For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒടുവിൽ ഹണി റോസ് സ്കിൻ രഹസ്യം തുറന്നു പറഞ്ഞു!! ഇതായിരുന്നോ താരത്തിന്റെ സൗന്ദര്യത്തിന് രഹസ്യം...

  |

  ‌നടന്മാർ മാത്രമല്ല നടിമാരും ബിസിനസ്സ് രംഗത്തിലേയ്ക്ക് ചുവട് വയ്ക്കുകയാണ്. പൂർണ്ണിമ ഇന്ദ്രജിത്തും ജോമോളും കാവ്യയും മീര നന്ദനുമൊക്കെ ബിസിനസ്സിൽ ചുവട് വെച്ച് കഴിഞ്ഞു. എന്നാൽ ഇപ്പോഴിത ഇതേ പതയിലേയ്ക്ക് യുവനടി ഹണി റോസും എത്തിരിക്കുകയായണ്. വസ്ത്ര വ്യാപാരം, ഡിസൈൻ, ബ്യൂട്ടി പാർലർ എന്നീ രംഗങ്ങളിൽ തിളങ്ങി നിൽക്കുമ്പോൾ സ്ക്രബെറുമായിട്ടാണ് താരം എത്തുന്നത്.

  ഒടിയനിൽ ലാലേട്ടനോടൊപ്പം മമ്മൂക്കയും!! ഇക്കുറി സഹായിയായിട്ടല്ല, ചിത്രങ്ങൾ പുറത്തു വിട്ട് സംവിധായകൻ

  ഹണി റോസിന്റെ ബിസിനസ്സ് പ്രവേശനം നേരത്തെ തന്നെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു.ഡിസംബർ 1 നാണ് ഉദ്ഘാടനം എന്നും മലയാള സിനിമ മേഖലയിൽ നിന്ന് നിരവധി താരങ്ങൾ ഉദ്ഘാടനത്തിന് എത്തുമെന്നും താരം നേരത്തെ തന്നെ അറിയിച്ചിരുന്നു. എന്നാൽ ബിസ്നസ്സ് സംരംഭത്തിന് തിരി കൊളുത്തത് ആരാണെന്ന് മാത്രം താരം വെളിപ്പെടുത്തിയിട്ടില്ലായിരുന്നു. സർപ്രൈസിനു വിരാമമിട്ട് ലാലേട്ടനായിരുന്നു ഹണിയുടെ പുതിയ സംരംഭം ലോ‍ഞ്ച് ചെയ്തത്.

  കിങ് ഖാൻ വിളിച്ചു തലൈവ പറന്നെത്തി!! ഷാരൂഖിന്റെ റാ വണ്ണിൽ രജിനി ചിട്ടിയായത് ഇങ്ങനെ...

   സർപ്രൈസ് പൊളിച്ച് ഹണി റോസ്

  സർപ്രൈസ് പൊളിച്ച് ഹണി റോസ്

  തന്റെ പുതിയ സംരംഭത്തിനെ കുറിച്ചുളള വിവരങ്ങൾ നേരത്തെ തന്നെ ഹണി പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു. മലയാള സിനിമയിൽ നിന്ന് നിരവധി താരങ്ങൾ എത്തുമെന്ന് പറഞ്ഞ ഹണി ആരാണ് പ്രൊഡക്ട് ലോഞ്ച് ചെയ്യുന്നത് എന്ന് മാത്രം പറഞ്ഞില്ലായിരുന്നു. അത് സർപ്രൈസ് എന്നാണ് താരം പറഞ്ഞത്. അതുപോലെ സർപ്രൈസായിട്ടായിരുന്നു ലാലേട്ടന്റെ എൻട്രിയും.

   തിരക്കുകൾ മാറ്റിവെച്ച് എത്തി

  തിരക്കുകൾ മാറ്റിവെച്ച് എത്തി

  ലുലു മാളിൽവെച്ചായിരുന്നു ഹണി സ്ക്രബറിന്റെ ലോഞ്ച് നടന്നത്. ഉദ്ഘാടനത്തിനെ കുറിച്ച് ലാലേട്ടനോടു പറഞ്ഞപ്പോൾ എല്ലാ തിരക്കും മാറ്റിവെച്ച് അദ്ദേഹം വരാമെന്ന് സമ്മതിക്കുകയായിരുന്നു. ഇതൊരു ദൈവാനുഗ്രഹമായിട്ടാണ് താൻ കാണുന്നതെന്നും താരം പറഞ്ഞു. ഈ അവസരത്തിൽ തനിയ്ക്ക് എന്ത് പറയണമെന്ന് അറിയില്ലെന്ന് പറഞ്ഞ് ഇമോഷണലായിരുന്നു. ലാലേട്ടനോടുളള നന്ദിയും സ്നേഹവും ഹണി ആ അവസരത്തിൽ അറിയിച്ചു.

