»   » അമിതാബ് ബച്ചനെ പോലെ മമ്മൂട്ടിയും, പേടി തോന്നിയെന്ന് വൈറ്റിലെ നായിക

അമിതാബ് ബച്ചനെ പോലെ മമ്മൂട്ടിയും, പേടി തോന്നിയെന്ന് വൈറ്റിലെ നായിക

Posted By:
Subscribe to Filmibeat Malayalam

രണ്ട് അന്യഭാഷക്കാരികളാണ് തുടര്‍ച്ചയായി മമ്മൂട്ടിയുടെ നായിക വേഷം അവതരിപ്പിക്കുന്നത്. വരലക്ഷ്മിയും ഹുമ ഖുറേഷിയും. നിതിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്ത കസബ എന്ന ചിത്രത്തില്‍ തമിഴ് നടി വരലക്ഷ്മി ശരത് കുമാറായിരുന്നു നായിക. ഇപ്പോഴിതാ റിലീസ് കാത്തിരിക്കുന്ന വൈറ്റിലെ നായിക ബോളിവുഡ് താരം ഹുമ ഖുറേഷിയും.

കസബയുടെ സെറ്റില്‍ വച്ച് ആദ്യമായി മമ്മൂട്ടിയെ കണ്ടപ്പോഴുണ്ടായ അനുഭവം വരലക്ഷ്മി പങ്കു വച്ചിരുന്നു. മമ്മൂക്കയെ കണ്ട് പേടിച്ച് ഛര്‍ദ്ദിക്കാന്‍ വന്നതുമൊക്കെ നടി പറഞ്ഞിരുന്നു. വൈറ്റിലെ നായിക ഹുമ ഖുറേഷിക്കും ഇത്തരത്തിലുള്ള അനുഭവമുണ്ടായത്രേ. തുടര്‍ന്ന് വായിക്കൂ.. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഹുമ ഖുറേഷി പങ്കു വച്ചത്.


അമിതാബ് ബച്ചനെ പോലെ മമ്മൂട്ടിയും, പേടി തോന്നിയെന്ന് വൈറ്റിലെ നായിക

ബോളിവുഡ് നടി ഹുമാ ഖുറേഷിയുടെ ആദ്യ മലയാള ചിത്രമാണ് മമ്മൂട്ടി നായകനാകുന്ന വൈറ്റ്. നടി ഖുശ്ബുവാണത്രേ ചിത്രത്തിലേക്ക് ഹുമ ഖുറേഷിയെ സജസ്റ്റ് ചെയ്തത്.


അമിതാബ് ബച്ചനെ പോലെ മമ്മൂട്ടിയും, പേടി തോന്നിയെന്ന് വൈറ്റിലെ നായിക

തുടക്കത്തില്‍ ഭാഷ ഒരു പ്രശ്‌നമായി തോന്നിയെങ്കിലും മമ്മൂട്ടിയെ പോലൊരു നടന്റെ കൂടെ അഭിനയിക്കാനുള്ള അവസരം തനിക്ക് വേണ്ടന്ന് വയ്ക്കാന്‍ കഴിഞ്ഞില്ലന്ന് ഹുമ ഖുറേഷി പറയുന്നു.


അമിതാബ് ബച്ചനെ പോലെ മമ്മൂട്ടിയും, പേടി തോന്നിയെന്ന് വൈറ്റിലെ നായിക

നോര്‍ത്ത് ഇന്ത്യന്‍സ് അമിതാബ് ബച്ചനെ കാണുന്നത് പോലെയല്ലെ ഇവിടെയുള്ളവര്‍ മമ്മൂട്ടിയെ കാണുന്നത്. അതുക്കൊണ്ട് തന്നെ സൂപ്പര്‍സ്റ്റാറിന്റെ കൂടെ അഭിനയിക്കുമ്പോള്‍ മോശമാകരുതല്ലോ. അതിന്റെ ഒരു ടെന്‍ഷനുണ്ടായിരുന്നുവെന്ന് നടി പറയുന്നു.


അമിതാബ് ബച്ചനെ പോലെ മമ്മൂട്ടിയും, പേടി തോന്നിയെന്ന് വൈറ്റിലെ നായിക

ഒരുപാട് കഷ്ടപ്പെട്ട് അവസാനം മലയാളം പഠിച്ചുവെന്നും നടി പറയുന്നു.


English summary
Actress Huma Qureshi about Mammootty.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam