ഫഹദ് ഫാസിലിനും ബ്രഹ്മാണ്ഡ ചിത്രമുണ്ട്! ഒപ്പം അഭിനയിക്കാന്‍ പഴയകാല നടി ജലജയും, ജലജയുടെ തിരിച്ച് വരവ്

അഭിനയം കൊണ്ട് വിസ്മയിപ്പിച്ച ഒത്തിരിയധികം താരങ്ങളാണ് മലയാള സിനിമയ്ക്കുള്ളത്. എന്നാല്‍ ഒരുകാലത്ത് മലയാളത്തിന്റെ മുന്‍നിര നായികമാരായി തിളങ്ങി നിന്നവരെല്ലാം വിവാഹത്തോടെ സിനിമ ഉപേക്ഷിച്ച് പോയിരുന്നു. പലരും വിദേശത്തോ സ്വദേശത്തോ കുടുംബത്തോടെ സന്തോഷത്തോടെ കഴിയുകയാണ്. കുടുംബം കുട്ടികള്‍ എന്നിങ്ങനെയുള്ള ഉത്തരവാദിത്വം വന്നതോടെയാണ് സിനിമയെ മാറ്റി നിര്‍ത്തിയത്.

എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം പല നായികമാരും സിനിമയിലേക്കുള്ള തിരിച്ച് വരവിന്റെ പാതയിലാണ്. മഞ്ജു വാര്യര്‍, സംവൃത സുനില്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ശാന്തികൃഷ്ണ, മാതു, സലീമ എന്നിവരെല്ലാം സിനിമയില്‍ സജീവമായി തുടങ്ങി. അക്കൂട്ടത്തില്‍ നടി ജലജ കൂടി ഉണ്ടാവും. ഫഹദ് ഫാസിലിന്റെ സിനിമയിലൂടെയാണ് ജലജയുടെ മലയാളത്തിലേക്കുള്ള മടങ്ങി വരവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

 ജലജ തിരിച്ച് വരുന്നു

തമ്പ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്കെത്തിയ നടിയാണ് ജലജ. 1978 ല്‍ ജി അരവിന്ദന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നിത്. ശാലീന സൗന്ദര്യമായിരുന്നു ജലജയുടെ പ്രത്യേകത. മലയാളത്തില്‍ ഒട്ടനവധി ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ജലജയ്ക്ക് ഭാഗ്യമുണ്ടായി. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത വേനല്‍ എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് 1981 ലെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ഫിലിംഫെയര്‍ പുരസ്‌കാരവും ജലജയ്ക്ക് ലഭിച്ചിരുന്നു.

ജലജ തിരിച്ച് വരുന്നു

1978 മതുല്‍ 1992 വരെയായിരുന്നു ജലജ സിനിമയില്‍ അഭിനയിച്ചത്. 1993 സെപ്റ്റംബര്‍ 3 നായിരുന്നു പ്രശാന്ത് നായരെ ജലജ വിവാഹം കഴിക്കുന്നത്. ഇന്നലെ ജലജയുടെ 26-ാം വിവാഹ വാര്‍ഷികമായിരുന്നു. വിവാഹശേഷം ജലജ ബെഹറിനില്‍ സ്ഥിരതാമസമാക്കുകയായിരുന്നു. സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തിലെത്തിയ സ്‌നേഹ സാഗരം എന്ന ചിത്രത്തിലായിരുന്നു ജലജ അവസാനമായി അഭിനയിച്ചത്. പിന്നീട് സിനിമയിലേക്ക് തിരികെ വന്നെങ്കിലും അത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി അംഗമായിട്ടായിരുന്നു.

ജലജ തിരിച്ച് വരുന്നു

26 വര്‍ഷങ്ങള്‍ക്ക് ശേഷം ജലജയും സിനിമയിലേക്കുള്ള തിരിച്ച് വരവിന്റെ പാതയിലാണ്. പ്രശസ്ത എഡിറ്റര്‍ സംജിത്ത് മുഹമ്മദ് ആദ്യമായി സംവിധാനം ചെയ്യുന്ന താലനാരിഴ എന്ന ചിത്രത്തിലൂടെയാണ് ജലജയുടെ തിരിച്ച് വരവ്. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദിലീപ് കുര്യനാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പോക്കറ്റ് സ്‌ക്വയര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുജിത് സുജിത് സുരേന്ദ്രനാണ് നിര്‍മാണം. അന്ന രേഷ്മ രാജന്‍, മണിയന്‍പിള്ള രാജു, ഡോ.ഷാജു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രീകരണം ആരംഭിച്ചെങ്കിലും ഈ സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ല.

 ജലജ തിരിച്ച് വരുന്നു

ഇപ്പോഴിതാ ജലജ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന വലിയൊരു ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. ടേക്ക് ഓഫിന് ശേഷം മഹേഷ് നാരയണന്‍ സംവിധാനം ചെയ്യുന്ന മാലിക് എന്ന ചിത്രത്തിലാണ് ജലജയും അഭിനയിക്കുന്നത്. ഫഹദ് ഫാസില്‍ നായകനായിട്ടെത്തുന്ന സിനിമ 25 കോടിയോളം മുതല്‍ മുടക്കിലാണ് നിര്‍മ്മിക്കുന്നത്. ബിജു മേനോന്‍, വിനയ് ഫോര്‍ട്ട്, ദിലീഷ് പോത്തന്‍, അപ്പാനി ശരത്, നിമിഷ സജയന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. ഇവര്‍ക്കൊപ്പമാണ് ജലജയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X