  25 വർഷമായി ബിസിനസ്സ് രംഗത്ത്

  25 വർഷമായി ബിസിനസ്സ് രംഗത്ത്

  താൻ ബിസിനസ്സ് മേഖലയിൽ പുതിയ ആളല്ലെന്നും താരം പറ‍ഞ്ഞു. കഴിഞ്ഞ 25 കൊല്ലമായി സ്ക്രബ്ബ് ബിസിനസ്സ് രംഗത്ത് പിതാവ് വർഗീസ് തോമസ് സജീവമാണ്. തന്നെയൊരു അഭിനേത്രി എന്ന നിലയിൽ മാത്രമേ നിങ്ങൾക്കൊക്കെ അറിയുള്ളൂ. എന്നാൽ ഈ രംഗത്ത് ഞങ്ങൾ നേരത്തെ തന്നെ എത്തിയിരുന്നുവെന്ന് ഹണി റോസ് പറഞ്ഞു. ഹണി ബാത്ത് സ്ക്രബെർ എന്നത് കഴിഞ്ഞ കുറച്ച് വർഷങ്ങളായി തങ്ങൾ ചെയ്തു കൊണ്ചു വരുന്ന സംരംഭമാണ്. ഇപ്പോഴത്തെ ബിസിനസ്സ് അമ്മ റേസ്സ് തോമസാണ് നോക്കി നടത്തുന്നതെന്നും താരം പറഞ്ഞു.ബാത്ത് സ്‌ക്രബിനൊപ്പം സിന്തറ്റിക്ക് മോഡലും വിപണിയിലെത്തിക്കുന്നുണ്ടെന്നും താരം പറഞ്ഞു.

  സൗന്ദര്യത്തിന്റെ രഹസ്യം

  സൗന്ദര്യത്തിന്റെ രഹസ്യം

  ഹണി തന്റെ സൗന്ദര്യത്തിന്റെ രഹസ്യവും ഈ അവസരത്തിൽ വെളിപ്പെടുത്തി. ഭൂരിഭാഗം പേർക്കും അറിയേണ്ടത് തന്റെ സ്കന്നിന്റെ രഹസ്യത്തെ കുറിച്ചാണ്. കഴിഞ്ഞ കുറെ വർഷങ്ങളായി ഇതു തന്നെയാണ് താൻ ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്. താൻ തന്നെയാണ് ഈ ഉൽപന്നത്തിന്റെ പ്രധാന മോഡലെന്നും ധൈര്യമായി പറയാൻ സാധിക്കുമെന്നും താരം പറഞ്ഞു. രാമച്ചത്തിന്റെ സ്ക്രബറിന് 65 രൂപയും സിന്തറ്റിക്ക് സ്ക്രബറിന് 58 രൂപയുമാണ്. ആറുമാസം ഉപയോഗിക്കാം. ഇതാണ് ഹണി സ്ക്രബ്ബറിന്റെ ഒരു ഗുണമെന്നും താരം കൂട്ടിച്ചേർത്തു.

  വൻ താരനിര

  വൻ താരനിര

  ഹണി റോസിന്റെ പുതിയ പ്രൊഡക്റ്റ് ഉദ്ഘാടന ലോഞ്ചിൽ മലയാള സിനിമയിലെ ഒട്ടനവധി താരങ്ങൾ എത്തിയിരുന്നു. മോഹൻലാലിനെ കൂടാതെ ടിനി ടോം, രാജമണി എന്നിവരും എത്തിയിരുന്നു. ഹണിയ്ക്ക് എല്ലാ വിധ ആശംസകളും അവർ രണ്ടു പേ‌രും നേർന്നിരുന്നു. ഇപ്പോൾ തന്നെ മലയാള സിനിമയിൽ നിന്ന് ബിസിനസ്സ് ലോകത്തിലേയ്ക്ക് നിരവധി പേർ എത്തി കഴിഞ്ഞിട്ടുണ്ട്, പൂർണ്ണിമ, ജോമോൾ, കാവ്യ, മീരാ നന്ദൻ, ധർമജൻ , ആര്യ, മുക്ത, ദിലീപ് എന്നിവരുടെ കൂട്ടത്തിലേയ്ക്ക് പുതിയൊരു താരം കൂടി എത്തിയിരിക്കുയാണ്.

  English summary
  honey rose bath scrub launch mohanlal grand entry
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X