വളരെ നല്ലവരാണ്, ഞാന്‍ അവരെ ബഹുമാനിക്കുന്നു, മമ്മൂക്കയെയും ലാലേട്ടനെയും കുറിച്ച് ജയപ്രദ
തെന്നിന്ത്യയിലെ മുന്‍നിര നായികയായി ഒരുകാലത്ത് തിളങ്ങിനിന്ന താരമാണ് നടി ജയപ്രദ. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി ശ്രദ്ധേയ ചിത്രങ്ങളിലാണ് നടി അഭിനയിച്ചത്. സൂപ്പര്‍താരങ്ങളുടെയെല്ലാം സിനിമകളില്‍ നായികയായി വര്‍ഷങ്ങളോളം ജയപ്രദ സജീവമായിരുന്നു. തെലുങ്ക്, ഹിന്ദി ഭാഷകളിലായിരുന്നു ജയപ്രദ കൂടുതലായി തിളങ്ങിയത്. കൂടാതെ തമിഴ്, മലയാളം, കന്നഡ, മറാത്തി, ബംഗാളി തുടങ്ങിയ ഭാഷകളിലും നടി അഭിനയിച്ചു. മൂന്നുറിലധികം സിനിമകളിലാണ് ജയപ്രദ തന്‌റെ കരിയറില്‍ അഭിനയിച്ചത്. മലയാളത്തില്‍ മമ്മൂട്ടിയുടെ നായികയായി ഇനിയും കഥ തുടരും എന്ന ചിത്രത്തിലൂടെയായിരുന്നു നടി എത്തിയത്.

പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിനൊപ്പം ദേവദൂതന്‍ എന്ന സിനിമയും ചെയ്തു. ദേവദൂതന് ശേഷം പ്രണയം എന്ന ചിത്രവും മോഹന്‍ലാല്‍-ജയപ്രദ കൂട്ടുകെട്ടില്‍ മലയാളത്തില്‍ പുറത്തിറങ്ങി. എറ്റവുമൊടുവിലായി കിണര്‍ എന്ന ചിത്രത്തിലാണ് മോളിവുഡില്‍ ജയപ്രദ അഭിനയിച്ചത്. അതേസമയം മലയാളം ഇന്‍ഡസ്ട്രിയോടുളള ഇഷ്ടം കെെരളിയുടെ ഒരഭിമുഖത്തില്‍ ജയപ്രദ തുറന്നുപറഞ്ഞിരുന്നു. ഒപ്പം മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കുറിച്ചും നടി മനസുതുറന്നു. മമ്മൂട്ടിയും മോഹന്‍ലാലും രണ്ട് പേരും വളരെ നല്ലവരാണെന്ന് നടി പറയുന്നു. ഞാന്‍ അവരെ ബഹുമാനിക്കുന്നു.
മമ്മൂട്ടി സാറിനൊപ്പം ആയിരുന്നു മലയാളത്തില്‍ എന്റെ ആദ്യത്തെ എന്‍ട്രി. ആ സമയത്ത് ഞാന്‍ വളരെ ചെറുവപ്പമായിരുന്നു. മോളിവുഡില്‍ ഒരുപാട് സിനിമകള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ മറ്റു ഭാഷകളില്‍ തിരക്കായിരുന്നതിനാല്‍ നടന്നില്ല. ദേവദുതന്‍ ചെയ്ത ശേഷം ഞാന്‍ പിന്നെ ചെയ്യുന്നത് പ്രണയമാണ്. എനിക്ക് ഇനിയും ഇവിടെ കഥാപാത്രങ്ങള്‍ ചെയ്യണമെന്നുണ്ട്. ഞാന്‍ മലയാളികളെ ഒരുപാട് ഇഷ്ടപ്പെടുന്നു. ഈ ഭാഷയെ ഇഷ്ടപ്പെടുന്നു. നടി പറഞ്ഞു. അതേസമയം മറ്റു ഭാഷകളിലും ഇനിയും വേറിട്ട കഥാപാത്രങ്ങള്‍ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും നടി പറഞ്ഞു.
ഗ്ലാമറസായി തമിഴ് താരം, നടി ശരണ്യയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം


Click it and Unblock the Notifications











