അഭിനയത്തിനിടെ നടന്‍ തല്ലി, നടി ആശുപത്രിയില്‍
കളി കാര്യമാകുക എന്നൊക്കെ പറയുന്നത് ഇതാണ്. അഭിനയം അഭിനമായില്ലെങ്കില്‍ ഇങ്ങനെയിരിക്കും. സിനിമയില്‍ നായികയെ വില്ലനിടിക്കുന്നതും രക്ഷകനായി നായകനെത്തുന്നതുമൊല്ലാം ഒത്തിരി ചിത്രങ്ങളില്‍ നമ്മള്‍ കണ്ടിട്ടുള്ളതാണ്. എന്നാല്‍ അതെല്ലാം അഭിനയം മാത്രമാണ്. ഈ അടിയെങ്ങാന്‍ ഒറിജിനലയാല്‍ ആള് കായും എന്നകാര്യത്തില്‍ സംശയമില്ല.
എന്നാല്‍ സിനിമയിലെ ഒരു രംഗം യഥാര്‍ത്ഥമായ അടിയായിപ്പോയി. കങ്കാരു എന്ന തമിഴ് സിനിമയുടെ ഷൂട്ടിങ് സെറ്റില്‍വച്ചാണ് സംഭവം. നായികയെ സഹോദരന്‍ അടിക്കുന്ന രംഗമാണ് ചിത്രീകരിക്കുന്നത്. സഹോദരന്‍ അടിച്ച അടി ഒറിജിനായിപ്പോയി. നടി ബോധകെട്ടു വീഴുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്യുകയായിരുന്നു.

നടി പ്രിയങ്കയ്ക്കാണ് തല്ലു കൊണ്ടത്. തല്ലിയതോ സംവിധായകന്‍ കലന്‍ജിയവും. ചിത്രത്തില്‍ പ്രിയങ്കയുടെ സഹോദരനായിട്ടാണ് കലന്‍ജിയം അഭിനയിക്കുന്നത്. സാമിയാണ് ചിത്രത്തിന്റെ സംവിധായകന്‍.
നേരത്തെ നടി അഞ്ജലിയുടെ വിഷയത്തില്‍ വിവാദത്തില്‍പ്പെട്ട സംവിധായകനാണ് കലന്‍ജിയം. തന്റെ സിനിമ പാതിയില്‍ നിര്‍ത്തിയാണ് അഞ്ജലി മറ്റു സിനിമയില്‍ അഭിനയിക്കുന്നത് എന്ന പരാതിയുമായി കലന്‍ജിയം രംഗത്ത് വന്നിരുന്നു.


Click it and Unblock the Notifications