ചുരുളി ട്രെയിലറിലെ ആ ശബ്ദം എന്റെത്! നന്ദി കുറിപ്പുമായി നടി

By Prashant V R

ലിജോ ജോസ് പെല്ലിശ്ശേരിയുടെതായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചുരുളി ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. ജല്ലിക്കട്ടിന് പിന്നാലെ സംവിധായകന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രമാണ് ചുരുളി. സിനിമയുടെ പ്രമേയമോ കഥാതന്തുവോ ഒന്നും പ്രേക്ഷകര്‍ക്ക് മനസിലാകാത്ത രീതിയിലായിരുന്നു ട്രെയിലര്‍ ഒരുക്കിയിരുന്നത്. ജോജു ജോര്‍ജ്ജ്‌, വിനയ് ഫോര്‍ട്ട്, ചെമ്പന്‍ വിനോദ്, ജാഫര്‍ ഇടുക്കി തുടങ്ങിയ താരങ്ങളെല്ലം ട്രെയിലറില്‍ തിളങ്ങിയിരുന്നു.

churuli

ഇവരോടൊപ്പം ട്രെയിലറില്‍ നിറഞ്ഞുനിന്ന താരമാണ് നടി ഗീതി സംഗീത. സിനിമയുടെ ട്രെയിലറില്‍ കേള്‍ക്കുന്ന ആ പെണ്‍ ശബ്ദം നടിയുടെതാണ്. ഈ ശബ്ദം ആരുടെതാണെന്നുളള ചോദ്യങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു.

ഇപ്പോഴിതാ അതിനെല്ലാം മറുപടിയുമായി നടി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. "അതെ അത് എന്റെ ശബ്ദമാണ്. ഏറ്റവും കൂടുതല്‍ പേര് ചോദിച്ച ചോദ്യമാണ്, ചുരുളിയുടെ ട്രെയ്‌ലറില്‍ കേട്ട ആ വോയിസ് ഓവര്‍ എന്റെ ശബ്ദമാണോ എന്ന്. ലിജോ ജോസ് പെല്ലിശ്ശേരി സര്‍ താങ്കളോട് എങ്ങനെ നന്ദി പറയണമെന്ന് എനിക്കറിയില്ല. ഡിപ്രഷന്റെ ഈ കാലത്ത് എനിക്ക് ഒരു പുനര്‍ജ്ജന്മം തന്നതിന്.

ചുരുളി ടീമിന് മൊത്തം എന്റെ സ്‌നേഹവും, കടപ്പാടും അറിയിക്കുന്നു. ഇതില്‍ കൂടുതല്‍ എന്ത് പറയണമെന്ന് എനിക്കറിയില്ല. ചെമ്പന്‍ ചേട്ടാ, വിനോയ് ചേട്ടാ, ഹരീഷേട്ടാ, ടിനു, രംഗാ, മധുച്ചേട്ടാ, ശ്യാം ലാല്‍, വിനയ് ഫോര്‍ട്ട് എല്ലാവരോടും സ്‌നേഹം..സ്‌നേഹം.. സ്‌നേഹം. ഗീതി സംഗീത തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. നിഗൂഢത നിറഞ്ഞ ട്രെയിലര്‍ പതിനെട്ട് വയസിന് മുകളിലുളളവര്‍ക്കുളളതാണ് എന്ന മുന്നറിയിപ്പോടെയാണ് ഇറങ്ങിയിരിക്കുന്നത്.

ലിജോ ജോസ് പെല്ലിശ്ശേരിയും ചെമ്പന്‍ വിനോദും ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം. വിനോയ് തോമസിന്റെ കഥയ്ക്ക് എസ് ഹരീഷാണ് അവലംബിത തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. മധു നീലകണ്ഠന്‍ ഛായാഗ്രഹണവും ദീപു ജോസഫ് എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു. രംഗനാഥ് രവി സൗണ്ട് ഡിസൈനിംഗും, ടിനു പാപ്പച്ചന്‍ ചീഫ് അസോസിയേറ്റ് ഡയറക്ടറായും ചിത്രത്തിലുണ്ട്.

Recommended Video

നിർമ്മാതാക്കളെ വെല്ലുവിളിച്ച് ലിജോ | FilmiBeat Malayalam

Read more about: lijo jose pellissery
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X