»   » ആര് കണ്ടാലും ചോദിക്കുന്നത്, എനിക്ക് ഇത് കേള്‍ക്കുമ്പോഴെ ദേഷ്യം വരും എന്ന് ഹണി റോസ്

ആര് കണ്ടാലും ചോദിക്കുന്നത്, എനിക്ക് ഇത് കേള്‍ക്കുമ്പോഴെ ദേഷ്യം വരും എന്ന് ഹണി റോസ്

Posted By: Sanviya
Subscribe to Filmibeat Malayalam

നടി ഹണി റോസിന്റെ വിവാഹ വാര്‍ത്ത വീണ്ടും ചര്‍ച്ചയാകുന്നു. അടുത്തിടെയാണ് ഹണി റോസ് യുവനടനുമായി പ്രണയത്തിലാണെന്നും വിവാഹം ഉടന്‍ ഉണ്ടാകുമെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ വിവാഹ വാര്‍ത്തകള്‍ തെറ്റാണെന്ന് നടി തൊട്ടടുത്ത ദിവസം പറഞ്ഞിരുന്നു.

ഇപ്പോഴിതാ നടി വീണ്ടും തന്റെ വിവാഹത്തെ കുറിച്ച് തുറന്ന് പറയുന്നു. ആര് കണ്ടാലും എപ്പോഴും ചോദിക്കുന്ന ഒരേ ഒരു ചോദ്യമാണ്. വിവാഹം. പക്ഷേ അക്കാര്യം കേള്‍ക്കുമ്പോഴേ എനിക്ക് ദേഷ്യം വരുമെന്ന് ഹണി റോസ് പറയുന്നു.

എല്ലാവര്‍ക്കും ഈ അവസരം കിട്ടില്ല

സിനിമ എന്നത് എല്ലാവര്‍ക്കും കിട്ടുന്ന അവസരമല്ല. കല്യാണം കഴിക്കുകെയും കുടുംബമായി ജീവിക്കാനുമെല്ലാത്തിനും ഇനിയും സമയമുണ്ടെന്ന് ഹണി റോസ് പറയുന്നു.

കുറച്ച് സമയം വേണം

വിവാഹത്തിന് ഇത്തിരി ക്ഷമയും സമയവുമൊക്കെ വേണം. താന്‍ ആരുമായും പൊരുത്തപ്പെട്ട് പോകുമെന്ന് ഹണി റോസ് പറയുന്നു.

അഭിനയത്തിന് തടസമാകും

വിവാഹം കഴിഞ്ഞാല്‍ സിനിമയിലേക്ക് വരാനാകുമെന്ന് തോന്നുന്നില്ല. സിനിമയും കുടുംബ ജീവിതവും ഒരുമിച്ച് കൊണ്ടുപോകാന്‍ പ്രയാസമാണെന്ന് ഹണി റോസ് പറയുന്നു.

സിനിമയിലേക്ക്

2005ല്‍ വിനയന്‍ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി റോസ് സിനിമയില്‍ എത്തുന്നത്. മണിക്കുട്ടന്‍ ലക്ഷ്മി ഗോപാലസ്വാമി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

അവരുടെ രാവുകള്‍

ഷാനില്‍ മുഹമ്മദ് സംവിധാനം ചെയ്ത അവളുടെ രാവുകള്‍ എന്ന ചിത്രത്തിലാണ് ഹണി റോസ് ഒടുവിലായി അഭിനയിച്ചത്. ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായെങ്കിലും റിലീസ് ഡേറ്റ് തീരുമാനിച്ചിട്ടില്ല.

ഹണി റോസിന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Actress Honey Rose about her marriage.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam