Don't Miss!
- News
അടിച്ചു മോനേ; ഭാര്യക്ക് പിറന്നാളിന് ഗിഫ്റ്റായി കൊടുത്ത ലോട്ടറിക്ക് ബംപര്‍, കോടിപതിയായി മെക്കാനിക്
- Automobiles
വേറെ നിവൃത്തിയില്ലെന്ന് മഹീന്ദ്ര, XUV700 എസ്യുവിക്ക് വില കൂട്ടി
- Lifestyle
ധനലാഭം, മനശാന്തി, അപൂര്‍വ്വ സൗഭാഗ്യം ഒഴുകിയെത്തും; ഇന്നത്തെ രാശിഫലം
- Sports
IND vs NZ: ക്യാപ്റ്റന്‍ ഹര്‍ദിക്കിന്റെ മണ്ടത്തരം! മൂന്ന് പിഴവുകള്‍ ഇന്ത്യയെ തോല്‍പ്പിച്ചു-അറിയാം
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Technology
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
മമ്മൂക്ക ഉള്ളപ്പോള്‍ സെറ്റ് മുഴുവന്‍ ഒരു ഡിസിപ്ലിന്‍ ഫീല്‍ ചെയ്യും, അനുഭവം പങ്കുവെച്ച് ഗായത്രി അരുണ്‍
പരസ്പരം സീരിയലിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായ നടിയാണ് ഗായത്രി അരുണ്‍. അഞ്ച് വര്‍ഷത്തിലധികം സംപ്രേക്ഷണം ചെയ്ത ജനപ്രിയ സീരിയലില്‍ ശ്രദ്ധേയ പ്രകടനമാണ് നടി കാഴ്ചവെച്ചത്. പരസ്പരത്തിന് ശേഷം സിനിമയിലായിരുന്നു ഗായത്രി അരുണ്‍ പിന്നീട് സജീവമായത്. എറ്റവുമൊടുവിലായി മമ്മൂട്ടിയുടെ പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം വണില്‍ നടി പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ബോബി സഞ്ജയുടെ തിരക്കഥയില്‍ സന്തോഷ് വിശ്വനാഥന് സംവിധാനം ചെയ്ത സിനിമയില്‍ പ്രാധാന്യമുളള ഒരു കഥാപാത്രത്തെയാണ് ഗായത്രി അവതരിപ്പിച്ചത്.
ആര്‍തി വെങ്കിടേഷിന്റെ ഗ്ലാമര്‍ ലുക്ക് ചിത്രങ്ങള്‍ വൈറല്‍, കാണാം
മമ്മൂട്ടി ചിത്രത്തിലെ പ്രകടനത്തിലൂടെ മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുകയാണ് താരം. സിനിമയില്‍ മാത്യൂ തോമസ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ സഹോദരിയുടെ റോളിലാണ് നടി എത്തുന്നത്. അതേസമയം വണില്‍ മമ്മൂക്കയ്ക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവം കൗമുദി ടിവിക്ക് നല്കിയ അഭിമുഖത്തില്‍ ഗായത്രി പങ്കുവെച്ചിരുന്നു. മമ്മൂക്ക സെറ്റില്‍ ഉള്ളപ്പോള്‍ ഒരു ഡിസിപ്ലിന്‍ ഫീല്‍ ചെയ്തിരുന്നുവെന്ന് ഗായത്രി പറയുന്നു.

മമ്മൂക്കയുടെ കൂടെ അഭിനയിച്ചപ്പോള്‍ ടെന്‍ഷനൊന്നും ഫീല്‍ ചെയ്തില്ല. മൊത്തത്തില്‍ സെറ്റില്‍ ഒരു അച്ചടക്കം ഫീല്‍ ചെയ്യുമായിരുന്നു. അദ്ദേഹം സെറ്റിലുളള സമയം മുഴുവന്‍ അവിടെ ഒരു ഡിസിപ്ലിന്‍ ഉണ്ടായിരിക്കും. സെറ്റില്‍ അധികം ശബ്ദങ്ങളൊന്നും ഉണ്ടാവില്ല. അപ്പോ ആ സമയത്ത് അത് ഒരു വേറെ ഫീലാണ്. അതല്ലാതെ അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുമ്പോ എങ്ങനെയാണോ സ്ക്രീനില്‍ കാണുന്നത് അതേ ഒരു ഫീല്‍ തന്നെയായിരുന്നു കൂടെ നിന്ന് അഭിനയിക്കുമ്പോ.

