For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിങ്ങള്‍ക്ക് ഇവിടെ നീതികിട്ടില്ല! ഇത് കേരളമാണ്! ഇവിടെ ഇങ്ങനെയാണെന്ന് ഹണിറോസ്‌

  By Midhun
  |

  വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് ഹണിറോസ്. ചിത്രത്തില്‍ മണിക്കുട്ടന്റെ രണ്ടു നായികമാരില്‍ ഒരാളായാണ് നടി എത്തിയിരുന്നത്. തുടര്‍ന്ന് അന്യഭാഷാ ചിത്രങ്ങളിലും അഭിനയിച്ച നടി തെലുങ്ക്, തമിഴ്,കന്നഡ തുടങ്ങിയ ഭാഷകളിലും അഭിനയിച്ചിരുന്നു. വികെ പ്രകാശ് സംവിധാനം ചെയ്ത ജയസൂര്യ ചിത്രമായ ട്രിവാന്‍ഡ്രം ലോഡ്ജില്‍ ശ്രദ്ധേയ വേഷത്തിലായിരുന്നു ഹണി റോസ് അഭിനയിച്ചിരുന്നത്. ചിത്രത്തില്‍ ധ്വനി നമ്പ്യാര്‍ എന്ന എഴുത്തുകാരിയുടെ വേഷത്തിലായിരുന്നു ഹണി എത്തിയിരുന്നത്.

  honey rose

  ജയസൂര്യയ്ക്കും അനൂപ് മേനോനുമൊപ്പം തുല്ല്യപ്രാധാന്യമുളെളാരു കഥാപാത്രത്തെയായിരുന്നു ഹണി അവതരിപ്പിച്ചിരുന്നത്. ചിത്രത്തിലെ ഹണിയുടെ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രശംസകള്‍ ലഭിച്ചിരുന്നു. ഒമര്‍ ലുലു സംവിധാനം ചെയ്ത ചങ്ക്‌സ് എന്ന ചിത്രമായിരുന്നു ഹണിറോസിന്റെതായി ഒടുവില്‍ മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നു ചിത്രം. കഴിഞ്ഞ ദിവസം ഹണി ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. കോവളത്ത് നിന്ന് കാണാതായ ലാത്വിയ സ്വദേശി ലിഗയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ബന്ധപ്പെട്ട അധികാരികളെ വിമര്‍ശിച്ചാണ് ഹണി ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരിക്കുന്നത്.

  ഇതു പൊളിക്കും! സൗബിന്‍ ഷാഹിറിന്റെ അടുത്ത ചിത്രത്തില്‍ നായകനായി ഫഹദ് ഫാസില്‍

  ഫേസ്ബുക്കില്‍ പ്രചരിച്ച ഒരു പോസ്‌ററ് ഷെയര്‍ ചെയ്താണ് ഹണിറോസ് ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയത്. നമ്മുടെ പോലീസിന് നിരപരാധികളെ അടിച്ചുകൊല്ലാന്‍ മാത്രമേ സാധിക്കുകയുളളുവെന്നും കാണാതായവരെ അവരുടെ ബന്ധുക്കള്‍ കണ്ടെത്തിക്കോട്ടെ എന്ന നിലപാടാണ് പോലീസിനുളളതെന്നുമാണ് ഹണിയുടെ പോസ്റ്റില്‍ പറയുന്നത്.

  ഹണി റോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

  ദൈവത്തിന്റെ സ്വന്തം നാട് തന്നെയാണേ..

  ലിഗ വിദേശിയാണ്. അവര്‍ക്ക് മതമോ ജാതിയോ വോട്ടോ ഒന്നും തന്നെയില്ല, അവര്‍ക്ക് വേണ്ടി ഹാഷ് ടാഗുകളില്ല, ആള്‍ക്കൂട്ടമോ പ്രതിഷേധമോ ഇല്ല, രാഷ്ട്രീയ പാര്‍ട്ടിക്കാരുടെ ഹര്‍ത്താലില്ല, ചാനല്‍ ചര്‍ച്ചയില്ല. അയര്‍ലണ്ടില്‍ നിന്നും ചികിത്സക്കായി കേരളത്തിലെത്തിയതാണ് ലിഗയും ഭര്‍ത്താവും അനിയത്തിയും. പക്ഷേ ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശ്വസിച്ച് എത്തിയ അവര്‍ക്ക് തെറ്റി. ഒരു മാസം മുമ്പാണ് ലിഗയെ കാണാതായായെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ കണ്ടത്. ദാ ഒരു മാസത്തിന് ഇപ്പുറം അവരുടെ മൃതദേഹം ശിരസ്സറ്റ നിലയില്‍ കണ്ടെത്തിയിരിക്കുന്നു. അന്ന് ലിഗയെ കാണാനില്ല എന്ന് പോസ്റ്റര്‍ ലിഗയുടെ ഭര്‍ത്താവ് നാട് മുഴുവനും ഒട്ടിക്കുന്ന വീഡിയോയൊക്കെ എല്ലാരുടെയും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാവാം. ഭര്‍ത്താവ് ആന്‍ഡ്രൂ ജോര്‍ദാനും ഇലീസുനും അവളെ കണ്ടെത്താം എന്ന പ്രതീക്ഷയിലായിരുന്നു ഇന്നലെ വരെ. ആ പ്രതീക്ഷയാണ് ഇന്നലെ അവസാനിച്ചത്.

  നമ്മുടെ പൊലീസിന് നിരപരാധികളെ സ്റ്റേഷനില്‍ അടിച്ചു കൊല്ലാന്‍ മാത്രമേ സാധിക്കു. കാണാതായവരെ അവരുടെ ബന്ധുക്കള്‍ കണ്ടത്തെട്ടെ.കേസുമായി ബന്ധപ്പെട്ട സാമൂഹിക പ്രവര്‍ത്തക അശ്വതി ജ്വാല പോലീസ് സ്റ്റേഷനില്‍ പരാതിയുമായി പോയപ്പോള്‍ പോലീസ്‌കാര്‍ പറഞ്ഞ മറുപടി വിചിത്രമാണ്. 'നിങ്ങള്‍ വിചാരിക്കും പോലെ ഈ നാട്ടില്‍ വില്ലന്മാരോ അധോലോകമോ ഒന്നുമില്ല'. വാരാപ്പുഴ പിന്നെ ഈ നാട്ടില്‍ അല്ലാത്തോണ്ട് പിന്നെ കുഴപ്പമില്ല. ദൈവത്തിന്റെ സ്വന്തം നാട് കൊടുത്ത വിധിയുമായി അവളും അവളുടെ പ്രിയപ്പെട്ടവരും തിരികെ പോകട്ടെ.. നിങ്ങള്‍ക്ക് ഇവിടെ നീതി കിട്ടില്ല. അവിടെയുള്ളവരോട് പറയൂ..

  ഇത് കേരളമാണ്.. ഇത് ഇന്ത്യയാണ്.. ഇവിടെ ഇങ്ങനെയാണ്..!

  ഈ മാസം ബ്ലോഗെഴുത്തില്ലെന്ന് ലാലേട്ടന്‍! എഴുതിയാലും കുടുങ്ങും എഴുതിയില്ലെങ്കിലും കുടുങ്ങും

  പൂരപ്പാട്ടുമായി സുരാജിന്റെ'സവാരി'യെത്തുന്നു! വീഡിയോ പുറത്ത്! കാണൂ

  English summary
  actress honey rose's facebook post
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X