'അപകടം സംഭവിച്ചതറിഞ്ഞപ്പോള്‍ അന്വേഷണങ്ങളും സഹായങ്ങളുമായി മമ്മൂക്കയുണ്ടായിരുന്നു': ജയശ്രീ

By Prashant V R

ബാലതാരമായി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് ജയശ്രീ ശിവദാസ്. ഇടുക്കി ഗോള്‍ഡ്, ആക്ഷന്‍ ഹീറോ ബിജു തുടങ്ങിയ സിനിമകളിലൂടെയാണ് നടി ശ്രദ്ധിക്കപ്പെട്ടത്. അതേസമയം മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കുറിച്ച് ജയശ്രീ കുറിച്ച കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ജീവിതത്തിലെ പല ഘട്ടങ്ങളിലും ഉണ്ടായ മമ്മൂക്കയുടെ കരുതലിനെ കുറിച്ച് പറഞ്ഞതാണ് ജയശ്രീയുടെ കുറിപ്പ് വന്നിരിക്കുന്നത്.

mammootty

നടിയുടെ വാക്കുകളിലേക്ക്‌; 14 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോ-ഓഡിനേറ്റര്‍ പ്രദീഷേട്ടന്‍ കൊണ്ട് നിര്‍ത്തിയ പോത്തന്‍വാവ സിനിമയുടെ ലൊക്കേഷന്‍. ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയി അതിലെ ഗാനത്തില്‍ ഒരു മിന്നായം പോലെ എന്നെയും കാണാം. അന്ന് അത്ഭുത്തോടെയും അല്പം ഭയത്തോടെയും മമ്മൂക്കയുടെ ഓട്ടോഗ്രാഫ് വാങ്ങുവാന്‍ നോക്കി നില്‍ക്കുമ്പോള്‍ ഒരു ചോദ്യം ചോദിച്ചു. ''തൃശൂര്‍ക്കാരിയാണല്ലേ..'' അതാണു മമ്മൂക്കയുമായുള്ള ആദ്യ നിമിഷങ്ങള്‍. ഇന്നും മനസ്സില്‍ ഉണ്ട്..''

''2015 ല്‍ പ്ലസ് ടുവിനു ഫുള്‍ മാര്‍ക്ക് കിട്ടിയ സന്തോഷത്തില്‍ ഇരിക്കുന്ന സമയം ഇരട്ടി മധുരമായ് മമ്മൂക്ക നല്‍കിയ നിമിഷങ്ങള്‍. 'അമ്മ' മീറ്റിങ്ങിനിടയില്‍ തോളില്‍ കൈയിട്ടു ഒരു രക്ഷിതാവിനെന്ന പോല്‍ പറഞ്ഞു 'ഇത്രയും മാര്‍ക്ക് ഒക്കെ വാങ്ങിച്ചതു കൊണ്ട് പ്രത്യേകിച്ച് പറയണമെന്നില്ല എന്നാലും പറയാ..
പഠിപ്പ് ഒരിക്കലും വിടരുത്. ഇനിയും നന്നായി പഠിക്കണം..'എന്നും എന്നും ഞാന്‍ നിധി പോലെ മനസ്സില്‍ കൊണ്ടു നടക്കുന്ന കണ്ണുനിറച്ച നിമിഷങ്ങള്‍.

കഴിഞ്ഞ വര്‍ഷം ഒരു അപകടം സംഭവിച്ചതറിഞ്ഞപ്പോള്‍ അന്വേഷണങ്ങളും സഹായങ്ങളുമായി അന്നും മമ്മൂക്കയുണ്ടായിരുന്നു. സിനിമയുടെ ഭാഗമായി എന്നും നിലനില്‍ക്കണം എന്നാഗ്രഹിക്കുന്ന എന്റെ ഈ ചെറിയ ശ്രമത്തിനു വലിയൊരു പിന്തുണയാണ് മമ്മൂക്ക നല്‍കുന്നത്. I can't Thank Enough Mammukka Huge Love and Respect always. First Look Poster of my small work releasing Today 6pm through Mammukka 's Facebook Page..-! Stay Tuned. ജയശ്രീ കുറിച്ചു.

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X