Just In
- 22 min ago
റിസപ്ഷനിൽ ബുർഖ ധരിച്ച് വരൻ ഗൗരി ഖാനോട് ആവശ്യപ്പെട്ടു, ആ രസകരമായ കഥ വെളിപ്പെടുത്തി എസ്ആർകെ
- 55 min ago
ക്ലാസ്മേറ്റ്സിലെ റസിയ വീണ്ടും, വൈറലായി രാധികയുടെ പുതിയ ചിത്രങ്ങള്‍
- 1 hr ago
വിവാഹം കെയര്‍ഫുള്ളായിട്ടായിരിക്കും, വിവാഹത്തെ കുറിച്ച് പ്രതികരിച്ച് നടൻ ബാല
- 1 hr ago
സ്റ്റാര്‍ മാജിക്ക് പുതിയ എപ്പിസോഡില്‍ രജിത്ത് കുമാറും ധര്‍മ്മജനും, വൈറല്‍ വീഡിയോ കാണാം
Don't Miss!
- Lifestyle
സെര്‍വിക്കല്‍ ക്യാന്‍സര്‍: സ്ത്രീകളിലെ ഏറ്റവും ചെറിയ ലക്ഷണം ഇതാണ്
- News
അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു;കള്ള സാക്ഷി പറഞ്ഞിട്ടില്ല പ്രതികരണവുമായി ബിജു രമേശ്
- Automobiles
ഈ വർഷം ഇന്ത്യയിൽ രണ്ട് പുതിയ എസ്യുവികൾ പുറത്തിറക്കാനൊരുങ്ങി ഫോക്സ്വാഗൺ
- Finance
1,250 കോടി രൂപ സമാഹരിച്ച് ടാറ്റ ക്യാപിറ്റല്‍; നഗരവത്കരണത്തിലും ഉത്പാദനത്തിലും നിക്ഷേപിക്കും
- Sports
IND vs AUS: ടെസ്റ്റ് പരമ്പരയിലെ മികച്ച ടീം ഇന്ത്യ! പെയ്നിന്റെ ക്യാപ്റ്റന്‍സിക്കെതിരേ വോണ്‍
- Travel
വെറുതേ കൊടുത്താലും മേടിക്കുവാനാളില്ല, ഈ കൊട്ടാരങ്ങളുടെ കഥയിങ്ങനെ!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഗായത്രി അരുണിനോട് ഒരു രാത്രിയ്ക്ക് 2 ലക്ഷം തരാമെന്ന് യുവാവ്! മാസ് ഡയലോഗിലൂടെ തിരിച്ചടിച്ച് നടിയും!!
മീ ടൂ പോലെയുള്ള ക്യാംപെയിനുകള്‍ ശക്തമായതോടെ നിരവധി നടിമാരായിരുന്നു വെളിപ്പെടുത്തലകളുമായി എത്തിയത്. തങ്ങള്‍ സിനിമയ്ക്കുള്ളിലും പുറത്തും നേരിടുന്ന പ്രശ്നങ്ങള്‍ ഇതൊക്കെയാണെന്ന് തുറന്ന് പറയാന്‍ ഒരുപാട് പേര്‍ക്ക് കഴിഞ്ഞിരുന്നു. ഇത്രയും ശക്തമായ ക്യാംപെയിനുകള്‍ നിലനില്‍ക്കുമ്പോഴും നടിമാര്‍ക്ക് നേരിടേണ്ടി വരുന്നത് മോശം അനുഭവങ്ങള്‍ തന്നെയാണ്.
അടുത്തിടെയാണ് നടി നേഹ സക്സേനയ്ക്ക് ഇത്തരമൊരു ദുരനുഭവം നേരിടേണ്ടി വന്നത്. തന്നോട് അശ്ലീല ചുവയോടെ സംസാരിച്ച യുവാവിന് എട്ടിന്റെ പണിയായിരുന്നു നേഹ കൊടുത്തത്. ഇപ്പോഴിതാ നടി ഗായത്രി അരുണിനാണ് സമാനമായ അനുഭവം ഉണ്ടായിരിക്കുന്നത്. എന്നാല്‍ നടിയുടെ മാസ് ഡയലോഗാണ് ശ്രദ്ധേയം.

ഗായത്രി അരുണ്‍
മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് ഗായത്രി അരുണ്‍. ടെലിവിഷന്‍ സീരിയലുകളിലൂടെ ശ്രദ്ധേയയായ ഗായത്രി പരസ്പരം എന്ന സീരിയലിലൂടെയായിരുന്നു കരിയര്‍ ആരംഭിച്ചത്. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പായിരുന്നു പരസ്പരം സീരിയല്‍ അവസാനിച്ചത്. സീരിയലിലെ ദീപ്തി ഐപിഎസ് ആയി തകര്‍ത്തഭിനയിച്ച ഗായത്രിയ്ക്ക് സിനിമയിലേക്കും അവസരങ്ങള്‍ ലഭിച്ചിരുന്നു. സീരിയലിലെ പോലെ തന്നെ സിനിമയിലും ഐപിഎസുകാരിയായി തിളങ്ങിയ ഗായത്രി അരുണ്‍ ഒരുപാട് ആരാധകരെ സമ്പാദിച്ചിരുന്നു.

