ആസിഫ് അലിയെ വളരെ വര്‍ഷങ്ങളായി പ്രണയിക്കുന്നു; മനസ്സിലെ മോഹം തുറന്ന് പറഞ്ഞ് നടി ഗായത്രി അശോക്

മെമ്പര്‍ രമേശന്‍ ഒമ്പതാം വാര്‍ഡ് എന്ന ചിത്രത്തിലെ അലരേ... എന്ന ഒറ്റ ഗാനത്തിലൂടെ പ്രേക്ഷകമനസ്സില്‍ ഇടം നേടിയ അഭിനേത്രിയാണ് ഗായത്രി അശോക്. ലഡ്ഡു എന്ന ചിത്രത്തിലൂടെ സിനിമാഭിനയം ആരംഭിച്ച ഗായത്രിയുടെ രണ്ടാമത്തെ ചിത്രമായിരുന്നു മെമ്പര്‍ രമേശന്‍. അന്നമ്മ എന്ന നാട്ടിന്‍പുറത്തുകാരിയായി അഭിനയിച്ച ഗായത്രിയുടെ നായകനായി അഭിനയിച്ചത് അര്‍ജ്ജുന്‍ അശോകനായിരുന്നു. ജോജു ജോര്‍ജ് പ്രധാന വേഷത്തിലെത്തിയ സ്റ്റാറിലും ഗായത്രി ഒരു സുപ്രധാന വേഷത്തിലെത്തിയിരുന്നു. സ്റ്റാറില്‍ ജോജുവിന്റെ മകളായാണ് ഗായത്രി അഭിനയിച്ചത്.

നടന്‍ ആസിഫ് അലിയുടെ കടുത്ത ആരാധികയാണ് ഗായത്രി. സ്‌കൂള്‍ കാലം മുതല്‍ ആരാധനയോടെ കാണുന്ന ആസിഫ് അലി തന്റെ ആദ്യ ക്രഷ് കൂടിയാണെന്ന് ഗായത്രി വെളിപ്പെടുത്തുന്നു. അടുത്തിടെ അമൃത ടിവിയിലെ പറയാം നേടാം എന്ന പരിപാടിയില്‍ അതിഥിയായി പങ്കെടുക്കുന്നതിനിടെയായിരുന്നു ഗായത്രിയുടെ തുറന്നുപറച്ചില്‍. ഗായകന്‍ എം.ജി.ശ്രീകുമാറായിരുന്നു പരിപാടിയുടെ അവതാരകന്‍.

gayathri ashok

വെളുത്ത ബെന്‍സ് കാറില്‍ ആസിഫ് അലിക്കൊപ്പം യാത്ര ചെയ്യാന്‍ സാധിച്ചാല്‍ അത് പൊളിയായിരിക്കും എന്നായിരുന്നു ഗായത്രിയുടെ മറുപടി. ഗായത്രി ആസിഫ് അലിയുടെ ആരാധികയാണെന്ന് ആസിഫ് അലിക്കറിയുമോ എന്ന ചോദ്യത്തിന് അറിയില്ലെന്നായിരുന്നു ഗായത്രിയുടെ ചിരിച്ചുകൊണ്ടുള്ള മറുപടി. അന്നും ഇന്നും ആസിഫ് അലി തന്നെയാണ് തന്റെ പ്രിയതാരമെന്നും അദ്ദേഹത്തോടാണ് പ്രണയമെന്നും ഗായത്രി വ്യക്തമാക്കുന്നു. " ലഡ്ഡുവിന്റെ ഷൂട്ടിങ്ങ് സമയത്ത് ആസിഫ് അലിയോടുള്ള എന്റെ ഇഷ്ടത്തെക്കുറിച്ച് വാര്‍ത്തയൊക്കെ വന്നിരുന്നു. പക്ഷെ, ആസിഫ് അലി മാത്രം അറിഞ്ഞില്ല." ഗായത്രി പറയുന്നു.

"ആസിഫ് അലിയായിരുന്നു എന്റെ ആദ്യത്തെ ക്രഷ്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ആസിഫ് അലിയെ കാണാന്‍ അവസരം ലഭിച്ചിട്ടുണ്ട്." ആ അനുഭവത്തെക്കുറിച്ച് ഗായത്രി മറ്റൊരഭിമുഖത്തില്‍ പറയുന്നത് ഇങ്ങനെ,' ഒമ്പതിലോ പത്തിലോ പഠിക്കുന്ന സമയത്ത് എന്റെ വീടിനടുത്ത് ആസിഫ് അലി നായകനായി അഭിനയിക്കുന്ന ഒരു ചിത്രത്തിന്റെ ഷൂട്ടിങ്ങുണ്ടായിരുന്നു. ഞാന്‍ വീട്ടില്‍ വഴക്കിട്ട് ഷൂട്ടിങ്ങ് കാണാന്‍ പോയി. ആസിഫ് അലിയെ അടുത്തുനിന്ന് കണ്ടു. അദ്ദേഹത്തിന്റെ ഒപ്പം നിന്ന് ഞാന്‍ ഫോട്ടോയും എടുത്തു. ആ ചിത്രം ഇപ്പോഴും എന്റെ കൈയിലുണ്ട്. അന്ന് പക്ഷേ, ഒന്നും സംസാരിക്കുവാന്‍ സാധിച്ചിരുന്നില്ല.

