For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭൂരിഭാഗം പേരും മകൾ ചക്കിയെ നോക്കി ഇരിക്കുകയായിരുന്നു! ജയറാമിന്റെ ഹൃദയസ്പർശിയായ കത്ത്....

  |

  ബാലതാരമായി എത്തി ഇപ്പോൾ മോളിവുഡിലെ യുവതാരങ്ങളിൽ പ്രധാനിയാണ് കാളിദാസ് ജയറാം. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ഹാപ്പി സർദാർ തിയേറ്ററുകളിൽ എത്തുകയാണ് . ക്ലീൻ യൂ സർട്ടിഫിക്കാറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത് . നവംബർ 28 ന് ചിത്രം പ്രദർശനത്തിന് എത്തും. കാളിദാസിനോടൊപ്പം വൻ താരനിരയാണ് ചിത്രത്തിൽ എത്തുന്നത്.

  പ്രദർശനത്തിനായി ചിത്രം തയ്യാറെടുക്കുമ്പോൾ, ഹാപ്പി സർദാറിനെ കുറിച്ചുള്ള നടൻ ജയറാമിന്റെ കുറിപ്പ് വൈറലാവുകയാണ്. ഒരു കത്തിലൂടെയാണ് ഹാപ്പി സർദാർ കണ്ടതിനു ശേഷം സിനിമയെ കുറിച്ച് താരം തുറന്ന് എഴുതിയത്. മകന്റെ സിനിമയായതു കൊണ്ട് മാത്രമല്ല ഈ കത്തെഴുതാൻ പ്രേരിപ്പിച്ചതെന്ന് ആമുഖമായി പറഞ്ഞു കൊണ്ടാണ് താരം ചിത്രത്തിനെ കുറിച്ച് പങ്കുവെച്ചത്.

   ജയറാമിന്റെ കത്ത്

  ജയറാമിന്റെ കത്ത്

  ഒരു കത്തെഴുതാൻ പ്രേരിപ്പിച്ചത് മറ്റൊന്നുമല്ല, ഒരു സിനിമ കണ്ടു. എന്റെ മകൻ അഭിനയിച്ച സിനിമ തന്നെയാണ്. മകൻ അഭിനയിച്ച സിനിമക്ക് ശരിയ്ക്കും പറഞ്ഞാൽ ഞാൻ അല്ല അഭിപ്രായം പറയോണ്ടത്. പക്ഷെ എനിയ്ക്ക് ഈ രണ്ട് വരികൾ എഴുതാനുള്ള കാരണം എന്തെന്ന് വെച്ചാൽ , ഞാനും എന്റെ ഭാര്യയും മോളും ഒന്നിച്ചാണ് സിനിമ കണ്ടത്. എനിയ്ക്ക് ഒരുപാട് കാര്യങ്ങൾ എടുത്തു പറയാനുണ്ട് ആതുകൊണ്ടാണ്.

  ഇതിന്റെ ഓരേ കാര്യങ്ങൾ തുടക്കം തൊട്ട് പറയുകയാണെങ്കിൽ, പുതിയ രണ്ട് പേർ സംവിധാനം ചെയ്തിരിക്കുന്നു, സുദീപും സുദീപിന്റെ വൈഫ് ഗീതികയും കൂടിയിട്ടാണ്. മലയാള സിനിമയ്ക്ക് കിട്ടാൻ പോകുന്ന ഏറ്റവും മികച്ച സംവിധായകരാണിവർ. അതായത് , ഒരു പ്രിയദർശൻ ലൈനിൽ ഒരു സിനിമ എടുക്കാൻ പറ്റുന്ന രണ്ട് സംവിധായകരെ നമുക്ക് കിട്ടിയെന്നാണ്. അതാണ് എനിയ്ക്ക് ആദ്യം പറയാനുളളത്.

  നിനക്കെവിടുന്നു കിട്ടി കുട്ടി ഈ ധൈര്യം! ഫ്ളക്സ് വെച്ചയാളോട് ഒന്നേ പറയാനുള്ളെന്ന് അജു

  അതുപോലെ എടുത്തു പറയാനുള്ളത് അഭിനന്ദൻ എന്നു പറയുന്ന മികച്ച ക്യാമറമാൻ. ശരിയ്ക്കും ഒരു ഹിന്ദി സിനിമ കണ്ടിറങ്ങുമ്പോലെ ഉണ്ടായിരുന്നു തിയേറ്ററിൽ നിന്ന് ഇറങ്ങുമ്പോൾ. പിന്നെ പാട്ടുകൾ പറയേ വേണ്ട, ഗോപി സുന്ദറിനെ നമിച്ചു, റെക്കോഡിങ്ങ് ആണെങ്കിലും ബാക്കി എല്ലാം.

  ഇനി നമുക്ക് നടി നടന്മാരിലേയ്ക്ക് വരാം. കാളിദാസൻ തൊട്ട് എല്ലാവരും , കൂടെ അഭിനയിച്ച ഓരോരുത്തരും , ഷറഫ് ആയാലും ഭാസി ആയാലും ജാവദ് ജഫ്രി ആയാലും, എന്തിന് ഏറ്റവും കൂടുതൽ ഞാൻ പറയുന്നത് സിദ്ദിഖ് എന്ന മികച്ച നടനെയാണ്. ചിരിച്ചു ചിരിച്ച് ഞങ്ങൾ തിയേറ്ററുകളിൽ കുടു കുടെ ചിരിച്ചു.എന്റെ മോള് പിന്നെ ചെറിയൊരു കാര്യം മതി ചിരി തുടങ്ങാൻ, അവൾടെ ചിരി കാരണം തീയേറ്ററിലുള്ള പകുതി പേര് സ്ക്രീനിലേക്ക് അല്ല അവൾടെ മുഖത്തേക്കാണ് നോക്കികൊണ്ടിരുന്നത്.

  കറുത്ത കണ്ണടയും ഖദർ മുണ്ടും ഷർട്ടും! മുഖത്ത് ഗൗരവം, വണ്ണിൽ മമ്മൂക്ക...

  ഒരുപാട് സന്തോഷം, കുറെ കാലത്തിന് ശേഷമാണ് നല്ലൊരു ഇങ്ങനെയൊരു എന്റടെയ്നർ കാണുന്നത്. അതുകൊണ്ട് എന്റെ കുടുംബ പ്രേക്ഷകരോട് ഒരു ചെറിയ അഭ്യർഥനയുണ്ട്. ഈ സിനിമ തീർച്ചയായിട്ടും തിയേറ്ററിൽ പോയി തന്നെ കാണണം. മിസ് ചെയ്യരുത്. കാരണം ഇത്രയും കളർഫുൾ ആയിട്ടുള്ളൊരു ഇത്രയും ബിഗ് സ്‌ക്രീനിൽ കാണേണ്ടൊരു ഒരു സിനിമ തന്നെയാണ് അത്. ഒരുപാട് ഒരുപാട് ചിരിപ്പിക്കും നിങ്ങളെ. ഒരുപാട് ചിന്തിപ്പിക്കയൊന്നും ഇല്ലാട്ടോ, ചിരിപ്പിക്കും ഒരുപാട്.. എന്ന് നിങ്ങഴളുടെ സ്വന്തം ജയറം. എന്ന് പറഞ്ഞാണ് കത്ത് അവസാനിക്കുന്നത്.

  Read more about: jayaram ജയറാം
  English summary
  actress jayaram heart touch letter viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X