അന്ന് അതുകേട്ട് ഞാന്‍ മരവിച്ചുപോയി,എന്റെ ഉപ്പ എന്നേക്കാള്‍ വിഷമിച്ചിട്ടുണ്ടാകും: ഫറ ഷിബ്ല

By Prashant V R

കക്ഷി അമ്മിണിപ്പിളള എന്ന ആസിഫ് അലി ചിത്രത്തിലൂടെ ശ്രദ്ധേയയായ താരമാണ് നടി ഫറ ഷിബ്ല. അവതാരകയായി മലയാളത്തില്‍ തിളങ്ങിയ ഫറയുടെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്. ഓഡിഷന്‍ സമയത്ത് 68 കിലോ ആയിരുന്നു ഫറയുടെ ശരീര ഭാരം. സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി 20 കിലോയാണ് നടി കൂട്ടിയിരുന്നത്. അന്ന് ഫറ ഷിബ്ലയുടെ മേക്കോവര്‍ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു.

shibla

ആറ് മാസം കൊണ്ടാണ് നടി ശരീര ഭാരം വര്‍ധിപ്പിച്ചത്. സിനിമയുടെതായി പുറത്തിറങ്ങിയ പോസ്റ്ററുകളില്‍ എല്ലാം ഫറയുടെ കഥാപാത്രത്തെയും കാണിച്ചിരുന്നു. കൂടാതെ ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറില്‍ നടിയെ കണ്ട് ആരാണിതെന്ന സംശയവും പ്രേക്ഷകര്‍ പ്രകടിപ്പിച്ചിരുന്നു. പിന്നീട് ശരീരഭാരം വീണ്ടും പഴയ രൂപത്തില്‍ ആക്കുകയും ചെയ്തിരുന്നു താരം.

അതേസമയം ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ ശരീര പ്രകൃതിയുടെ പേരില്‍ തനിക്ക് നേരിടേണ്ടി വന്ന പരിഹാസങ്ങളെക്കുറിച്ച് ഫറ ഷിബ്ല മനസുതുറന്നിരുന്നു. മലപ്പുറമാണ് നടിയുടെ സ്വദേശം. ഒരിക്കല്‍ ഉപ്പയുടെ കൂടെ നടന്നുപോകുമ്പോള്‍ ഭാര്യയാണോ കൂടെയുളളതെന്ന് ഒരാള്‍ ഉപ്പയോട് ചോദിക്കുകയുണ്ടായി. അത് കേട്ട് ഞാന്‍ ഇല്ലാതായി പോകുന്നതായി തോന്നി. അയാള്‍ എന്റെ ഉമ്മയെ ഇതുവരെ കാണാത്തൊരാള്‍ ആയിരുന്നു. ഞാന്‍ അതുകേട്ട് മരവിച്ചുപോയി. എന്റെ ഉപ്പ ചിലപ്പോള്‍ എന്നക്കോള്‍ അന്ന് വിഷമിച്ചിട്ടുണ്ടാകും, ഷിബ്ല പറയുന്നു.

രൂപത്തെപറ്റിയും നിറത്തെപറ്റിയുമൊക്കെ പറഞ്ഞ് ആരെയും വേദനിപ്പിക്കുന്നത് ശരിയല്ലെന്ന് നടി പറയുന്നു. ഞാന്‍ അത്തരത്തില്‍ ആരെയും പറ്റി പറയാറില്ല. ശരീരത്തെ കളിയാക്കുന്നവരെ കണ്ടാല്‍ നാം അവരെ തിരുത്തണം. അത് ചിലരെ എത്രമാത്രം വേദനിപ്പിക്കുമെന്ന് മനസ്സിലാക്കണം, അഭിമുഖത്തില്‍ ഫറ ഷിബ്ല പറഞ്ഞു. അതേസമയം തടിയുളള പെണ്‍കുട്ടിയ്ക്ക് വിവാഹ ശേഷമുണ്ടാകുന്ന പ്രശ്നങ്ങളാണ് കക്ഷി അമ്മിണിപ്പിളളയില്‍ പറഞ്ഞത്. അമ്മിണിപിളളയുടെ ട്രെയിലര്‍ കണ്ട് അത് താനാണെന്ന് ആര്‍ക്കും മനസിലായില്ലെന്ന് നടി തുറന്നുപറഞ്ഞിരുന്നു. ദംഗലിലെ ആമിര്‍ ഖാനും അപ്പോത്തിക്കിരിയിലെ ജയസൂര്യയുമെല്ലാം തനിക്ക് പ്രചോദനമായി മാറിയെന്നും ഫറ ഷിബ്ല പറഞ്ഞിരുന്നു.

More from Filmibeat

Read more about: kakshi amminippilla
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X