ആരാധകന്റെ ചോദ്യം
രണ്ട് ലക്ഷം രൂപ തന്നാല്‍ ഒരു രാത്രിയ്ക്ക് കൂടെ വരുമോ എന്നായിരുന്നു ഗായത്രിയ്ക്ക് വന്ന അശ്ലീല സന്ദേശം. കാര്യങ്ങള്‍ രണ്ട് പേര്‍ക്കുള്ളില്‍ രഹസ്യമായിരിക്കുമെന്നും വേണമെങ്കില്‍ ഒരു മണിക്കൂറിന് രണ്ട് ലക്ഷം രൂപ നല്‍കാമെന്നുമായിരുന്നു ഗായത്രി അരുണിന് യുവാവിന്റെ വാഗ്ദാനം. എന്നാല്‍ ഇതിനുള്ള മറുപടി സ്ക്രീന്‍ ഷോട്ടിന്റെ രൂപത്തിലായിരുന്നു ഗായത്രി നല്‍കിയത്.

മാസ് ഡയലോഗ്
തന്നോട് അശ്ലീല ചുവയോടെ സംസാരിച്ച ആരാധകന് ചുട്ടമറുപടിയുമായിട്ടാണ് ഗായത്രി എത്തിയത്. ഇന്‍സ്റ്റാഗ്രാമിലൂടെ യുവാവിന്റെ ചാറ്റിന്റെ സ്ക്രീന്‍ ഷോട്ട് പരസ്യപ്പെടുത്തിയ നടിയുടെ മാസ് ഡയലോഗ് ആണ് ശ്രദ്ധേയം. 'താങ്കളുടെ അമ്മയുടെയും പെങ്ങളുടെയും സുരക്ഷയ്ക്കായി ഞാനെന്നും അവരെ എന്റെ പ്രാര്‍ത്ഥനകളില്‍ ഓര്‍മ്മിക്കും' എന്നായിരുന്നു ഗായത്രിയുടെ ക്യാപ്ഷന്‍. ഇതോടെ ഗായത്രിയ്ക്ക് പിന്തുണയുമായി നിരവധി ആളുകളായിരുന്നു രംഗത്ത് വന്നത്.

കണ്ടം വഴി ഓടി
ഗായത്രിയുടെ പക്കല്‍ നിന്നും ഇത്തരമൊരു പ്രഹരം യുവാവ് പ്രതീക്ഷിച്ചിരുന്നില്ല. സംഭവം വിവാദമായി എന്ന് കണ്ടതോടെ സോഷ്യല്‍ മീഡിയയിലുള്ള തന്റെ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്ത് യുവാവ് കണ്ടം വഴി ഓടിയിരിക്കുകയാണ്. നടിയുടെ പോസ്റ്റിന് താഴെ നിരവധി ആളുകളാണ് കമന്റുകളിലൂടെ തങ്ങളുടെ പിന്തുണ അറിയിച്ചിരിക്കുന്നത്.

നേഹയെ പോലെ തന്നെ
കഴിഞ്ഞ മാസമായിരുന്നു നടി നേഹ സ്കസേനയ്ക്കും സമാനമായ അനുഭവം ഉണ്ടായത്. വാട്സാപ്പ് വഴി നേഹയുടെ പിആര്‍ മനോജറോടാണ് ഗള്‍ഫിലുള്ള യുവാവ് മോശമായ രീതിയില്‍ സംസാരിച്ചത്. ദുബായില്‍ ഒരു രാത്രി നേഹയെ ലഭിക്കുമോ എന്നായിരുന്നു അയാള്‍ ആവശ്യപ്പെട്ടത്. അങ്ങനെയുണ്ടെങ്കില്‍ എന്നെ അറിയിക്കണമെന്നും സന്ദേശത്തില്‍ പറയുന്നു. ഇതിന്റെ സ്ക്രീന്‍ ഷോട്ട് അടക്കമാണ് നേഹ രംഗത്തെത്തിയത്. യുഎഇയിലുള്ള എന്റെ സുഹൃത്തുക്കള്‍ ഇയാളെ തിരിച്ചറിയണം. ഇത്തരത്തിലുള്ള ആളുകള്‍ ശിക്ഷിക്കപ്പെടണമെന്നും നടി പറഞ്ഞിരുന്നുട
.
View this post on InstagramA post shared by Gayathri Arun (@gayathri__arun) on