ഗൗരി കിഷന് കോവിഡ്, ക്വാറന്റൈനീല്‍ പ്രവേശിച്ച് നടി, ഞങ്ങള്‍ നിന്നെ മിസ് ചെയ്യുമെന്ന് സണ്ണി വെയ്ന്‍

By Midhun Raj

96 എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ ഇഷ്ടതാരമായ നടിയാണ് ഗൗരി കിഷന്‍. ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിലെ കഥാപാത്രം നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. വിജയ് സേതുപതിയും തൃഷയും പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രത്തില്‍ കുട്ടിജാനുവായി ശ്രദ്ധേയ പ്രകടനമാണ് ഗൗരിയും കാഴ്ചവെച്ചത്. 96ന് പിന്നാലെ മലയാളത്തിലും തെലുങ്കിലുമെല്ലാം അഭിനയിച്ചിരുന്നു താരം. മലയാളത്തില്‍ മാര്‍ഗ്ഗംകളി എന്ന ചിത്രമാണ് നടിയുടെതായി ആദ്യം പുറത്തിറങ്ങിയത്.

നടി ഷംനാ കാസിമിന്‌റെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ വൈറല്‍, കാണാം

പിന്നാലെ കഴിഞ്ഞ ദിവസം അനുഗ്രഹീതന്‍ ആന്റണി എന്ന ചിത്രവും ഗൗരിയുടെതായി പുറത്തിറങ്ങി. സണ്ണി വെയ്ന്‍ നായകനായ ചിത്രം മികച്ച പ്രതികരണങ്ങളോടെയാണ് തിയ്യേറ്ററുകളില്‍ മുന്നേറുന്നത്. മലയാളത്തിലെ നടിയുടെ ആദ്യ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം കൂടിയാണ് സിനിമ. അനുഗ്രഹീതന്‍ ആന്റണിയുടെ വിശേഷങ്ങളുമായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു ഗൗരി.

സിനിമ വിജയമായതിന് പിന്നാലെ

സിനിമ വിജയമായതിന് പിന്നാലെ പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ചും നടി എത്തി. അതേസമയം തനിക്ക് കോവിഡ് പോസിറ്റീവായ വിവരവും നടി തന്‌റെ സോഷ്യല്‍ മീഡിയ പേജിലൂടെ അറിയിച്ചിരുന്നു. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്ക് രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ ഉടന്‍ തന്നെ സ്വയം നീരിക്ഷണത്തില്‍ പോകണമെന്ന് ഗൗരി തന്‌റെ പോസ്റ്റിലൂടെ പറഞ്ഞു.

കൂടാതെ വൈറസ് വ്യാപനം

കൂടാതെ വൈറസ് വ്യാപനം തടയുന്നതിന് ആവശ്യമായ നടപടികള്‍ കൈകൊളളണമെന്നും നടി പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി താന്‍ വീട്ടീല്‍ തന്നെ ക്വാറന്റൈനില്‍ കഴിയുകയാണെന്നും ഗൗരി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. അതേസമയം ഗൗരി കിഷന്റെ പോസ്റ്റിന് പിന്നാലെ വേഗം സുഖം പ്രാപിക്കട്ടെ എന്ന് പറഞ്ഞ് താരങ്ങളും ആരാധകരുമെല്ലാം എത്തിയിരുന്നു.

വേഗം സുഖം പ്രാപിക്കട്ടെ

വേഗം സുഖം പ്രാപിക്കട്ടെ എന്നും ഞങ്ങള്‍ നിന്നെ മിസ് ചെയ്യുമെന്നും ആണ് സണ്ണി വെയ്ന്‍ ഗൗരി കിഷന്റെ പോസ്റ്റിന് താഴെ കുറിച്ചത്. ഏറെ നാളത്തെ ആകാംക്ഷകള്‍ക്കും കാത്തിരിപ്പിനുമൊടുവിലാണ് ഗൗരിയുടെ അനുഗ്രഹീതന്‍ ആന്റണി കഴിഞ്ഞ ദിവസം തിയ്യേറ്ററുകളിലെത്തിയത്. പ്രേക്ഷകരെ നിരാശപ്പെടുത്താത്ത സിനിമാനുഭവം തന്നെയാണ് അനുഗ്രഹീതന്‍ ആന്റണി സമ്മാനിച്ചത്.

നവാഗതനായ പ്രിന്‍സ് ജോയി

നവാഗതനായ പ്രിന്‍സ് ജോയി സംവിധാനം ചെയ്ത ചിത്രത്തില്‍ സഞ്ജന എന്ന നായികാ കഥാപാത്രത്തെയാണ് ഗൗരി അവതരിപ്പിച്ചത്. ഒപ്പം സിദ്ധിഖ്, ഇന്ദ്രന്‍സ്, സുരാജ് വെഞ്ഞാറമൂട്, മണികണ്ഠന്‍ ആചാരി, ജാഫര്‍ ഇടുക്കി, ഷൈന്‍ ടോം ചാക്കോ, മുത്തുമണി തുടങ്ങിയ താരങ്ങളും ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു.

ചിത്രത്തിലെ പാട്ടുകള്‍ റിലീസിന് മുന്നേ

ചിത്രത്തിലെ പാട്ടുകള്‍ റിലീസിന് മുന്നേ തരംഗമായിരുന്നു. കൂട്ടത്തില്‍ കെഎസ് ഹരിശങ്കര്‍ പാടിയ കാമിനി എന്ന ഗാനമാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം ട്രെന്‍ഡിംഗായത്. സണ്ണി വെയ്‌നൊപ്പം ചിത്രത്തില്‍ അഭിനയിച്ച മറ്റു താരങ്ങളും ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചത്. ഈസ്റ്ററിനോടനുബന്ധിച്ചാണ് സിനിമ തിയ്യേറ്ററുകളിലെത്തിയത്.

Read more about: sunny wayne
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X