കൈകള്‍ കെട്ടി വായില്‍ തുണി തിരുകിയ നിലയില്‍ വരലക്ഷ്മി ,വൈറലായ ഫോട്ടോയ്ക്ക് പിന്നിലെ വാസ്തവം അറിയാം

രണ്ടു കൈയ്യും കട്ടിലിനോടു ചേര്‍ത്തു കെട്ടി വായില്‍ തുണിയും തിരുകയുള്ള വരലക്ഷ്മിയുടെ ഒരു ഫോട്ടോയാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

By Nihara

രണ്ടു കൈയ്യും കട്ടിലിനോടു ചേര്‍ത്തു കെട്ടി വായില്‍ തുണിയും തിരുകയുള്ള വരലക്ഷ്മിയുടെ ഒരു ഫോട്ടോയാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. നടിയുടെ ചിത്രം കണ്ട് സിനിമാലോകം ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്. നിമിഷ നേരം കൊണ്ടാണ് ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായത്.

#varalakshmigotkidnaapped എന്ന ഹാഷ് ടാഗോട് കൂടിയാണ് ചിത്രം പ്രചരിക്കുന്നത്. പുതിയ സിനിമയുടെ ഷൂട്ടിന് ഇടയിലുള്ള ഫോട്ടോയാണോ അതോ മറ്റു വല്ല കാംപയിനുകളുടെ ഭാഗമായുള്ള ഫോട്ടോയാണോ ഇതെന്നുള്ള സംശയത്തിലാണ് പ്രേക്ഷകര്‍.

തട്ടിക്കൊണ്ടുപോയോ??

ഞെട്ടലോടെ സിനിമാലോകം

കഴിഞ്ഞ ദിവസമാണ് സമുദ്രക്കനി ചിത്രത്തില്‍ നിന്നും വരലക്ഷ്മിയെ പുറത്താക്കിയെന്നുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. ചിത്രത്തിന്റെ അമിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന നിബന്ധനകളുമായി ഒത്തുപോകാന്‍ കഴിയാത്തതിനാലാണ് താന്‍ ചിത്രത്തില്‍ നിന്നും പിന്‍മാറിയതെന്ന് താരം തന്നെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് തട്ടിക്കൊണ്ടു പോയെന്ന തരത്തിലുള്ള വാര്‍ത്തകളും പ്രചരിച്ചത്.

ട്വീറ്റ് ചെയ്തിട്ടുള്ളത്

സംഭവത്തെക്കുറിച്ച് വരലക്ഷ്മി പറയുന്നത്

തട്ടിക്കൊണ്ടുപോയ നിലയില്‍ പ്രചരിക്കുന്ന തന്റെ ചിത്രത്തിനുള്ള വിശദീകരണവുമായി വരലക്ഷ്മി തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഇതൊരു സിനിമയുടെ ഭാഗമാണെന്നും ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ വൈകിട്ട് വെളിപ്പെടുത്തുമെന്നുമാണ് താരം അറിയിച്ചിട്ടുള്ളത്.

വ്യത്യസ്ത അഭിപ്രായം

ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ നിയന്ത്രിക്കണമെന്ന ആവശ്യം ശക്തം

പേടിച്ചരണ്ട മുഖവും ഇരുണ്ട വെളിച്ചമുള്ള മുറിയില്‍ കൈകള്‍ ബന്ധിച്ചും വായില്‍ തുണി തിരുകിയുമുള്ള വരലക്ഷ്മിയുടെ ഫോട്ടോയും ഹാഷ് ടാഗുമാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായത്. സിനിമയ്ക്ക് വേണ്ടിയുള്ള ഇത്തരം പ്രചരണ രീതികളെക്കുറിച്ച് പ്രേക്ഷകര്‍ക്കിടയില്‍ വ്യത്യസ്തമായ അഭിപ്രായമാണ് ഉയര്‍ന്നുവന്നിട്ടുള്ളത്.

കാരണത്തെക്കുറിച്ച് നടി

ആകാശമിഠായി ഉപേക്ഷിക്കാനുള്ള യഥാര്‍ത്ഥ കാരണം

മമ്മൂട്ടി നായകനായ കസബയിലൂടെയാണ് വരലക്ഷ്മി മലയാള സിനിമയില്‍ അരങ്ങേറിയത്. ജയറാം സമുദ്രക്കനി ചിത്രമായ ആകാശമിഠായിയില്‍ അഭിനയിക്കാന്‍ ലഭിച്ച അവസരം വളരെ സന്തോഷത്തോടെയാണ് താരം സ്വീകരിച്ചത്. എന്നാല്‍ പിന്നീട് താരം ചിത്രത്തില്‍ നിന്നും പിന്‍മാറിയെന്നുള്ള വാര്‍ത്തകളാണ് പുറത്തുവന്നത്.

വേണ്ടെന്നു വെച്ചതിനു പിന്നില്‍

നിര്‍മ്മാതാക്കളുമായുള്ള പ്രശ്നം കാരണം ആ സിനിമ വേണ്ടെന്നുവെച്ചു

ഞാന്‍ ആ സിനിമയുടെ കരാര്‍ ഉപേക്ഷിച്ചു. ചിത്രത്തിന്റെ നിര്‍മ്മാതാക്കളുമായി ചില പ്രശ്‌നങ്ങളുണ്ടായി. ഞങ്ങള്‍ക്ക് ഒരുമിച്ച് പോകാന്‍ കഴിഞ്ഞില്ല. അവര്‍ പറയുന്ന നിബന്ധകളനുസരിച്ച് ജോലി ചെയ്യാന്‍ എനിക്കാവില്ലെന്നാണ് വരലക്ഷ്മി സംഭവത്തെക്കുറിച്ച് ട്വിറ്ററില്‍ രേഖപ്പെടുത്തിയ പ്രതികരണം.

നിര്‍മ്മാതാക്കള്‍ പറയുന്നത്

നായികയ്ക്ക് വേണ്ട ലുക്കിലല്ലാത്തതിനാലാണ് മാറ്റിയത്

അല്‍പ്പം വണ്ണമുള്ള ശരീരപ്രകൃതിയോടുകൂടിയ ഒരു നടിയെ ആയിരുന്നു ചിത്രത്തിലെ കഥാപാത്രമാവാന്‍ ആവശ്യം. ‘കസബ'യില്‍ വരലക്ഷ്മി അവതരിപ്പിച്ച കഥാപാത്രത്തെപ്പോലെ. പക്ഷേ ഇപ്പോള്‍ അവര്‍ ശരീരഭാരം വളരെ കുറച്ചു. സിനിമയിലെ കഥാപാത്രത്തിന് യോജിക്കുന്നില്ല ഇപ്പോള്‍. അതിനാല്‍ വരലക്ഷ്മിയുടെ സ്ഥാനത്ത് ഇനിയയെ നിശ്ചയിച്ചതെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X