പനിയാണ് എന്നൊക്കെ പറഞ്ഞ് മാസങ്ങള്‍ വീട്ടില്‍ ഇരുന്നിട്ടുണ്ട്, സ്‌കൂള്‍ കാലത്തെ കുറിച്ച് ഹണി റോസ്
വിനയന്‍ ചിത്രം ബോയ്ഫ്രണ്ടിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് ഹണി റോസ്. ചിത്രത്തിലെ രണ്ട് നായികമാരില്‍ ഒരാളായാണ് നടി തുടങ്ങിയത്. പിന്നാലെ തമിഴ് സിനിമകളിലും അഭിനയിച്ച താരം ഗ്ലാമര്‍ വേഷങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോള്‍ മലയാളത്തില്‍ കൂടുതല്‍ സജീവമായ താരം സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായും അഭിനയിച്ചു. എറ്റവുമൊടുവിലായി മോഹന്‍ലാലിനൊപ്പമുളള ബിഗ് ബ്രദറര്‍ എന്ന ചിത്രമാണ് നടിയുടെതായി പുറത്തിറങ്ങിയത്. അതേസമയം ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സ്‌കൂളില്‍ പോകാന്‍ മഠിച്ച കാലത്തെ കുറിച്ച് ഹണി റോസ് മനസുതുറന്നിരുന്നു.

സ്‌കൂളില്‍ പഠിക്കുന്ന കാലം തൊട്ടെ അടങ്ങിയിരുന്ന് പഠിക്കാനൊക്കെ തനിക്ക് വലിയ ബുദ്ധിമുട്ടായിരുന്നു എന്ന് നടി പറയുന്നു. മടി കാരണം പനിയാണെന്നൊക്കെ പറഞ്ഞ് മാസങ്ങളോളം സ്‌കൂളില്‍ പോകാതെ വീട്ടിലിരുന്നുണ്ട്. പത്തില്‍ ജോയിന്‍ ചെയ്യുന്ന സമയത്താണ് ഞാന്‍ സിനിമയിലേക്ക് വരുന്നത്. അതിന് മുന്‍പ് സ്‌കൂളില്‍ നിന്ന് ക്ലാസ് കട്ട് ചെയ്യാന്‍ ഞാന്‍ എന്തെങ്കിലുമൊക്കെ വഴി കണ്ടുപിടിക്കുമായിരുന്നു. ഒറ്റമോളായതുകൊണ്ട് ഞാന്‍ പറയുന്ന കൊച്ചു കൊച്ചു കളളങ്ങളൊക്കെ അച്ഛനും അമ്മയും വിശ്വസിക്കും.
സിനിമാതിരക്കുകള്‍ കാരണം എപ്പോഴും കോളേജില്‍ പോവാന്‍ പറ്റിയിരുന്നില്ലെന്നും നടി പറഞ്ഞു. ആലുവ സെന്റ് സേവ്യേഴ്‌സിലായിരുന്നു നടി ഡിഗ്രി ചെയ്തത്. സ്ഥിരമായി കോളേജില്‍ പോയില്ലെങ്കിലും പറ്റുന്ന സമയത്തെല്ലാം പോയിരുന്നു. അവിടെ യൂണിഫോമുണ്ടായിരുന്നു. കോളേജില്‍ പോകുന്ന പോലെ തോന്നില്ല. സ്‌കൂളില്‍ പോകുന്ന അതേ ഫീലാണ്. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷായിരുന്നു മെയിന്‍.
ഗ്ലാമറസായി താരപുത്രി, പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍
പല കാരണങ്ങളാല്‍ എഴുതാന്‍ കഴിയാതെ പോയ പരീക്ഷകളുണ്ടായിരുന്നു. അതൊക്കെ പിന്നീട് എഴുതി. പ്രൊഫഷനും പഠിത്തവും ഒരുമിച്ച് കൊണ്ടുപോകുകയെന്നത് അത്ര എളുപ്പമുളള കാര്യമല്ലെന്നും അഭിമുഖത്തില്‍ ഹണി റോസ് പറഞ്ഞു. അധ്യാപകരൊക്കെ കാര്യമായി പിന്തുണച്ചുകൊണ്ടാണ് തനിക്ക് കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ സാധിച്ചതെന്നും നടി പറഞ്ഞു.


Click it and Unblock the Notifications











