»   » നീണ്ട ഇടവേളയ്ക്കു ശേഷം നടി ഗൗതമി മലയാളത്തിലേക്ക് തിരിച്ചുവരുന്നു..ഫാത്തിമാ ബീവിയായി

നീണ്ട ഇടവേളയ്ക്കു ശേഷം നടി ഗൗതമി മലയാളത്തിലേക്ക് തിരിച്ചുവരുന്നു..ഫാത്തിമാ ബീവിയായി

Posted By: Pratheeksha
Subscribe to Filmibeat Malayalam

നടന്‍ കമല്‍ഹാസനുമായുള്ള വേര്‍പിരിയലിനു ശേഷം വീണ്ടും സിനിമയില്‍  സജീവമാവാനുള്ള ഒരുക്കത്തിലാണ് നടി ഗൗതമി. നീണ്ട ഇടവേളയ്ക്കു ശേഷം നടി ഗൗതമി മലയാളത്തിലേക്കു തിരിച്ചുവരവിനൊരുങ്ങുകയാണ്.

2013 ല്‍ പുറത്തിറങ്ങിയ രാംദാസ് സംവിധാനം ചെയ്ത ചിത്രത്തിലാണ് നടി ഒടുവില്‍ അഭിനയിച്ചത്. പി ടി കുഞ്ഞു മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഗൗതമി  വീണ്ടും മലയാളത്തിലെത്തുന്നത്.

വിശ്വരൂപം മന്‍സൂര്‍

പിടി കുഞ്ഞു മുഹമ്മദിന്റെ വിശ്വരൂപം മന്‍സൂര്‍ എന്ന ചിത്രത്തിലൂടെയാണ് ഗൗതമി 14 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും മലയാളത്തിലെത്തുന്നത്. മലയാളത്തിലെ മുന്‍ നിര നായകന്മാര്‍ക്കൊപ്പമെല്ലാം ഗൗതമി അഭിനയിച്ചിട്ടുണ്ട്. അഭിനയിച്ച മിക്ക ചിത്രങ്ങളും സൂപ്പര്‍ ഹിറ്റുമായിരുന്നു.

ഫാത്തിമാ ബീവിയായി ഗൗതമി

ചിത്രത്തില്‍ ഫാത്തിമാ ബീവി എന്ന കഥാപാത്രത്തെയാണ് ഗൗതമി അവതരിപ്പിക്കുന്നത്. പ്രയാഗാ മാര്‍ട്ടിനും റോഷന്‍ മാത്യുവുമാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ശ്വേതാ മേനോന്‍ ,രഞ്ജി പണിക്കര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന റോളിലെത്തുന്നുണ്ട്

കുടുംബ ചിത്രം

സമ്പൂര്‍ണ്ണ കുടുംബ ചിത്രമായ വിശ്വരൂപം മന്‍സൂറില്‍ റോഷന്റെ അമ്മായായാണ് ഗൗതമി എത്തുന്നത്. അമ്മയുടെയും മകന്റെയും ജീവിതത്തിലേക്ക് മറ്റൊരു കുടുംബം വന്നു ചേരുന്നതോടെയുണ്ടാവുന്ന മാറ്റങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

അടുത്ത മാസം ചിത്രീകരണം

ഫെബ്രുവരിയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും .മുംബൈ, തലശ്ശേരിയുമാണ് പ്രധാന ഷൂട്ടിങ് ലൊക്കേഷന്‍.

ഒടുവില്‍ അഭിനയിച്ച ചിത്രം

മോഹന്‍ലാലിനൊപ്പം തെലുങ്ക് ചിത്രം വിസ്മയത്തിലാണ് ഗൗതമി ഒടുവില്‍ അഭിനയിച്ചത്. ഗൗതമി ഈയിടെ രാഷ്ട്രീയ സാസ്‌കാരിക വിഷയങ്ങളില്‍ ഇടപെടല്‍ നടത്തിയത് ശ്രദ്ധേയമായിരുന്നു. അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നടി പ്രധാനമന്ത്രി മോദിയെ സന്ദര്‍ശിച്ചത് വാര്‍ത്തയായിരുന്നു.

മകള്‍ അഭിനയിക്കാനില്ലെന്ന് വ്യക്തമാക്കി ഗൗതമി

മകള്‍ സുബ്ബല്ക്ഷ്മി അഭിനയ രംഗത്തേക്കു വരുന്നു എന്ന വാര്‍ത്ത നിഷേധിച്ച് ഗൗതമി രംഗത്തെത്തിയിരുന്നു. ധനുഷും സൗന്ദര്യ രജനീകാന്തും ഒന്നിക്കുന്ന വേലയില്ലാ പട്ടാത്താരിയുടെ രണ്ടാം ഭാഗത്തില്‍ നായിക സുബ്ബലക്ഷ്മിയാണെന്ന വാര്‍ത്ത പ്രചരിച്ചതിനെ തുടര്‍ന്നാണ് നടി രംഗത്തെത്തിയത്. മകളിപ്പോള്‍ അഭിനയിക്കാനില്ലെന്നാണ് ഗൗതമി വ്യക്തമാക്കിയത്.

മകള്‍ക്ക് വേണ്ടി

തിരക്കുകള്‍ക്കിടയില്‍ മകളെ ശ്രദ്ധിയ്ക്കാന്‍ കഴിഞ്ഞില്ലെന്നും ഇനി മകള്‍ക്ക് വേണ്ടി ജീവിയ്ക്കും എന്നുമായിരുന്നു കമലുമായുള്ള വേര്‍പിരിയല്‍ അറിയിച്ചുകൊണ്ടുള്ള ബ്ലോഗില്‍ ഗൗതമി കുറിച്ചത്

English summary
actress gouthami comeback in malayalam ,she will do a major role in pt kunju muhammad movie

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam