മണിച്ചേട്ടന്‍ സെറ്റിലുണ്ടെങ്കില്‍ ഉത്സവമായിരുന്നു! മരണ വാര്‍ത്ത കേട്ടപ്പോള്‍ ഞെട്ടിയെന്ന് ഇന്ദ്രജ
അനശ്വര നടന്‍ കലാഭവന്‍ മണിയുടെ മരണവാര്‍ത്ത വലിയ ഞെട്ടലോടെയാണ് എല്ലാവരും അറിഞ്ഞിരുന്നത്. അപ്രീതിക്ഷിതമായി സംഭവിച്ച നടന്റെ വിയോഗം ആരാധകരെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരുന്നു. മലയാളികളെ പോലെ തെന്നിന്ത്യയിലെ മറ്റു ഭാഷക്കാരും ഏറെ ഇഷ്ടപ്പെട്ടിരുന്ന താരം കൂടിയായിരുന്നു കലാഭവന്‍ മണി.

2016ലായിരുന്നു നടന്‍ നമ്മെ വിട്ടുപിരിഞ്ഞത്. കലാഭവന്‍ മണിക്കൊപ്പം നിരവധി സിനിമകളില്‍ ഒന്നിച്ചഭിനയിച്ച താരമാണ് ഇന്ദ്രജ. അടുത്തിടെ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കലാഭവന്‍ മണിയെക്കുറിച്ച് നടി പറഞ്ഞ കാര്യങ്ങള്‍ വൈറലായി മാറിയിരുന്നു.

മലയാളത്തില്‍ തനിക്ക് എറ്റവും അടുപ്പം ഉണ്ടായിരുന്ന നടന്‍ കലാഭവന്‍ മണി ആയിരുന്നുവെന്നും അദ്ദേഹത്തിന്റെ മരണവാര്‍ത്ത ഞെട്ടലോടെയാണ് കേട്ടതെന്നും നടി പറയുന്നു. ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല ആ മരണമെന്നും ഇന്ദ്രജ പറയുന്നു. "മലയാള സിനിമയില്‍ അടുപ്പം തോന്നിയത് മണിച്ചേട്ടനോടായിരുന്നു. സെറ്റില്‍ മണിച്ചേട്ടന്‍ എത്തിയാല്‍ ആകെ ഉല്‍സവമായിരുന്നു.

ചില കഥകള്‍ കേള്‍ക്കുമ്പോള്‍ അതില്‍ അഭിനയിക്കണോ എന്ന് സംശയം തോന്നും. അപ്പോള്‍ മണിച്ചേട്ടനെ വിളിക്കാറുണ്ടായിരുന്നു. കിട്ടുന്ന ഉത്തരം കൃത്യമായിരുന്നു. മലയാളത്തില്‍ ഇന്ദ്രജ തന്നെ ഡബ്ബ് ചെയ്യാന്‍ ശ്രമിക്കണമെന്ന് ഇടയ്ക്ക് അദ്ദേഹം പറഞ്ഞു തന്നു.

എന്നാല്‍ സിനിമയില്‍ നിന്നും ഞാന്‍ മാറി നിന്നതോടെ ആ അടുപ്പം കുറയുകായിരുന്നു. ഇന്നത്തെ പോലെ മൊബൈലും വാട്‌സ്ആപ്പും ഒന്നും ഇല്ലല്ലോ. നമ്പറുകള്‍ മാറി. അതോടെ ആരുമായും സൗഹൃദം ഇല്ലാതായി ഞാന്‍ എന്നിലേക്ക് തന്നെ ഒതുങ്ങി. വര്‍ഷങ്ങള്‍ കഴിഞ്ഞ് പാപനാശം എന്ന സിനിമയിലാണ് ഞാന്‍ മണിച്ചേട്ടനെ വീണ്ടും കാണുന്നത്. ഇന്ദ്രജ പറയുന്നു.

അതില്‍ അദ്ദേഹം ഒരുപാട് ക്ഷീണിച്ചതു പോലെ തോന്നി. വിശേഷങ്ങളറിയാന്‍ വിളിക്കണമെന്നുണ്ടായിരുന്നു. അതും നടന്നില്ല. പിന്നീടാണ് ആരോ ആര്‍ ഐപി എന്നെഴുതിയ മണിച്ചേട്ടന്റെ ഫോട്ടോ അയച്ചുതന്നത്. ഞെട്ടിപ്പോയി ഞാന്‍, പിന്നെ ചാനലിലെ വാര്‍ത്ത കണ്ടു. ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. ആ മരണം. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കലാഭവന്‍ മണിയെക്കുറിച്ച് ഇന്ദ്രജ പറഞ്ഞു.

കലാഭവന്‍ മണിക്കൊപ്പം നിരവധി സിനിമകളില്‍ നടി മലയാളത്തില്‍ അഭിനയിച്ചിരുന്നു. ഇവര്‍ ഒരുമിച്ചെത്തിയ ഇന്‍ഡിപെന്‍ഡന്‍സ്,ലോകനാഥന്‍ ഐഎഎസ്, ബെന്‍ ജോണ്‍സണ്‍ തുടങ്ങിയ സിനിമകള്‍ തിയ്യേറ്ററുകളില്‍ ഹിറ്റായി മാറിയിരുന്നു. 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നടി വീണ്ടും മലയാളത്തില്‍ തിരിച്ചെത്തുന്നത്. 12 സി എന്ന പേരിട്ട പുതിയ സിനിമയിലൂടെയാണ് നടിയുടെ മലയാളത്തിലേക്കുളള തിരിച്ചുവരവ്


Click it and Unblock the Notifications











