ദാവണിയില്‍ ഹണി റോസിന്റെ പുതിയ ചിത്രങ്ങള്‍, വൈറലായി ഫോട്ടോഷൂട്ട്
നായികാ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് നടി ഹണി റോസ്. വിനയന്‍ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ മോളിവുഡിലെത്തിയ താരം തുടര്‍ന്നും ശ്രദ്ധേയ സിനിമകളില്‍ അഭിനയിച്ചിരുന്നു. അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ റോളുകളിലും ഹണി റോസ് തിളങ്ങി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും അഭിനയിച്ച താരമാണ് നടി. ഈ വര്‍ഷമാദ്യം മോഹന്‍ലാലിനൊപ്പം അഭിനയിച്ച ബിഗ് ബ്രദറാണ് ഹണി റോസിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

അതേസമയം സിനിമകള്‍ക്കൊപ്പം തന്നെ സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുണ്ട് താരം. തന്റെ എറ്റവും പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം നടി എത്താറുണ്ട്. ഹണി റോസിന്റെതായി വന്ന പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇത്തവണ ദാവണി ധരിച്ചുളള നടിയുടെ മനോഹര ചിത്രങ്ങളാണ് വെെറലായിരിക്കുന്നത്. മനു മുളന്തുരുത്തിയാണ് ഈ ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്.
ട്രെഡീഷണല്‍ ലുക്കിലുളള നടിയുടെ എറ്റവും പുതിയ ചിത്രങ്ങള്‍ക്ക് മികച്ച അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. അഭിനയത്തിനൊപ്പം ഇപ്പോള്‍ സംരഭക കൂടിയാണ് ഹണി റോസ്. രാമച്ചം കൊണ്ട് നിര്‍മ്മിക്കുന്ന ആയൂര്‍വേദിക് സ്‌ക്രബര്‍ ഹണിറോസ് എന്ന ബ്രാന്‍ഡിന്റെ ഉടമയാണ് നടി. വിവിധ ഭാഷകളിലായി ഇരുപത്തഞ്ചിലധികം സിനിമകളിലാണ് ഹണി റോസ് അഭിനയിച്ചത്. സെലക്ടീവായി മാത്രം സിനിമകള്‍ ചെയ്യുന്ന താരം കഴിഞ്ഞ വര്‍ഷം ഇട്ടിമാണി മേഡ് ഇന്‍ ചൈന എന്ന മോഹന്‍ലാല്‍ ചിത്രത്തിലും അഭിനയിച്ചിരുന്നു.
Recommended Video
മലയാളത്തില്‍ മോഹന്‍ലാലിന് പുറമെ മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ്, ജയസൂര്യ തുടങ്ങിയ സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും അഭിനയിച്ച നടിയാണ് ഹണി റോസ്. മമ്മൂക്കയ്‌ക്കൊപ്പം ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിലാണ് നടി എത്തിയത്. സുരേഷ് ഗോപിക്കൊപ്പം മൈ ഗോഡ്, ജയറാമിനൊപ്പം സര്‍ സിപി, ദിലീപിനൊപ്പം റിംഗ് മാസ്റ്റര്‍ തുടങ്ങിയ സിനിമകളിലും നടി അഭിനയിച്ചു. ജയസൂര്യക്കൊപ്പം ട്രിവാന്‍ഡ്രം ലോഡ്ജ്, താങ്ക്യൂ തുടങ്ങിയ സിനിമകളിലും ഹണി റോസ് എത്തിയിരുന്നു. തമിഴില്‍ മുതല്‍ കനവേ, സിംഗപ്പുലി എന്നീ സിനിമകളിലാണ് നടി അഭിനയിച്ചത്. കൂടാതെ കന്നഡത്തിലും തെലുങ്കിലുമായി രണ്ട് സിനിമകളിലും നായികയായി ഹണി റോസ് എത്തി.


Click it and Unblock the Notifications