ലാലേട്ടനെ പോലെ മസില്‍ കാണിക്കാനില്ല! ഇഷ തല്‍വാര്‍ തറ തുടച്ച് ഫിറ്റ്‌നസ് ക്യാംപെയിനില്‍ പങ്കാളിയായി!!
ഒരാഴ്ച മുന്‍പ് കായികമന്ത്രി രാജ്യവര്‍ധന്‍ റാത്തോഡ് ആയിരുന്നു 'HumFitIndiaFit' എന്ന ചലഞ്ച് ക്യാംപെയ്‌നുമായി എത്തിയത്. ഒളിമ്പിക് വെള്ളി മെഡല്‍ ജേതാവ് കൂടിയായ മന്ത്രി രാജ്യവര്‍ധന്‍ റാത്തോഡ് ട്വിറ്ററിലൂടെ ഫിറ്റ്‌നസ് ചലഞ്ചിന് തുടക്കം കുറിച്ചത്. 20 പുഷ് അപ്പുകള്‍ ചെയ്തായിരുന്നു അദ്ദേഹം ഫിറ്റ്‌നസ് ചലഞ്ച് ആരംഭിച്ചത്.

കോലി, ഹൃത്വിക് റോഷന്‍, സൈന നെഹ്‌വാള്‍, മോഹന്‍ലാല്‍ എന്നിവരെ വെല്ലുവിളിച്ചായിരുന്നു മന്ത്രിയുടെ ട്വീറ്റ്. മന്ത്രിയുടെ ചലഞ്ച് ഏറ്റെടുത്ത സൈനയും ഹൃത്വികും ഫിറ്റ്‌നസ് വീഡിയോ പങ്കുവെച്ചിരുന്നു. മോഹന്‍ലാല്‍ ജിമ്മില്‍ നിന്നുമുള്ള ചിത്രവും പങ്കുവെച്ചിരുന്നു. ഇവര്‍ മാത്രമല്ല ദുല്‍ഖര്‍ സല്‍മാന്‍, അഖില്‍ അക്കിനേനി തുടങ്ങി ക്യാംപെയിന്റെ ഭാഗമായി ഇന്ത്യയിലെ പ്രമുഖ താരങ്ങളെല്ലാം രംഗത്തെത്തി.
ജിമ്മന്മാരായ താരങ്ങളെയാണ് പലരും വെല്ലുവിളിച്ചത്. എന്നാല്‍ നടിമാരെ ഒന്നും വെല്ലുവിളിക്കാത്തതില്‍ പ്രതിഷേധിച്ച് തട്ടത്തിന്‍ മറയത്തിലെ സുന്ദരിയും എത്തിയിരിക്കുകയാണ്. തന്നെ ആരും ചലഞ്ച് ചെയ്തില്ലെങ്കിലും താനും ക്യാംപെയിന്റെ ഭാഗമാവുന്നതായി പറഞ്ഞ് നടി ഇഷ തല്‍വാറും എത്തിയിരിക്കുകയാണ്. എല്ലാവരും ഫിറ്റ്‌നസ് വീഡിയോസ് അയച്ചിരിക്കുന്നതെങ്കില്‍ ഇഷ വീട്ടിലെ തറ തുടച്ച് കൊണ്ടാണ് ക്യാംപെയിന്റെ ഭാഗമായിരിക്കുന്നത്.

ഇനിയിപ്പോ ആരെയെങ്കിലും കളിയാക്കിയതാണോ എന്ന് തോന്നതിരിക്കാന്‍ സീരിയസ് ആയി പറഞ്ഞതാണെന്നും വീട്ടില്‍ നിന്നും ഇതൊരു ട്രെിയനിംഗ് ആണെന്നുമെല്ലാം നടി ഹാഷ് ടാഗ് ഇട്ട് പറഞ്ഞിരിക്കുകയാണ്.


Click it and Unblock the Notifications