നടി ജയഭാരതിയുടെ മകന്‍ വിവാഹിതനായി! കൃഷിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മമ്മൂട്ടിയും സുരേഷ് ഗോപിയും
നടി കാര്‍ത്തികയുടെ മകന്‍, മണിയന്‍പിള്ള രാജുവിന്റെ മകന്‍, ഭാഗ്യലക്ഷ്മിയുടെ മകന്‍ എന്നിങ്ങനെ 2020 ന്റെ തുടക്കത്തില്‍ ഒത്തിരി താരപുത്രന്മാരായിരുന്നു വിവാഹം കഴിച്ചിരിക്കുന്നത്. വീണ്ടുമൊരു താരപുത്ര വിവാഹം കൂടി നടന്നിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്ന ചിത്രങ്ങളിലൂടെയാണ് ഈ കല്യാണക്കാര്യം പുറംലോകം അറിയുന്നത്.
നടി ജയഭാരതിയുടെയും പരേതനായ നടന്‍ സത്താറിന്റെയും മകന്‍ ഉണ്ണികൃഷ്ണന്‍ സത്താര്‍ ആണ് ഇന്ന് വിവാഹിതനായിരിക്കുന്നത്. താരപുത്ര വിവാഹത്തില്‍ പങ്കെടുക്കാന്‍ സിനിമാ ലോകത്ത് നിന്നും മമ്മൂട്ടിയും സുരേഷ് ഗോപിയുമടക്കം വമ്പന്‍ താരങ്ങളാണ് വന്നിരിക്കുന്നത്. വിവാഹത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ ഇങ്ങനെ...
ഫോട്ടോ കടപ്പാട്: ട്വിറ്റർ

നടി ജയഭാരതിയുടെയും പരേതനായ നടന്‍ സത്താറിന്റെയും മകന്‍ ഉണ്ണികൃഷ്ണന്‍ സത്താര്‍ മലയാള പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്. ചെന്നൈയില്‍ വെച്ചായിരുന്നു താരവിവാഹം നടന്നത്. സോനാലി നബീല്‍ ആണ് വധു. കേരള ഹിന്ദു ആചാര പ്രകാരമുള്ള വിവാഹമായിരുന്നു. വധു വരന്മാര്‍ കസവ് സാരിയും മുണ്ടും ഷര്‍ട്ടുമടക്കം കേരള തനിമയുള്ള വസ്ത്രങ്ങളായിരുന്നു വിവാഹത്തിന് വേണ്ടി തിരഞ്ഞെടുത്തത്. വിവാഹത്തിന് പിന്നാലെ സമൂഹ മാധ്യമങ്ങളിലൂടെ ചിത്രങ്ങളെല്ലാം പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്.

മകന്റെ വിവാഹത്തിന് നടി ജയഭാരതിയും തിളങ്ങി. സെറ്റ് മുണ്ടും ആഭരണങ്ങളും അണിഞ്ഞാണ് മകന്റെ വിവാഹത്തിന് ജയഭാരതി എത്തിയത്. മാത്രമല്ല വിവാഹത്തിന് പങ്കെടുക്കാനെത്തിയ താരങ്ങളെ സ്വീകരിക്കുകയും അവര്‍ക്കൊപ്പം ഫോട്ടോ എടുക്കുകയുമൊക്കെ ചെയ്തിരുന്നു. വിവാഹം ചെന്നൈയില്‍ ആയിരുന്നെങ്കിലും മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നുമുള്ള താരങ്ങളുടെ സാന്നിധ്യവും ശ്രദ്ധേയമായി. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി ഇന്ന് വൈകുന്നേരം ചെന്നൈയിലെ സ്വകാര്യ ഹോട്ടലില്‍ വിവാഹ സത്കാരം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

അതില്‍ പ്രധാനം മെഗാസ്റ്റാര്‍ മമ്മൂട്ടിയും സുരേഷ് ഗോപിയുമാണ്. ഉണ്ണികൃഷ്ണന്‍ സത്താറിനും വധുവിനും ആശംസകള്‍ അര്‍പ്പിക്കാന്‍ ഇരുവരും വിവാഹത്തിന് തന്നെ എത്തിയിരുന്നു. വധുവരന്മാര്‍ക്കൊപ്പം നിന്ന് ഫോട്ടോ എടുത്തതിന് ശേഷമാണ് പോയത്. വെള്ളമുണ്ടും ഷര്‍ട്ടും ധരിച്ച് മമ്മൂട്ടിയും കേരള സ്‌റ്റൈലിലാണ് വിവാഹത്തിനെത്തിയത്. സുരേഷ് ഗോപിയും സമാനമായ ലുക്കിലായിരുന്നു എത്തിയത്. ഇവരെ കൂടാതെ ഖുശ്ബു, സുരേഷ് കുമാര്‍, വിധുബാല, കെപിഎസി ലളിത, തുടങ്ങിയ താരങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

ഉണ്ണികൃഷ്ണന്‍ സത്താര്‍ എന്നാണ് പേരെങ്കിലും കൃഷ് ജെ സത്താര്‍ എന്ന പേരിലാണ് താരം അറിയപ്പെട്ടിരുന്നത്. മാതാപിതാക്കളുടെ പാത പിന്തുടര്‍ന്ന് സിനിമയിലെത്തിയ കൃഷ് നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മികച്ച പുതുമുഖ താരത്തിനുള്ള പുരസ്‌കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. മോഹന്‍ലാലിനൊപ്പം അഭിനയിച്ച ലേഡീസ് ആന്‍ഡ് ജെന്റിമാന്‍ എന്ന ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.


Click it and Unblock the Notifications











