെയും അര്‍ജുന്റെയും വിവാഹ ചിത്രങ്ങളും വീഡിയോസുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരുന്നു. അര്‍ജുനൊപ്പമുളള ചിത്രങ്ങള്‍ മുന്‍പും ദുര്‍ഗ കൃഷ്ണ തന്‌റെ പേജുകളില്‍ പങ്കുവെച്ചിട്ടുണ്ട്. ഗുരുവായൂരില്‍ വെച്ചായിരുന്നു നടിയുടെ വിവാഹം നടന്നത്. വിവാഹ ശേഷം എറ്റവും പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം ദുര്‍ഗ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.
ഗ്ലാമറസ് ലുക്കില്‍ നടി പായല്‍, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം
കൂടാതെ ചാനല്‍ പരിപാടികളിലും അതിഥികളായി ദുര്‍ഗയും ഭര്‍ത്താവും പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തി. നാല് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇവരുടെ വിവാഹം നടന്നത്. അതേസമയം അര്‍ജുനൊപ്പമുളള ആദ്യ സെല്‍ഫി ചിത്രംപങ്കുവെച്ച് ദുര്‍ഗ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച കാര്യങ്ങള്‍ വൈറലായി മാറിയിരുന്നു. ട്രെയിനില്‍ വെച്ചായിരുന്നു അര്‍ജുന്‍ പ്രണയം പറഞ്ഞതെന്നും കവിളില്‍ ഉമ്മ വെച്ച് ഐ ലവ് യൂ പറയുകയായിരുന്നു എന്നും ദുര്‍ഗ കുറിച്ചു.
Recommended Video
"കിസിങ് സീനിന് ശേഷമുളള ചിത്രമാണ് ഇത്. ഞാന്‍ എത്ര ബ്ലഷ്ഡാണെന്ന് നോക്കിയെ. ഞങ്ങളൊരുമിച്ചുളള ആദ്യ സെല്‍ഫിയാണ് ഇതെന്നും ദുര്‍ഗ കൃഷ്ണ കുറിച്ചു. അടുത്തിടെ ഫ്‌ളവേഴ്‌സിലെ സ്റ്റാര്‍ മാജിക്കിലായിരുന്നു ദുര്‍ഗയും അര്‍ജുനും എത്തിയത്. സ്റ്റാര്‍ മാജിക്കില്‍ വിവാഹത്തിന് മുന്‍പ് ദുര്‍ഗ പങ്കെടുത്തിരുന്നു. ഇത്തവണ ഭര്‍ത്താവിനൊപ്പം എത്തുകയായിരുന്നു താരം.


Click it and Unblock the Notifications