ഗായത്രിയുടെ അമ്മ ബിന്ദുവും മലയാളികള്‍ക്ക് സുപരിചിതയാണ്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് സീരിയലിലെ നിലീന എന്ന കഥാപാത്രത്തെയാണ് ബിന്ദു അവതരിപ്പിക്കുന്നത്. അമ്മയും അച്ഛനും സഹോദരനും തന്റെ സിനിമാ ജീവിതത്തിന് പിന്തുണ നല്‍കുന്നുണ്ടെന്ന് ഗായത്രി പറയുന്നു. അച്ഛന്‍ പൊലീസ് ഉദ്യോഗസ്ഥനാണെങ്കിലും കലയെ പ്രോത്സാഹിപ്പിക്കുന്ന വ്യക്തിയാണ്. അമ്മയാണ് ഷൂട്ടിങ്ങ് സെറ്റുകളില്‍ തനിക്കൊപ്പം വരാറുള്ളതെന്നും ഗായത്രി പറയുന്നു.

gayathri ashok

അഭിനയം തുടങ്ങിയ ശേഷം തെലുങ്ക് സിനിമയില്‍ അഭിനയിക്കാന്‍ പോയപ്പോഴുള്ള അനുഭവം ഒരിക്കല്‍ ഗായത്രി ഒരു യൂട്യൂബ് ചാനലിനോട് പങ്കുവെച്ചിരുന്നു. 'അഭിനയം തുടങ്ങിയ ശേഷം തെലുങ്ക് സിനിമയില്‍ നിന്നും ക്ഷണം ലഭിച്ചു. അന്ന് സ്റ്റാര്‍ സിനിമ റിലീസ് ചെയ്തിട്ടില്ല. ഞാനും അമ്മയും ചിത്രങ്ങള്‍ പരിചയക്കാര്‍ക്ക് അയച്ച് കൊടുക്കാറുണ്ടായിരുന്നു. അങ്ങനെ അവരുടെ കൈയില്‍ എങ്ങനെയോ എന്റെ വിവരങ്ങള്‍ ലഭിച്ചിട്ടാണ് വിളിച്ചത്. അമ്മ അന്ന് കുടുംബവിളക്കില്‍ അഭിനയിക്കുന്നുണ്ട്. തെലുങ്ക് സിനിമയില്‍ നിന്നും അവസരം ലഭിക്കുക എന്ന് പറയുന്നത് വലിയ കാര്യമല്ലേ. ഒത്തിരി സന്തോഷമായി. അങ്ങനെ അവര്‍ ടിക്കറ്റൊക്കെ അയച്ച് തന്നു. ഞങ്ങള്‍ ഷൂട്ടിങ് സ്ഥലത്തെത്തി.'

അവിടെ ഒരു ഓഡിഷനുണ്ടായിരുന്നു. അത് ചെയ്തു. പിന്നീട് സംവിധായകനോട് ഇതിനുശേഷം കഥയെന്താണ് എന്നുചോദിച്ചപ്പോള്‍ ഒരു ലിപ് ലോക്ക് സീനാണെന്ന് പറഞ്ഞു. ശേഷം അവര്‍ ലിപ് ലോക്ക് ചെയ്യാന്‍ സമ്മതമല്ലേയെന്ന് ചോദിച്ചു. കഥ ആവശ്യപ്പെടുന്നുണ്ടെങ്കില്‍ ചെയ്യാമെന്ന് ഞാനും പറഞ്ഞു. ശേഷം ഒരു സാധാരണ സീന്‍ ചെയ്തു. അപ്പോള്‍ അവര്‍ വീണ്ടും പറഞ്ഞു. ഇനിയും ഒരു ലിപ് ലോക്കുണ്ടെന്ന്. കേട്ടപ്പോള്‍ സുഖമില്ലായ്മ തോന്നിയതുകൊണ്ട് വിശദമായി ചോദിച്ചു. അപ്പോഴാണ് അറിയുന്നത് ഞാനുള്ള സീനിലെല്ലാം ലിപ് ലോക്ക് ഉണ്ടെന്ന്. അതോടെ എനിക്കും അമ്മയ്ക്കും പേടിയായി. എന്ത് തരം സിനിമയാണെന്ന് പോലും സംശയിച്ചു. അതോടെ ആ സിനിമ വേണ്ടെന്ന് വെച്ച് ഞങ്ങള്‍ തിരികെവന്നു. അതൊരു അനുഭവമായിരുന്നു.'ഗായത്രി അശോക് പറയുന്നു.

Recommended Video

സത്യരാജ്,ആസിഫ് അലി, ശോഭന..Resool pookutty Otta Movie Launch| Filmibeat Malayalam

അരുണ്‍ ജോര്‍ജ് കെ.ഡേവിഡ് സംവിധായകനായ ലഡ്ഡുവായിരുന്നു ഗായത്രിയുടെ ആദ്യ ചിത്രം. ചെന്നൈയില്‍ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുമ്പോഴാണ് സിനിമയിലേക്ക് അവസരം വരുന്നത്. സിനിമയില്‍ സജീവമായിരിക്കുക എന്നതു തന്നെയാണ് തന്റെ ലക്ഷ്യമെന്ന് ഗായത്രി പറയുന്നു. നല്ല അവസരങ്ങള്‍ കിട്ടുമ്പോള്‍ അത് മികച്ച രീതിയില്‍ ഉപയോഗിക്കണമെന്നാണ് കരുതുന്നതെന്നും ഗായത്രി വ്യക്തമാക്കുന്നു.

More from Filmibeat

Read more about: asif ali
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X