ഇതില്ലാതെ എങ്ങനെ 100 ദിവസം ബിഗ് ഹൗസില്‍ കഴിയുമെന്ന് ചോദിച്ചു! ബിഗ് ബോസിനെതിരെ പരാതിയുമായി നടി!
പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് ബിഗ് ബോസ്. ടെലിവിഷന്‍ രംഗത്ത് വലിയ മാറ്റത്തിനാണ് ഈ പരിപാടി വഴിതെൡയിച്ചത്. ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലുമൊക്കെയായി തിളങ്ങി നിന്ന താരങ്ങള്‍ ബിഗ് ഹൗസിലെത്തിയപ്പോള്‍ ആരാധകരും ഉറ്റുനോക്കുകയായിരുന്നു. പുറംലോകവുമായോ സോഷ്യല്‍ മീഡിയയുമായോ ബന്ധമില്ലാതെ ബിഗ് ബോസ് നല്‍കുന്ന ടാസ്‌ക്കുകള്‍ പെര്‍ഫോം ചെയ്യുകയെന്നത് അത്ര നിസ്സാരമായ കാര്യമല്ലെന്ന് പലരും വ്യക്തമാക്കിയിരുന്നു. തമിഴകത്തും തെലുങ്കിലുമെല്ലാം ബിഗ് ബോസിന് ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അടുത്തിടെയായി പരിപാടിയുമായി ബന്ധപ്പെട്ട് അത്ര നല്ല കാര്യങ്ങളല്ല പുറത്തുവന്നുകൊണ്ടിരിക്കുന്നത്. താരങ്ങളും മാധ്യമപ്രവര്‍ത്തകരുമൊക്കെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.
തെലുങ്ക് ബിഗ് ബോസിന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ പരാതിയുമായി എത്തിയിരിക്കുകയാണ് അഭിനേത്രിയായ ഗായത്രി ഗുപ്ത. കാസ്റ്റിങ് കൗച്ചിനെതിരായാണ് താരം പരാതി നല്‍കിയിട്ടുള്ളത്. രണ്ടര മാസം മുന്‍പ് തന്നോട് പരിപാടിയില്‍ പങ്കെടുക്കാനാവശ്യപ്പെട്ടിരുന്നുവെന്നും പിന്നീട് ചോദിക്കാതെ കരാറില്‍ നിന്നും തന്നെ ഒഴിവാക്കുകയായിരുന്നുവെന്നും താരം പറയുന്നു. സെക്‌സില്ലാതെ എങ്ങനെ 100 ദിവസം നിങ്ങള്‍ ജീവിക്കുമെന്ന് ചോദിച്ച് അണിയറപ്രവര്‍ത്തകരിലൊരാള്‍ തന്നെ പരിഹസിച്ചുവെന്നും താരത്തിന്റെ പരാതിയില്‍ പറയുന്നു.

മാര്‍ച്ച് 19നാണ് ബിഗ് ബോസ് സീസണ്‍ 3 യിലേക്ക് തിരഞ്ഞെടുക്കപ്പെട്ടുവെന്ന് അറിയിച്ച് രഘു എന്നയാള്‍ വിളിച്ചത്. ജൂലൈയില്‍ പരിപാടി തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പിന്നീടാണ് സാമ്പത്തിക ഇടാപാടുകളെക്കുറിച്ച് സംസാരിക്കുന്നതിനായി ക്ഷണിച്ചത്. പരിപാടിയില്‍ പങ്കെടുക്കുന്നതിനാല്‍ 100 ദിവസം സിനിമാ അവസരങ്ങളൊന്നും സ്വീകരിക്കരുതെന്ന നിബന്ധനയെക്കുറിച്ചും അവര്‍ പറഞ്ഞിരുന്നു. ഇത് കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമാണ് രഘു, അഭിഷേക്, രവികാന്ത് എന്നിവര്‍ താരത്തെ കാണാന്‍ വീട്ടിലേക്ക് എത്തിയത്. അതിനിടയിലാണ് ഒരാള്‍ സെക്‌സില്ലാതെ ബിഗ് ഹൗസില്‍ 100 ദിവസം നിങ്ങള്‍ എങ്ങനെ ജീവിക്കുമെന്ന് ചോദിച്ചത്. ബിഗ് ബോസിനെ തൃപ്തിപ്പെടുത്തുന്നതിനായി എന്ത് ചെയ്യുമെന്നും അവര്‍ ചോദിച്ചിരുന്നു. ബിഗ് ബോസ് ആരാണെന്നതിനെക്കുറിച്ച് അവര്‍ വ്യക്തമാക്കിയിരുന്നില്ലെന്നും താരത്തിന്റെ പരാതിയില്‍ പറയുന്നു.


Click it and Unblock the Notifications