അതില്‍ ഒരു ഭയങ്കരമായ ടെന്‍ഷനും കാര്യങ്ങളും എനിക്ക് അപ്പോ തോന്നിയില്ല, ഗായത്രി പറയുന്നു. മമ്മൂക്കയെ പരിചയപ്പെടാനൊക്കെ ആദ്യം പോയ സമയത്ത് അതുണ്ടായിരുന്നു. ഞാന്‍ സെറ്റ് കാണാനും എല്ലാവരെയും പരിചയപ്പെടാനുമൊക്കെ എന്റെ ഷൂട്ടിന് മുന്‍പ് പോയിരുന്നു. അപ്പോ അന്ന് സംസാരിക്കാന്‍ പോയപ്പോ ചെറിയ ഹൃദയമിടിപ്പ് ഒകെ കൂടി.

അദ്ദേഹം വളരെ കൂളായിട്ടാണ് എല്ലാവരോടും വന്ന് ഇടപഴകുന്നതും ഓരോ സജഷന്‍സ് ഒകെ കൊടുക്കുന്നതും. ഓരോ സൂക്ഷ്മമായിട്ടുളള കാര്യങ്ങള്‍ വരെ അദ്ദേഹം ഭയങ്കരമായി നിരീക്ഷിച്ച് ചെയ്യുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. കൂടെ നില്ക്കുന്ന ആള്‍ക്ക് വരെ സജഷന്‍സ് തരും. അദ്ദേഹം വളരെ കൂളായിട്ടാണ് നില്‍ക്കുന്നത്, അഭിമുഖത്തില്‍ ഗായത്രി അരുണ്‍ പറഞ്ഞു.
Recommended Video

അടുത്തിടെയാണ് തിയ്യേറ്റര്‍ റിലീസിന് പിന്നാലെ വണ്‍ ഒടിയിലും എത്തിയത്. സമ്മിശ്ര പ്രതികരണങ്ങളാണ് മമ്മൂട്ടി ചിത്രത്തിന് ലഭിച്ചത്. മമ്മൂട്ടി കടയ്ക്കല്‍ ചന്ദ്രന് എന്ന മുഖ്യമന്ത്രിയുടെ റോളിലാണ് ചിത്രത്തില്‍ എത്തുന്നത്. ഒപ്പം ജോജു ജോര്‍ജ്ജ്, മുരളി ഗോപി, ജഗദീഷ്, സലീംകുമാര്‍, മാത്യൂ തോമസ് ഉള്‍പ്പെടെയുളള വലിയ താരനിര തന്നെ സിനിമയില്‍ അഭിനയിച്ചിരിക്കുന്നു.
-
എന്നെ പറഞ്ഞോ, കുടുംബത്തെ വിടണം, ഞാന്‍ ദേശീയ വാദി! ഒന്നും ഒളിച്ചുകടത്തിയിട്ടില്ല: ഉണ്ണി മുകുന്ദന്
-
മഷൂറയ്ക്ക് പ്രസവിക്കാൻ ഡീലക്സ് റൂം ബുക്ക് ചെയ്ത് ബഷീർ, 'പൊസിഷനും ഹാർട്ട് ബീറ്റും അനുസരിച്ച് ബേബി ഗേൾ'; മഷൂറ
-
'ഹണി റോസിനെക്കാളും മമ്മൂട്ടിയേക്കാളും ഉദ്ഘാടനം ചെയ്ത ആളാണ് ഞാൻ, 5000ത്തോളം വരും എണ്ണം'; ഊർമിള ഉണ്ണി