ഹണിയോടൊപ്പം ആടിപ്പാടി ബാലയ്യ; നിങ്ങൾ ഞാൻ പ്രതീക്ഷിച്ച പോലെ അല്ലെന്ന് ഹണി റോസും; ഏറ്റെടുത്ത് ആരാധകർ

മലയാളത്തിൽ ഇന്ന് ശ്രദ്ധേയയായ നായിക നടി ആണ് ഹണി റോസ്. ബോയ് ഫ്രണ്ട് എന്ന സിനിമയിലെ അഭിനയ രം​ഗത്തേക്ക് കടന്ന് വന്ന ഹണി പിന്നീട് കുറച്ച് വർഷങ്ങൾക്ക് ശേഷം ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമയിലൂടെ ആണ് ശക്തമായ സാന്നിധ്യം സിനിമാ ലോകത്ത് അറിയിക്കുന്നത്. അടിമുടി മാറ്റങ്ങളോടെ എത്തിയ ഹണി റോസ് ട്രിവാൻഡ്രം ലോഡ്ജിൽ മികച്ച പ്രകടനം കാഴ്ച വെച്ചു.

സിനിമയും ഹണി റോസും ഒരു പോലെ അന്ന് ശ്രദ്ധിക്കപ്പെട്ടു. ഇതിന് ശേഷം മലയാളത്തിലെ മുൻ നിര നായിക നടി ആയി ഹണി റോസ് മാറി. മോഹൻലാൽ, മമ്മൂട്ടി എന്നിവരോടൊപ്പം അഭിനയിച്ച ഹണിയെ പിന്നീട് വലിയ ഹിറ്റുകൾ തേടി വന്നിരുന്നില്ല. എന്നാൽ ചങ്ക്സ് എന്ന സിനിമയിലൂടെ വീണ്ടു നടി വിജയം കൊയ്തു.

മോൺസ്റ്റർ ആണ് ഹണി റോസിന്റെ മലയാളത്തിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ സിനിമ. വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാൽ ആയിരുന്നു നായകൻ. മോഹൻലാലിന് ഒപ്പത്തിനൊപ്പം നിൽക്കുന്ന കഥാപാത്രത്തെ ആണ് ഹണി അവതരിപ്പിച്ചത്. സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ഹണിയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. മലയാളത്തിന് പുറമെ ഇപ്പോൾ തെലുങ്ക് സിനിമയിലേക്കും കടന്ന് വന്നിരിക്കുകയാണ് ഹണി റോസ്.

Honey Rose, Nandamuri Balakrishna

തെലുങ്ക് സൂപ്പർ സ്റ്റാർ നന്ദമൂരി ബാലകൃഷ്ണയുടെ വീര സിംഹ​ റെഡ്ഡി ആണ് ​ഹണി അഭിനയിച്ച ഏറ്റവും പുതിയ സിനിമ. ജനുവരി 12 നാണ് സിനിമ റിലീസ് ചെയ്യുന്നത്. ഹണി റോസിനൊപ്പം വരലക്ഷ്മി, ശ്രുതി ഹാസൻ തുടങ്ങിയവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഇപ്പോഴിതാ ബാലയ്യക്കൊപ്പം ടോക് ഷോയിൽ പങ്കെടുത്ത ഹണി റോസിന്റെ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. ബാലയ്യ തന്നെ അവതാരകൻ ആയെത്തുന്ന അൺസ്റ്റോപ്പബിൾ വിക്ക് എൻബികെ എന്ന ഷോയിലാണ് ഹണി റോസും, വരലക്ഷ്മിയും വീര സിംഹ റെഡിയുടെ സംവിധായകൻ ​ഗോപി ചന്ദും എത്തിയത്. രസകരമായാണ് ബാലയ്യ ഷോയിൽ സംസാരിക്കുന്നത്.

Veera Simha Reddy

വരലക്ഷ്മിയോടും ഹണി റോസിനോടും‌‌ തമാശകൾ പറഞ്ഞ് ഇവർക്കൊപ്പം ഡാൻസ് കളിക്കുന്ന ബാലയ്യയെ ഷോയുടെ പ്രൊമോ വീഡിയോയിൽ കാണാം. ബാലയ്യയെ പറ്റി ഹണി റോസ് സംസാരിക്കുകയും ചെയ്തു. എന്റെ കൂടെ അഭിനയിക്കാൻ വരുമ്പോൾ ഞാനെങ്ങനെ ഉള്ള ആളാണെന്ന് മുൻധാരണയുണ്ടായിരുന്നോ എന്ന ചോദ്യത്തിന് ​ഹണി മറുപടി നൽകി.

അഖണ്ഡ എന്ന സിനിമ എത്ര സമയം കണ്ടെന്ന് എനിക്കറിയില്ല. പക്ഷെ നിങ്ങൾ ഞാൻ പ്രതീക്ഷിച്ച പോലെ അല്ലെന്നും ഹണി റോസ് പറഞ്ഞു. മറുപടി കേട്ട് ബാലയ്യ ചിരിച്ചു. ഹണി റോസിനൊപ്പം ബാലയ്യ ഡാൻസും കളിച്ചു. നാളെ പുറത്തിറങ്ങാനിരിക്കുന്ന വീര സിം​ഹ റെഡ്ഡിക്കായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

അഭിനേതാവ്, നിർമാതാവ്, രാഷ്ട്രീയക്കാരൻ എന്നീ നിലകളില്ലെല്ലാം ബാലയ്യ ആന്ധ്രപ്രദേശിലെയും തെലുങ്കാനയിലും സ്വാധീനമുള്ളയാളാണ്. തെലുങ്ക് സിനിമാ ലോകത്തെ അമരക്കാരനായിരുന്ന അന്തരിച്ച എൻടി രാമറാവുവിന്റെ മകനാണ് ബാലയ്യ. 100 ഓളം സിനിമകളിൽ ബാലയ്യ ഇതിനകം അഭിനയിച്ചു. 80 കളിൽ ബാലയ്യയുടെ നിരവധി സിനിമകൾ തുടരെ സൂപ്പർ ഹിറ്റായി.

Read more about: honey rose
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X