ഇന സാഹ വീണ്ടും മലയാള സിനിമയിലേക്ക്
കൊച്ചി: നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനംകവര്‍ന്ന ഇന സാഹ മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നു. 'യൂ ടൂ ബ്രൂട്ടസ്' എന്ന ചിത്രത്തിലൂടെയാണ് ഇനയുടെ രണ്ടാം വരവ്. രൂപേഷ് പീതാംബരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന ഉള്‍പ്പെടെ അഞ്ച് നായികമാരുണ്ട്.
ഇനയ്ക്കു പുറമേ ഹണി റോസ്, രചന നാരായണന്‍കുട്ടി എന്നിവരാണ് നായികാ പ്രാധാന്യമുള്ള കഥാപാത്രങ്ങളായെത്തുന്ന പ്രധാന നടിമാര്‍. ആസിഫ് അലി, അജു വര്‍ഗീസ്, അനു മോഹന്‍, ടോവിനോ തോമസ് എന്നിങ്ങിനെ വലിയൊരു യുവനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. നടന്‍ ശ്രീനിവാസനും ചിത്രത്തില്‍ പ്രധാന റോള്‍ കൈകാര്യം ചെയ്യും.

സ്ഫടികം എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ കുട്ടിക്കാലത്തെ അവതരിപ്പിച്ച് പ്രശസ്തനായ രൂപേഷ് പീതാംബരന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. ദുല്‍ഖര്‍ സംവിധായകന്‍ നായകനായ ആദ്യചിത്രം തീവ്രം തീയേറ്ററുകളില്‍ നല്ല പ്രതികരണമല്ല ഉണ്ടാക്കിയതെങ്കിലും രണ്ടാമത്തെ ചിത്രത്തില്‍ ഏറെ പ്രതീക്ഷയുണ്ടെന്ന് രൂപേഷ് പറയുന്നു.
കേരളത്തില്‍ ജനിച്ചു വളര്‍ന്ന ലക്‌നൗ സ്വദേശിയായ പ്ലസ് ടു പെണ്‍കുട്ടിയായാണ് ചിത്രത്തില്‍ ഇന വേഷമിടുന്നത്. ഹിന്ദിയും മലയാളവും ഇടകലര്‍ത്തി സംസാരിക്കേണ്ടതുകൊണ്ടുതന്നെയാണ് ഇനയെ ഈ വേഷത്തിലേക്ക് തെരഞ്ഞെടുത്തത്. മലയാളത്തിലെ നടിമാരെക്കാള്‍ ഇന നന്നായി മലയാളം സംസാരിക്കുന്നുണ്ടെന്നും രൂപേഷ് പറഞ്ഞു.


Click it and Unblock the Notifications











