ഹണി റോസിന്റെ ചില ക്രിസ്തുമസ് സ്വപ്‌നങ്ങള്‍
ഇടയ്ക്ക് പഠനത്തിന് വേണ്ടി ചെറിയ ഒരു ഇടവേളയെടുത്തെങ്കിലും ഹണി റോസ് വീണ്ടും സിനിമയില്‍ സജീവമായിരിക്കുകയാണ്. എല്ലാവര്‍ഷത്തെയും പോലെ ഇത്തവണയും ക്രിസ്തുമസ് വീട്ടുകാര്‍ക്കൊപ്പം ആഘോഷിക്കണമെന്ന് ആഗ്രഹമുണ്ട്. നടക്കുന്ന മട്ടില്ലെന്നാണ് ഹണി റോസ് പറയുന്നത്.
ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
കഴിഞ്ഞ പ്രാവശ്യവും ക്രിസ്തുമസ് വീട്ടുകാര്‍ക്കൊപ്പം ആഘോഷിക്കാന്‍ കഴിഞ്ഞില്ല. അപ്പോള്‍ 'റിങ്മാസ്റ്ററി'ന്റെ സെറ്റിലായിരുന്നു. ഇത്തവണ സര്‍ സിപിയുടെ സെറ്റിലും. സര്‍ സിപിയുടെ ചിത്രീകരണം കോട്ടയത്തും പരിസരത്തുമായി നടന്നുകൊണ്ടിരിക്കുകയാണ്.

എല്ലാവരെയും പോലെ ക്രിസ്തുമസ് വീട്ടില്‍ ആഘോഷിക്കാന്‍ കഴിയുന്നത് വലിയ ഭാഗ്യം തന്നെയാണെന്നാണ് ഹണി പറയുന്നത്. വീട്ടിലായിരുന്നെങ്കില്‍ പള്ളിയില്‍ പോകാനും പുല്‍ക്കൂടൊരുക്കാനുമൊക്കെ പ്ലാനുണ്ടായിരുന്നത്രെ.
ക്രിസ്തുമസ് ബത്‌ലേഹേമില്‍ ആഘോഷിക്കുക എന്നത് തന്റെ ഒരു സ്വപ്‌നമാണെന്ന് ഹണി പറയുന്നു. പക്ഷെ ഇതുവരെ പോകാന്‍ കഴിഞ്ഞിട്ടില്ല. അതുപോലെ ആഗ്രഹമുള്ള മറ്റൊരു സ്ഥലമാണ് അന്റാര്‍ട്ടിക്ക പോലുള്ള മഞ്ഞ് വീണുകിടക്കുന്ന സ്ഥലങ്ങള്‍. അവിടെ പോയി മഞ്ഞില്‍ ക്രിസ്തുമസ് ആഘോഷിക്കാനും ഹണിയ്ക്ക് കൊതിയുണ്ടത്രെ.
അടുത്ത ആഗ്രഹം ഭക്ഷണത്തിനോടാണ്. പാചകവും ഭക്ഷണവുമൊക്കെ ഇഷ്ടമുള്ള ഹണി ക്രിസ്തുമസ്സായാല്‍ കേക്ക് അടക്കമുള്ള എല്ലാം വീട്ടില്‍ ഉണ്ടാക്കും. മധുരം ഇഷ്ടമാണ്. പക്ഷെ തടിച്ചിയാകുമോ എന്ന ഭയം കൊണ്ട് അതും കഴിക്കാന്‍ കഴിയാറില്ല.
സര്‍ സിപിയ്‌ക്കൊപ്പം 'മൈ ഗോഡ്' എന്ന ചിത്രവും ഹണി ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. യൂ ടൂ ബ്രൂട്ടസ്, കുന്തക്കാരന്‍ എന്നീ ചിത്രങ്ങളാണ് അടുത്ത വര്‍ഷം ആദ്യം ചെയ്യാന്‍ പോകുന്നത്.


Click it and Unblock the Notifications











